AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

10-Year-Old Throws Toddler Off 6th Floor in Mumbai's Goregaon; Minor and Mother Detained: കുഞ്ഞിനെ താഴേക്ക് എറിഞ്ഞ ശേഷം സ്ഥലത്തുനിന്ന് ഓടിപ്പോയ പെൺകുട്ടി, അല്പസമയത്തിന് ശേഷം അതേ നിലയിലെ ഇടനാഴിയിലൂടെ സൈക്കിൾ ചവിട്ടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാമെന്ന് പോലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് വ്യക്തമാക്കി

ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 16 Oct 2026 | 08:50 AM

മുംബൈ: മുംബൈയിലെ ഗോരെഗാവിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ഇതേ കെട്ടിടത്തിൽ താമസിക്കുന്ന പത്ത് വയസ്സുള്ള പെൺകുട്ടിയാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ഗോരെഗാവിലെ ശിവ്ഷാഹി ബിൽഡിംഗിലാണ് നാടിനെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ പത്തുവയസ്സുകാരിയെയും കുട്ടിയുടെ അമ്മയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പത്ത് വയസ്സുള്ള പെൺകുട്ടി കുഞ്ഞിനെ കയ്യിലെടുത്ത് ആറാം നിലയിൽ നിന്ന് താഴേക്ക് എറിയുന്നതും, തുടർന്ന് ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കുഞ്ഞ് ആറാം നിലയിൽ നിന്ന് താഴേക്ക് വീഴുന്നതിൻ്റെ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ താഴേക്ക് എറിഞ്ഞ ശേഷം സ്ഥലത്തുനിന്ന് ഓടിപ്പോയ പെൺകുട്ടി, അല്പസമയത്തിന് ശേഷം അതേ നിലയിലെ ഇടനാഴിയിലൂടെ സൈക്കിൾ ചവിട്ടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാമെന്ന് പോലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് വ്യക്തമാക്കി.

Also Read: വിവാഹം കഴിക്കാൻ നിർബന്ധിച്ചു; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി റൂം ഹീറ്റർ കൊണ്ട് പൊള്ളലേപ്പിച്ച് കാമുകൻ്റെ ക്രൂരത

മരിച്ച കുഞ്ഞിൻ്റെ കുടുംബം കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ഈ കെട്ടിടത്തിൽ താമസത്തിന് എത്തിയത്. ഒരു പൂച്ചയെ ചൊല്ലി ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നതായി കുഞ്ഞിൻ്റെ വീട്ടുകാർ പോലീസിനോട് പറഞ്ഞു. എന്നാൽ എന്തായിരുന്നു യഥാർത്ഥ തർക്കമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. സംഭവം മറച്ചുവെക്കാൻ വേണ്ടി പെൺകുട്ടിയുടെ കുടുംബം കെട്ടിടത്തിലെ സി.സി.ടി.വി ക്യാമറകൾ ഓഫ് ചെയ്യാൻ ശ്രമിച്ചതായും കൊല്ലപ്പെട്ട കുഞ്ഞിൻ്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും, തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുഞ്ഞിൻ്റെ കുടുംബം ആവശ്യപ്പെട്ടു.

അതേസമയം, കുഞ്ഞിനെ താഴേക്ക് എറിഞ്ഞ പത്ത് വയസ്സുകാരിക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ദിൻദോഷി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായതിന് ശേഷമയിരിക്കും തുടർനടപടികളിലേക്ക് കടക്കുക.

English Summary

An 18-month-old toddler died in Mumbai’s Goregaon after a 10-year-old girl allegedly threw her from the sixth floor of a residential building. Police have detained the minor and her mother.

Follow Us