E20 Fuel – ഇ 20 പെട്രോള്‍ : കേടായ ഒരു വാഹനം കാണിക്കൂ, വിമര്‍ശകരോട് നിതിന്‍ ഗഡ്കരി
Nitin Gadkari On E20 Fuel: എഥനോള്‍ കലര്‍ത്തിയ പെട്രോളുമായി(ഇ 20) ബന്ധപ്പെട്ട് രാജ്യത്ത് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അശാസ്ത്രീയമായ ഈ പരിഷ്‌കരണം മൂലം വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നു എന്നും ഇന്ധനക്ഷമതയില്‍ കുറവ് വരുന്നു എന്നുമാണ് വിമര്‍ശകരുടെ ആരോപണം. വിമര്‍ശനങ്ങള്‍ തുടരവെ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.
ഡല്‍ഹി: എഥനോള്‍ (ഇ 20) കലര്‍ത്തിയ പെട്രോളുമായി ബന്ധപ്പെട്ട് രാജ്യത്ത് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അശാസ്ത്രീയമായ ഈ പരിഷ്‌കരണം മൂലം വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നു എന്നും ഇന്ധനക്ഷമതയില്‍ കുറവ് വരുന്നു എന്നുമാണ് വിമര്‍ശകരുടെ ആരോപണം. വിമര്‍ശനങ്ങള്‍ തുടരവെ വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിച്ചതു മൂലം ഏതെങ്കിലും വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചതായി ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ എന്നാണ് വിമര്‍ശകരോട് അദ്ദേഹം ചോദിക്കുന്നത്.
എഥനോള്‍ ചേര്‍ന്ന ഇന്ധനം മൂലം വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നു എന്നത് ആ വാസ്തവമായ പ്രചരണം ആണെന്നും, അങ്ങനെ ഒരു സംഭവം പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് ബദല്‍ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും പരമ്പരാഗത ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ബയോ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് വഴി ഒരേസമയം മലിനീകരണം കുറയുകയും ഇന്ധന ഇറക്കുമതി നിയന്ത്രിക്കാനും ആകും. ഊര്‍ജ്ജ സ്വയംപര്യാപ്തതയ്‌ക്കൊപ്പം സാമ്പത്തിക പരമായും രാജ്യത്തിന് ഇതുവഴി നേട്ടമുണ്ടാക്കാന്‍ കഴിയും. തന്റെ കടുംബത്തിന് പഞ്ചസാര ഫാക്ടറിള്‍ ഉണ്ടെന്നത് സത്യമാണ് എന്നാല്‍ അവര്‍ക്ക് എഥനോള്‍ ഉത്പാദനത്തെ ആശ്രയിക്കേണ്ട അവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read : വരാനിരിക്കുന്നത് ഫ്ലക്സ് ഫ്യുവലിന്റെ കാലം, പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ കാര്യം ഗോവിന്ദ!
എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങളുടെ യന്ത്ര ഭാഗങ്ങള്‍ നശിക്കുമെന്നും കേടാകുമെന്നുമാണ് വിമര്‍ശകര്‍ വാദിക്കുന്നത്. പോരാത്തതിന് ഈ ഇന്ധം ഉപയോഗിക്കുന്നത് വഴി വാഹനത്തിന്റെ മൈലേജിലും കാര്യമായ കുറവ് വരുമെന്നും അവര്‍ പറയുന്നു.നമ്മള്‍ നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പെട്രോളില്‍ ഇപ്പോള്‍ 20 ശതമാനം എഥനോളാണ് ചേര്‍ന്നിരിക്കുന്നത്. ഇതിനെ ഇ 20 എന്ന് വിളിക്കുന്നു. പെട്രോളില്‍ ചെറിയ അളവിലാണ് ഇപ്പോള്‍ എഥനോള്‍ ചേര്‍ക്കുന്നത് എങ്കില്‍, വരും നാളുകളില്‍ പ്രധാന ഇന്ധനമായി എഥനോള്‍ മാറനാണ് സാധ്യത. ഇത്തരം ഇന്ധനങ്ങളെ പൊതുവെ ഫ്ലക്സ് ഫ്യുവല്‍ എന്നാണ് അറിയപ്പെടുന്നത്.
ഇതിനകം തന്നെ രാജ്യത്ത് ഇ 85 ഇന്ധനം അവതരിപ്പിച്ച് കഴിഞ്ഞു. ഇ 85 ല്‍ 85 ശതമാനം എഥനോളും ബാക്കി പെട്രോളുമായിരിക്കും ഉണ്ടാവുക. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുന്ന ഇന്ധനം കൂടിയാണ് ഇത്.പെട്രോളിനെ അപേക്ഷിച്ച് കാര്യമായ വിലക്കുറവാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്ന ഇ 85 ഇന്ധനത്തിനുള്ളത്. 82. 12 രൂപയാണ് ഒരു ലിറ്റര്‍ ഇ 85 ഫ്യുവലിന്റെ വില. അതായത് കേരളത്തിലെ വില വച്ചു നോക്കുകയാണെങ്കില്‍ സാധാരണ പെട്രോളിനേക്കാള്‍ 30 രൂപ കുറവുണ്ട്. എന്നാല്‍ ഇ 85 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് 20 മുതല്‍ 35 ശതമാനത്തോളം വരെ മൈലേജ് കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
English Summary
Strong criticism has arisen in the country regarding ethanol-blended petrol (E20). Critics allege that this unscientific modification causes damage to vehicles and reduces fuel efficiency. Amidst this ongoing criticism, Union Minister for Road Transport and Highways Nitin Gadkari has responded sharply to the issue.