AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

E 85, E100 Fuel in India : വരാനിരിക്കുന്നത് ഫ്ലക്സ് ഫ്യുവലിന്റെ കാലം, പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ കാര്യം ഗോവിന്ദ!

E85, E100 flex fuel in India: ഇപ്പോള്‍ ഇന്ത്യന്‍ വാഹന ലോകത്തെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമാണ് ഇ 85, ഇ 100 അഥവാ ഫ്ലക്സ് ഫ്യുവലുകള്‍. എഥനോള്‍ കലര്‍ന്ന പെട്രോളാണ് ഇ 85 എന്നത്. ഇന്ത്യയിലെ ആദ്യ ഇ 85 പെട്രോള്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. എഥനോള്‍ കലര്‍ന്ന ഇന്ധനമാണ് ഇ 85, ഇ 100 എന്നിവ. ഇവയെ ഫഌക്‌സ് ഫ്യുവല്‍ എന്നാണ് അറിയപ്പെടുന്നത്.

E 85, E100 Fuel in India : വരാനിരിക്കുന്നത് ഫ്ലക്സ് ഫ്യുവലിന്റെ കാലം, പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ കാര്യം ഗോവിന്ദ!
E85, E100 Fuel In India
Amal KV
Amal KV | Published: 16 Jun 2026 | 09:00 PM

ന്യൂ ഡല്‍ഹി: ഇപ്പോള്‍ ഇന്ത്യന്‍ വാഹന ലോകത്തെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമാണ് ഇ 85 (E85), ഇ 100 (E100) അഥവാ ഫ്ലക്സ് ഫ്യുവലുകള്‍. എഥനോള്‍ കലര്‍ന്ന പെട്രോളാണ് ഇ 85 എന്നത്. അതായത് ഈ ഇന്ധനത്തില്‍ 85 ശതമാനം എഥനോളും ബാക്കി 15 ശതമാനം പെട്രോളും ആണ് ഉണ്ടാവുക. ഇന്ത്യയിലെ ആദ്യ ഇ 85 പെട്രോള്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ചര്‍ച്ചകളും സംശയങ്ങളും ഉയര്‍ന്ന് വന്നിരിക്കുന്നത്.

എന്താണ് ഫ്ലക്സ് ഫ്യുവല്‍

എഥനോള്‍ കലര്‍ന്ന ഇന്ധനമാണ് ഇ 85, ഇ 100 എന്നിവ. ഇവയെ ഫ്ലക്സ് ഫ്യുവല്‍ എന്നാണ് അറിയപ്പെടുന്നത്. നമ്മള്‍ നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പെട്രോളും എത്തനോള്‍ കലര്‍ന്നത് തന്നെയാണ്. സാധാരണ പെട്രോളില്‍ ഇപ്പോള്‍ 20 ശതമാനം എഥനോളാണ് ചേര്‍ന്നിരിക്കുന്നത്. ഇതിനെ ഇ 20 എന്ന് വിളിക്കുന്നു. പെട്രോളില്‍ ചെറിയ അളവിലാണ് ഇപ്പോള്‍ എഥനോള്‍ ചേര്‍ക്കുന്നത് എങ്കില്‍, വരും നാളുകളില്‍ പ്രധാന ഇന്ധനമായി എഥനോള്‍ മാറും. ഇ 85 ല്‍ 85 ശതമാനം എഥനോളും ഇ 100 ല്‍ 93-95 ശതമാനം എഥനോളും ബാക്കി 5-7 ശതമാനം പെട്രോളുമായിരിക്കും ഉണ്ടാവുക. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുന്ന ഇന്ധനം കൂടിയാണ് ഇത്.

വിലയില്‍ നല്ല കുറവുണ്ട്, പക്ഷേ!

പെട്രോളിനെ അപേക്ഷിച്ച് കാര്യമായ വിലക്കുറവാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്ന ഇ 85 ഇന്ധനത്തിനുള്ളത്. 82. 12 രൂപയാണ് ഒരു ലിറ്റര്‍ ഇ 85 ഫ്യുവലിന്റെ വില. അതായത് കേരളത്തിലെ വില വച്ചു നോക്കുകയാണെങ്കില്‍ സാധാരണ പെട്രോളിനേക്കാള്‍ 30 രൂപ കുറവ്. വില കുറവാണെന്ന് വച്ച് സന്തോഷിക്കാന്‍ വരട്ടെ. ഇ 85 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് 20 മുതല്‍ 35 ശതമാനത്തോളം വരെ മൈലേജ് കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാത്രമല്ല ഇ 85 ഫ്യുവല്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വാഹനങ്ങള്‍ക്ക് വില കൂടുകയും ചെയ്യും.

Also Read: ‘സെന്‍’, പഴകുന്തോറും പ്രിയമേറുന്ന മാരുതിയുടെ ‘ക്യൂട്ട് കുഞ്ഞന്‍’

ഈ വര്‍ഷം 500 പമ്പുകള്‍

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തുടനീളം 500 ഇ 85 പമ്പുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2027 അവസാനത്തോടെ ഇത് 5000 ആക്കി ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ഇന്ധനത്തെ അടിസ്ഥാനമാക്കി പുതിയ മോഡലുകള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഇതിനകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുതിയുടെ വാഗണര്‍ ആണ് ഇ 85 റെഡിയായുള്ള വാഹനമായി ഇന്ത്യയിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ടാറ്റയും പുതിയ സെഗ്മെന്റിലേക്ക് വാഹനം അവതരിപ്പിക്കും എന്നാണ് വിവരം. ബൈക്കിലേക്ക് വന്നാല്‍ ഹീറോയുടെ രണ്ട് ബൈക്കുകളും ഈ ശ്രേണിയില്‍ അവതരിപ്പിക്കപെട്ടിട്ടുണ്ട്. സ്പ്ലന്‍ഡര്‍ പ്ലസും എച്ച് ഡീലക്‌സും ആണ് മോഡലുകള്‍.

ഭാവിയില്‍ പൂര്‍ണമായും ഫ്ലക്സ് ഫ്യൂവലിലേക്ക് മാറാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പഴയ വാഹനങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധി ഉടലെടുക്കുന്നത്. ഡീസല്‍ വാഹനങ്ങളില്‍ എഥനോള്‍ ഫ്യുവല്‍ ഉപയോഗിക്കുക അസാധ്യമാണ്. നിവിലുള്ള പെട്രോള്‍ വാഹനങ്ങളുടെ സ്ഥിതിയും മറ്റൊന്നല്ല. ഇ 85 ഇന്ധനം ഉപയോഗിക്കണമെങ്കില്‍ എഞ്ചിനിലും അുബന്ധ ഘടകങ്ങളിലും കാര്യമായ മാറ്റം വരുത്തേണ്ടി വരും.

English Summary

E85 and E100 or flex fuels are the hottest topic of discussion in the Indian automotive world right now. E85 is petrol mixed with ethanol. India’s first E85 petrol was opened in Delhi the other day. E85 and E100 are fuels mixed with ethanol. These are known as flex fuels.

Follow Us