AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

National Strike: നാളെ കെഎസ്ആർടിസി ഓടുമോ? പണിമുടക്കിൽ സ്തംഭിക്കുന്ന മേഖലകൾ ഇവയെല്ലാം

National strike on Feb 12 tomorrow: ബിഎംഎസ് അനുകൂല സംഘടനയായ എൻജിഒ സംഘ് പണിമുടക്കിൽ പങ്കെടുക്കില്ലെന്നും ജോലിക്ക് എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

National Strike: നാളെ കെഎസ്ആർടിസി ഓടുമോ? പണിമുടക്കിൽ സ്തംഭിക്കുന്ന മേഖലകൾ ഇവയെല്ലാം
February 12 national strike dayImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 11 Feb 2026 | 04:14 PM

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ തുടങ്ങും. വ്യവസായം, കൃഷി, ഗതാഗതം, ബാങ്കിംഗ് തുടങ്ങി മിക്ക മേഖലകളെയും പണിമുടക്ക് ബാധിക്കും. പാൽ, പത്രം, ആശുപത്രികൾ, ആംബുലൻസ്, ഫയർ ആൻഡ് റെസ്‌ക്യൂ തുടങ്ങിയവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവ നിരത്തിലിറങ്ങില്ല. ട്രെയിൻ, വിമാനത്താവള സർവീസുകളെയും പണിമുടക്ക് ബാധിച്ചേക്കാം.

കടകമ്പോളങ്ങൾ, ഷോപ്പിംഗ് മാളുകൾ, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടക്കും. സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിൽ നിന്ന് ശബരിമല തീർത്ഥാടകരെയും മാരാമൺ കൺവൻഷനെയും ഒഴിവാക്കിയിട്ടുണ്ട്.

കെഎസ്ആർടിസി നിലപാട്

 

പണിമുടക്ക് ദിവസം സർവീസുകൾ മുടക്കമില്ലാതെ നടത്തണമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് നിർദേശിച്ചിട്ടുണ്ട്. ആശുപത്രികൾ, എയർപോർട്ടുകൾ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകൾ നടത്താനും യൂണിറ്റ് ഓഫീസർമാർക്ക് സർക്കുലർ നൽകി.

Also Read: Bengaluru Bullet Train: ബെംഗളൂരുവില്‍ 4 മണിക്കൂറിനുള്ളില്‍ എത്തിച്ചേരും; പുതിയ ട്രെയിന്‍ റൂട്ടിത്‌

ബിഎംഎസ് അനുകൂല സംഘടനയായ എൻജിഒ സംഘ് പണിമുടക്കിൽ പങ്കെടുക്കില്ലെന്നും ജോലിക്ക് എത്തുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ഇടതു യൂണിയനുകൾ പങ്കെടുക്കുന്നതിനാൽ സർവീസുകൾ ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്. പണിമുടക്ക് കൊച്ചി മെട്രോയെയും വാട്ടർ മെട്രോയെയും ബാധിക്കില്ല. ഈ രണ്ട് സർവീസുകളും പതിവുപോലെ പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

 

പ്രധാന ആവശ്യങ്ങൾ

 

ലേബർ കോഡുകൾ പിൻവലിക്കുക.

മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പഴയപടി പുനഃസ്ഥാപിക്കുക.

കർഷകവിരുദ്ധ നിയമങ്ങളും വൈദ്യുതി നിയമഭേദഗതിയും പിൻവലിക്കുക.