AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Driving Licence: ലൈസന്‍സില്‍ മൊബൈല്‍ നമ്പറും രക്തഗ്രൂപ്പും, ടെസ്റ്റിൽ 75 ശതമാനം മാർക്കും വേണം – നിർദേശവുമായി കേന്ദ്രം

New Driving Licence Guidelines : പുതിയതായി ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്നവർ ആണെങ്കിൽ നിങ്ങൾ ഒന്ന് കരുതിയിരുന്നോ. ഡ്രൈവിംഗ് പരിശീലനത്തിൽ യോഗ്യത നേടുന്നതിന് ആവശ്യമായ മാർക്ക് 60 ശതമാനത്തിൽ നിന്ന് 75 ശതമാനം ആക്കി ഉയർത്തണമെന്ന് ഉൾപ്പെടെ കേന്ദ്ര സർക്കാർ നിർദ്ദേശം വന്നിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസിൽ സമഗ്ര മാറ്റങ്ങളാണ് കേന്ദ്ര ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.

Driving Licence: ലൈസന്‍സില്‍ മൊബൈല്‍ നമ്പറും രക്തഗ്രൂപ്പും, ടെസ്റ്റിൽ 75 ശതമാനം മാർക്കും വേണം – നിർദേശവുമായി കേന്ദ്രം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Amal KV
Amal KV | Published: 23 Oct 2026 | 07:50 PM

പുതിയതായി ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ കാത്തിരിക്കുന്നവർ ആണെങ്കിൽ നിങ്ങൾ ഒന്ന് കരുതിയിരുന്നോ. ഡ്രൈവിംഗ് പരിശീലനത്തിൽ യോഗ്യത നേടുന്നതിന് ആവശ്യമായ മാർക്ക് 60 ശതമാനത്തിൽ നിന്ന് 75 ശതമാനം ആക്കി ഉയർത്തണമെന്ന് ഉൾപ്പെടെ കേന്ദ്ര സർക്കാർ നിർദ്ദേശം വന്നിരിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസിൽ സമഗ്ര മാറ്റങ്ങളാണ് കേന്ദ്ര ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. മൊബൈൽ നമ്പർ, അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള നമ്പർ, രക്തഗ്രൂപ്പ് എന്നിവ ലൈസൻസിൽ ഉൾപ്പെടുത്തണമെന്നാണ് പുതിയ നിർദ്ദേശത്തിൽ പറയുന്നത്.

പ്രായം വിലാസം എന്നിവ തെളിയിക്കാൻ സത്യവാങ്മൂലമോ ഇൻഷുറൻസ് പോളിസികളോ സ്വീകരിക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇതിന് പുറമേ ഇന്ത്യക്കാർക്കും വിദേശ പൗരന്മാർക്കും പ്രത്യേക നിറത്തിലുള്ള ലൈസൻസ് നൽകണമെന്നും മോട്ടോർ വാഹന ചട്ട ഭേദഗതിയുടെ കരടിൽ പറയുന്നുണ്ട്. ആധാർ കാർഡ് ഓഥന്റിഫിക്കേഷൻ മുഖേന ഓൺലൈൻ ആയി ലൈസൻസ് സേവനങ്ങൾ പൂർത്തിയാക്കുമ്പോൾ ഫീസ് ഒഴിവാക്കുന്നതാണ്.

Also Read: ആയുധപൂജയ്ക്കിടെ എ.കെ-47ൽ നിന്ന് ആകാശത്തേക്ക് വെടിയുതിർത്ത് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ; രൂക്ഷ വിമർശനം

ലൈസൻസുകൾ ലാമിനേറ്റഡ് രൂപത്തിലോ പിവിസി കാർഡ് ടൈപ്പിലോ ആണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കേണ്ടത് എന്നും കരടിൽ പറയുന്നുണ്ട്. പ്രായവും വിലാസവും തെളിയിക്കുന്നതിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ നോട്ടറിയുടെയോ മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിബന്ധന ഒഴിവാക്കാനും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

ഡ്രൈവിംഗ് ലൈസൻസിൽ കൊടുത്തിട്ടുള്ള പേര് വിലാസം തുടങ്ങിയ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകൾ 15 ദിവസത്തിനുള്ളിൽ അപ്രൂവ് ചെയ്യുകയോ നിരസിക്കുകയോ ചെയ്യാൻ ലൈസൻസിംഗ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിരിക്കുന്നു. അപേക്ഷ നിരസിക്കുന്ന സാഹചര്യത്തിൽ അതിനുള്ള കൃത്യമായ കാരണവും വ്യക്തമാക്കണം.അപേക്ഷകന്റെ പേര് വ്യക്തി വിവരങ്ങൾ തുടങ്ങിയവ മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കാനും കരട് ചട്ടങ്ങളിൽ നിർദ്ദേശമുണ്ട്. ലൈസൻസ് സേവനങ്ങൾക്കായി തിരിച്ചറിയൽ രേഖ, പ്രായം തെളിയിക്കുന്ന രേഖ, താമസ സ്ഥലം തുടങ്ങിയവ വ്യക്തമാക്കുന്നതിനായി അപേക്ഷകന് സമർപ്പിക്കാവുന്ന സർട്ടിഫിക്കറ്റുകളും കരട് ചട്ടങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ആധാർ കാർഡ്, പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് ജനന സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നുണ്ട്. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ പൊതു ജനങ്ങൾക്ക് നിരവധി നേട്ടങ്ങളാണ് ഉള്ളത്. ഇതിന് പുറമെ ഡ്രൈവിം​ഗ് പരിശീലനവും ടെസ്റ്റും കൂടുതൽ കഠിനമാക്കുന്നതിലൂടെ ‍ഡ്രൈവിം​ഗിന്റെ കാര്യക്ഷമതയും വർദ്ധിക്കും.

English Summary

If you are waiting to obtain a new driving license, take note. The Central Government has issued new directives, which include raising the minimum score required to qualify in driving training from 60 percent to 75 percent.

Follow Us