AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

National Anthem And National Song Rules : ആദ്യം വന്ദേമാതരം പിന്നെ ജനഗണമന; മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം

National Anthem And National Song Singing Guidelines : നേരത്തെ ഫെബ്രുവരിയിൽ ദേശീയ ഗാനമായ ജനഗണമനയ്ക്കൊപ്പം ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയിരുന്നു. ഇപ്പോൾ ഇവ രണ്ടിൽ ഏത് ഗാനം ആദ്യ ആലപിക്കണമെന്ന് വ്യക്ത വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കർ

National Anthem And National Song Rules : ആദ്യം വന്ദേമാതരം പിന്നെ ജനഗണമന; മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം
Ministy Of Home AffairsImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 10 Jul 2026 | 07:10 PM

ന്യൂ ഡൽഹി : ദേശീയ ഗാനമായ ജനഗണമനയും ദേശീയ ഗീതമായ വന്ദേമാതരവും അലപിക്കുന്നതിൽ പുതിയ മാർഗനിർദേശം പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ ഗാനവും ദേശീയ ഗീതവും ആലപിക്കുമ്പോൾ ഏത് ആദ്യം ആലപിക്കണമെന്നതിൽ വ്യക്ത വരുത്തികൊണ്ടുള്ള പുതിയ മാർഗനിർദേശമാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ഭരണപ്രദേശത്തിൻ്റെ അഡ്മിനിസ്ടർമാർക്കും പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ ഗീതവും (വന്ദേമാതരം) ദേശീയ ഗാനവും (ജനഗണമന) ഒരുമിച്ച് ആലപിക്കുകയാണെങ്കിൽ ആദ്യം ദേശീയ ഗീതമാകണം പാടേണ്ടത്, തുടർന്ന് ദേശീയ ഗാനം ആലപിക്കണമെന്നാണ് കേന്ദ്രത്തിൻ്റെ നിർദേശം.

സംസ്ഥാനങ്ങൾക്ക് പ്രത്യേകം ഗാനമുണ്ടെങ്കിൽ അതും ദേശീയ ഗീതത്തിനും ഗാനത്തിനൊപ്പം ആലപിക്കേണ്ടതാണെന്നും കേന്ദ്രത്തിൻ്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിൽ ആദ്യം ആലപിക്കേണ്ടത് ദേശീയ ഗീതമാണെന്നും കേന്ദ്രം ഉത്തരവിൽ വ്യക്കമാക്കുന്നുണ്ട്. കൂടാതെ ഏതൊക്കെ സന്ദർഭങ്ങളിൽ ദേശീയ ഗാനവും ഗീതവും ആലപിക്കേണ്ടതെന്ന് കേന്ദ്രം സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്കും കേന്ദ്രഭാരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർമാർക്കും ഉത്തരവിലൂടെ അറിയിച്ചിട്ടുണ്ട്. ഒപ്പം ദേശീയ ഗാനവും ഗീതവും ആലപിക്കുമ്പോൾ കൃത്യമായ ഉച്ചാരണം പാലിക്കണമെന്നും ദേശീയ ഗാനത്തിൻ്റെ ഗീതത്തിൻ്റെയും വരികൾ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും ഉത്തരവിൽ പറയുന്നു.

ALSO READ : ബാങ്ക് അക്കൗണ്ടുകളിലുള്ളത് 8000 കോടി ! ലോകത്തിലെ എറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയിൽ; എവിടെയെന്ന് അറിയാമോ ?

നേരത്തെ ഫെബ്രുവരിയിലായിരുന്നു കേന്ദ്രം ദേശീയ ഗാനമായ ജനഗണമനയ്ക്കൊപ്പം ദേശീയ ഗീതം വന്ദേമാതരവും ആലപിക്കണമെന്ന് നിർദേശം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നൽകിയത്. വന്ദേമാതരം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച വന്ദേമാതരം എന്ന ദേശീയ ഗീതത്തിൻ്റെ ആറ് ചരണങ്ങളും, ദേശീയ ഗാനമായ ജനഗണമനയ്‌ക്കൊപ്പം ആലപിക്കണമെന്നായിരുന്നു കേന്ദ്രത്തിൻ്റെ നിർദേശം. രാഷ്ട്രപതിയുടെ ചടങ്ങ്, ദേശീയ പതാക ഉയർത്തൽ, ഗവർണർമാരുടെ പ്രസംഗങ്ങൾ തുടങ്ങിയ ഔദ്യോഗിക ചടങ്ങുകളിൽ 3 മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള ആറ് ചരണങ്ങളും ആലപിക്കണമെന്നായിരുന്നു നിർദേശം. വന്ദേമാതരത്തിൻ്റെ 150-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടികൾ. പതാക ഉയർത്തൽ, സാംസ്കാരിക പരിപാടികൾ, പരേഡുകൾ ഒഴികെയുള്ള ഔദ്യോഗിക ചടങ്ങുകൾ എന്നിവയിൽ ദേശീയ ഗീതം ആലപിക്കണം. വരികൾ തെറ്റാതെ ഒരേ സ്വരത്തിൽ ആലപിക്കാൻ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

ദേശീയ ഗാനം ദേശീയ ഗീതം ആലാപനങ്ങളുടെ പേരിൽ കേരളത്തിലും തമിഴ്നാട്ടിലും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിൽ പുതിയ സർക്കാർ അധികാരമേറ്റുകൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങിൽ ദേശീയ ഗാനവും ഗീതവും ആലപിച്ചതിൻ്റെ പേരിലായിരുന്നു വിവാദം. കേന്ദ്രം നിർദേശിച്ചിരുന്നു ആറ് വരികൾക്ക് പുറമെയുള്ള വരികൾ വിഡി സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ആലപിച്ചുയെന്നായിരുന്നു വിവാദം. തമിഴ്നാട്ടിലാകാട്ടെ സംസ്ഥാനത്തിൻ്റെ ഗാനത്തിൻ്റെ പേരിലായിരുന്നു വിവാദം.

Follow Us