ഭാരത് ഇന്നോവേറ്റ്സ് 2026: ഇന്ത്യൻ കരുത്ത് പാരീസിൽ; നിക്ഷേപകരെ ആകർഷിക്കാൻ റോഡ്‌ഷോ
Bharat Innovates 2026 Roadshow: പാരീസിൽ വിദ്യാഭ്യാസ മന്ത്രാലയം ഭാരത് ഇന്നൊവേറ്റ്സ് 2026 പ്രീ-ഇവന്റ് റോഡ്‌ഷോ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നവീന ആശയങ്ങളെയും ഡീപ്പ്-ടെക് സ്റ്റാർട്ടപ്പുകളെയും ആഗോളതലത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ മന്ത്രാലയം പാരീസിൽ റോഡ്‌ഷോ സംഘടിപ്പിച്ചത്.
പാരീസ്, 6-5-2026: പാരീസിൽ വിദ്യാഭ്യാസ മന്ത്രാലയം ഭാരത് ഇന്നൊവേറ്റ്സ് 2026 പ്രീ-ഇവന്റ് റോഡ്‌ഷോ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നവീന ആശയങ്ങളെയും ഡീപ്പ്-ടെക് സ്റ്റാർട്ടപ്പുകളെയും ആഗോളതലത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ മന്ത്രാലയം പാരീസിൽ റോഡ്‌ഷോ സംഘടിപ്പിച്ചത്. 2026 ജൂൺ 14 മുതൽ 16 വരെ ഫ്രാൻസിലെ നീസിൽ നടക്കാനിരിക്കുന്ന ‘ഭാരത് ഇന്നോവേറ്റ്സ് 2026’ എന്ന പരിപാടിയുടെ മുന്നോടിയായാണ് റോഡ്‌ഷോ നടത്തിയത്. ആഗോള നിക്ഷേപകർ, കോർപ്പറേറ്റുകൾ, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയെ ഇന്ത്യൻ നവീന സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
പാരീസ് റോഡ്‌ഷോയിൽ, വിദ്യാഭ്യാസ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്, പാരീസിലെ ഇന്ത്യൻ എംബസി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും വിവിധ മേഖലകളിൽ നിന്നുള്ള അമ്പതോളം പേരും ഒത്തുചേർന്നു. ലാ ഫ്രഞ്ച് ടെക്, വിവാടെക് തുടങ്ങിയ ഫ്രഞ്ച് ബിസിനസ്, ഇന്നൊവേഷൻ സ്ഥാപനങ്ങളും ഫ്രാൻസിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കാളികളായി.
ഇഎസ്‌സിപി ബിസിനസ് സ്കൂൾ, ഇഎസ്എസ്ഇസി ഫ്രാൻസ്, ഐഎന്‍ആര്‍ഐഎ, ഇക്കോൾ നോർമൽ സുപ്പീരിയർ, ഫ്രഞ്ച് ഡെവലപ്‌മെന്റ് ഏജൻസി എന്നിവയിലെ പ്രതിനിധികളും ഇൻഡോ-ഫ്രഞ്ച് ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങളും നിക്ഷേപകരും പ്രീ-ഇവന്റിന്റെ ഭാഗമായി.
വീഡിയോ കാണാം
‘ഭാരത് ഇന്നോവേറ്റ്സ് 2026’ വഴി നിക്ഷേപകർക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ചും പരിപാടിയുടെ വ്യാപ്തിയെക്കുറിച്ചും വ്യക്തമായ ധാരണ നൽകുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
സമ്മേളനത്തില്‍ സംസാരിച്ചവര്‍
വിദ്യാഭ്യാസ മന്ത്രാലയം ജോയിന്റ് സെക്രട്ടറി കെ.എം. പ്രഫുല്ലചന്ദ്ര ശർമ്മ, ഇന്ത്യ-ഫ്രാൻസ് പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ സംരംഭത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ ഭാരത് ഇന്നോവേറ്റ്സ് 2026-നെക്കുറിച്ച് പ്രസന്റേഷൻ നടത്തി. ഇന്ത്യയുടെ അതിവേഗം വളരുന്ന ഇന്നൊവേഷൻ ഇക്കോസിസ്റ്റവുമായി സഹകരിക്കാൻ ഫ്രഞ്ച്-ആഗോള നിക്ഷേപകർക്കുള്ള അവസരങ്ങൾ ഗോവിന്ദ് ജയ്‌സ്വാൾ വിശദീകരിച്ചു.
Also Read: Anuvadini AI Partners : വിദ്യാർഥികൾക്കിനി കണക്ക് ലളിതമാകും, വരുന്നു അനുവാദിനി എഐ
അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ്, സെമി കണ്ടക്ടറുകൾ, നെക്സ്റ്റ്-ജെൻ കമ്മ്യൂണിക്കേഷൻസ്, അഡ്വാൻസ്ഡ് മെറ്റീരിയൽസ് ആൻഡ് ക്രിട്ടിക്കൽ മിനറൽസ്, ബയോടെക്നോളജി, ബഹിരാകാശം, പ്രതിരോധം, മാനുഫാക്ചറിംഗ്, ഇൻഡസ്ട്രി 4.0 തുടങ്ങി 13 നൂതന സാങ്കേതിക മേഖലകളിലാണ് ഭാരത് ഇന്നോവേറ്റ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വൺ-ടു-വൺ മാച്ച് മേക്കിംഗ് സെഷനുകൾ, സെക്ടർ അടിസ്ഥാനത്തിലുള്ള ചർച്ചകൾ, സ്റ്റാർട്ടപ്പ് പ്രദർശനങ്ങൾ എന്നിവ കോൺക്ലേവിന്റെ സവിശേഷതയാണ്. റോഡ്‌ഷോയുടെ അവസാനത്തിൽ നടന്ന ചോദ്യോത്തര വേളയിൽ പങ്കെടുത്തവർക്ക് ഇന്ത്യൻ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും പങ്കാളിത്ത സാധ്യതകൾ ആരായാനും അവസരം ലഭിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ട്വീറ്റ്
The Ministry of Education organised a Bharat Innovates 2026 Pre-Event Roadshow in Paris, bringing together global investors, corporates, universities, and research institutions to strengthen international innovation partnerships.
The roadshow showcased India’s rapidly growing… pic.twitter.com/QE3JZih2NV
— Ministry of Education (@EduMinOfIndia) May 6, 2026
ഭാരത് ഇന്നോവേറ്റ്സ് പദ്ധതി
ഫെബ്രുവരി 17-ന് ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷത്തിന്റെ ഉദ്ഘാടന വേളയിൽ ഫ്രഞ്ച് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയാണ് ഭാരത് ഇന്നോവേറ്റ്സ് പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരീക്ഷണശാലകളിൽ നിന്നുള്ള നവീന കണ്ടെത്തലുകളെ വിപണിയിൽ എത്തിക്കാനും അവ ലോകത്തിന് പരിചയപ്പെടുത്താനുമുള്ള ഒരു ‘ഗ്ലോബൽ ആക്സിലറേറ്റർ’ ആയിട്ടാണ് ഭാരത് ഇന്നോവേറ്റ്സ് 2026 വിഭാവനം ചെയ്തിരിക്കുന്നത്.
2026 ജൂൺ 14 മുതൽ 16 വരെ ഫ്രാൻസിലെ നീസിലുള്ള പാലൈസ് ഡെസ് എക്‌സ്‌പോസിഷൻസിൽ വെച്ചാണ് പരിപാടി നടക്കുന്നത്. നീസിൽ നടക്കാനിരിക്കുന്ന പ്രധാന പരിപാടിക്ക് മുന്നോടിയായി ആഗോള നിക്ഷേപകരുടെ താൽപ്പര്യം നേടിയെടുക്കുന്നതിൽ പാരീസ് റോഡ്‌ഷോ വലിയ വിജയമായിരുന്നു.
English Summary
The Ministry of Education organized a roadshow in Paris to promote Bharat Innovates 2026. The event showcased India’s deep-tech and university innovations to global investors. It focused on 13 frontier sectors like semiconductors, space, and biotechnology. This initiative aims to bridge the gap between Indian researchers and international markets.