AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mumbai Metro: മെട്രോ എത്തും, പക്ഷേ റേഞ്ച് എത്തില്ല; മുംബൈ ‘അക്വാ ലൈനില്‍’ നോ സിഗ്നല്‍

Mumbai Metro Line 3 Connectivity Crisis: മുംബൈയിലെ മെട്രോ അക്വാ ലൈനില്‍ മൊബൈല്‍ നെറ്റ്‌വർക്ക് സേവനങ്ങള്‍ തടസപ്പെട്ടു. ടെലികോം ഇൻഫ്രാസ്ട്രക്ചർ കരാർ റദ്ദാക്കിയതിനെത്തുടർന്നാണ് സേവനങ്ങള്‍ തടസപ്പെട്ടത്. കമ്പനിയും ടെലികോം ഓപ്പറേറ്റർമാരും തമ്മിൽ നിരക്കിനെച്ചൊല്ലി ദീർഘകാലമായി നിലനിന്ന തര്‍ക്കമാണ് കരാര്‍ റദ്ദാക്കാന്‍ കാരണം.

Mumbai Metro: മെട്രോ എത്തും, പക്ഷേ റേഞ്ച് എത്തില്ല; മുംബൈ ‘അക്വാ ലൈനില്‍’ നോ സിഗ്നല്‍
മുംബൈ മെട്രോ അക്വാ ലൈൻImage Credit source: PTI
Jayadevan AM
Jayadevan AM | Published: 22 Mar 2026 | 08:55 PM

മുംബൈയിലെ ഭൂഗര്‍ഭ മെട്രോ പാതയായ ലൈന്‍ മൂന്നില്‍ (അക്വാ ലൈന്‍) മൊബൈല്‍ നെറ്റ്‌വർക്ക് സേവനങ്ങള്‍ തടസപ്പെട്ടു. ടെലികോം ഇൻഫ്രാസ്ട്രക്ചർ കരാർ റദ്ദാക്കിയതിനെത്തുടർന്നാണ് മൊബൈല്‍ നെറ്റ്‌വർക്ക് സേവനങ്ങള്‍ തടസപ്പെട്ടത്. ആരേ-കഫേ പരേഡ് മെട്രോ പാതയിൽ ടെലികോം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട്‌ എസിഇഎസ് ഇന്ത്യയുമായി മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എംഎംആർസിഎൽ) കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

എന്നാല്‍ ഈ കരാര്‍ അടുത്തിടെ അവസാനിപ്പിച്ചു. കമ്പനിയും ടെലികോം ഓപ്പറേറ്റർമാരും തമ്മിൽ നിരക്കിനെച്ചൊല്ലി ദീർഘകാലമായി നിലനിൽക്കുന്ന തര്‍ക്കത്തെ തുടര്‍ന്നാണ് കരാര്‍ അവസാനിപ്പിച്ചത്. ഇതോടെ, ലൈനിലെ കണക്റ്റിവിറ്റി പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു.

വോഡഫോൺ ഐഡിയ, ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് മുമ്പ് ചില ഇടങ്ങളില്‍ പരിമിതമായ റേഞ്ച് ലഭിച്ചിരുന്നു. ഇപ്പോള്‍ അതും ഇല്ല. വ്യവസ്ഥകള്‍ നിറവേറ്റുന്നതില്‍ കരാര്‍ കമ്പനി പരാജയപ്പെട്ടതാണ് കരാര്‍ റദ്ദാക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Also Read: Bengaluru Train: ബെംഗളൂരു യാത്രക്കാര്‍ക്ക് ഇരട്ടിമധുരം; 19 ട്രെയിനുകളല്ലേ നിരനിരയായി എത്തിയത്

പ്രതിവർഷം ഏകദേശം 24 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന റെവന്യൂ ഷെയറിങ്‌ മോഡലിലായിരുന്നു കരാര്‍ തയ്യാറാക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് കമ്പനിയും ടെലികോം ഓപ്പറേറ്റർമാരും തമ്മിൽ തര്‍ക്കം രൂക്ഷമായതോടെ മൊബൈൽ കവറേജ് ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടാക്കി.

ചെലവ് സംബന്ധിച്ച ആശങ്കകളും സ്വന്തം നിലയ്ക്ക് ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്നതിനുള്ള ആലോചനകളും മൂലം ടെലികോം ഓപ്പറേറ്റർമാർ ഇതിൽ പങ്കാളികളാകാൻ മടിച്ചു. കരാര്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍, നിലവിലുള്ള ടെലികോം ഇൻഫ്രാസ്ട്രക്ചർ പിൻവലിച്ചേക്കാം. പുതിയ കമ്പനിയെ കണ്ടെത്തുന്നതിനായി എംഎംആർസിഎൽ പുതിയ ടെന്‍ഡര്‍ ഉടന്‍ ക്ഷണിച്ചേക്കും. അതുവരെ മെട്രോ ലൈനില്‍ മെട്രോ ലൈനിൽ മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ലഭിക്കാന്‍ സാധ്യതയില്ല.

Follow Us