AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Operation Sindoor: കൃത്യത, വൃക്തത, വേഗത- ഓപ്പേറേന്‍ സിന്ദൂര്‍ ഇന്ത്യയുടെ പൊന്‍ തൂവല്‍

എത് സാഹചര്യത്തെയും നേരിടാനും, അത്യാധുനിക സാങ്കേതിക വിദ്യ ഇതിനോടകം രാജ്യത്തിൻ്റെ സൈന്യത്തിനുണ്ടെന്നും ആഗോള രാഷ്ട്രങ്ങൾ പോലും മനസ്സിലാക്കിയ സമയമായിരുന്നു. ഇന്ത്യയുടെ S-400 ഉം. എഐ ഡ്രോണുകൾ, റാഫേൽ ജെറ്റുകൾ, SCALP മിസൈലുകൾ, HAMMER ബോംബുകൾ എന്നിവയെല്ലാം പാകിസ്ഥാൻ നേരിട്ടനുഭവിച്ച അറിഞ്ഞതായിരുന്നു സ്ഥിതി. കഴിഞ്ഞ 11 വർഷത്തിൽ ഇന്ത്യയുടെ സൈനീക ശക്തി 46429 കോടിയിൽ നിന്നും 1.54 ലക്ഷം കോടിയിലേക്ക് എത്തി.

Operation Sindoor: കൃത്യത, വൃക്തത, വേഗത- ഓപ്പേറേന്‍ സിന്ദൂര്‍ ഇന്ത്യയുടെ പൊന്‍ തൂവല്‍
Operation Sindoor AnniversaryImage Credit source: PTI / Photos
Arun Nair
Arun Nair | Updated On: 06 May 2026 | 02:42 PM

ഇന്ത്യയുടെ സൈനീക ശക്തിയും ഓപ്പറേഷനൽ കപ്പാസിറ്റിയും ആഗോളതലത്തിൽ തന്നെ തുറന്നു കാട്ടിയ സൈനീക നടപടിയായിരുന്നു ഓപ്പേറേഷന്‍ സിന്ദൂര്‍. ജമ്മു കാശ്മീരിലെ പെഹൽഗാമിൽ നുഴഞ്ഞു കയറിയ സൈനീകർ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിയതിൻ്റെ തിരിച്ചടിയായിരുന്നു ഓപ്പേറേഷന്‍ സിന്ദൂര്‍. 26 സാധാരണക്കാരുടെ ജീവന് പകരം പാകിസ്ഥാൻ്റെ സർവ്വതും തകർക്കാൻ ഇന്ത്യക്കായി. മെയ് 7 ന് പുലർച്ചെ ആരംഭിച്ച ഓപ്പേറേഷന്‍ സമ്പൂർണ വിജയമായിരുന്നു. ഓപ്പറേഷന് സിന്ദൂരിലൂടെ ഇന്ത്യയുടെ നേട്ടം എന്തായിരുന്നു എന്ന് നോക്കാം.

ടെററിസ്റ്റ് ലോഞ്ച് പാഡുകൾ

ലഷ്കർ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ തീവ്രവാദ സംഘടനകളുടെ ഒമ്പത് പ്രധാന ഭീകര ക്യാമ്പുകൾ ഇന്ത്യ വിജയകരമായി തകർത്തു. ഇന്ത്യയ്ക്കെതിരായ ആക്രമണത്തിന് തന്ത്രങ്ങൾ മെനഞ്ഞ പ്രധാന പരിശീലന കേന്ദ്രങ്ങളാണിവയെന്ന് കണ്ടെത്തിയിരുന്നു. പാകിസ്ഥാൻ്റെ തന്നെ പഞ്ചാബ് പ്രവിശ്യ, ബഹാവൽപൂർ തുടങ്ങിയ മേഖലകൾ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങൾ പാകിസ്ഥാനെ പ്രതിസന്ധിയിലാക്കി. ഇന്ത്യയുടെ ഐസി 814 റാഞ്ചലിലെ തീവ്രവാദി യൂസഫ് അസ്ഹറും പുൽവാമ കൂട്ടക്കൊലയിൽ ഉൾപ്പെട്ട ഭീകരൻ അബ്ദുൾ മാലിക് റൗഫും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. മൂന്ന് സേനകളും തമ്മിലുള്ള ഏകോപനമായിരുന്നു ഇതിൽ എടുത്ത് പറയേണ്ടിയിരുന്നത്. ഇത് പ്രവർത്തനങ്ങൾ വേഗത്തിലാക്കി. പാക് വ്യോമസേനയുടെ 20 ശതമാനമെങ്കിലും ആക്രമണങ്ങളിൽ തകർത്തു എന്നതാണ് റിപ്പോർട്ടുകൾ. പലതും പാകിസ്ഥാൻ പിന്നീട് തള്ളി.

ALSO READ:മരണത്തിലും മകനെ നെഞ്ചോട് ചേർത്ത് അമ്മ; ജബൽപൂർ ബോട്ട് അപകടത്തിലെ ചിത്രം എഐ?

പാകിസ്ഥാൻ്റെ നഷ്ടം

മെയ് 9, 10 തീയതികളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി അവരുടെ തന്നെ നൂർ ഖാൻ, റഫീഖി, മുരീദ്, സുക്കൂർ, സിയാൽകോട്ട്, പസ്റൂർ, ചുനിയാൻ, സർഗദ, സ്കാർദു, ഭോലാരി, ജേക്കബാബാദ് എന്നിവയുൾപ്പെടെ 11 വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. ആക്രമണത്തില് പാക്കിസ്ഥാന്റെ വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും നശിച്ചു.വെന്നാണ് റിപ്പോർട്ട് പാകിസ്താന് സ്ക്വാഡ്രണ് ലീഡര് ഉസ്മാന് യൂസഫും കൊല്ലപ്പെട്ടു.

ഇന്ത്യൻ സൈനീക ശക്തി

എത് സാഹചര്യത്തെയും നേരിടാനും, അത്യാധുനിക സാങ്കേതിക വിദ്യ ഇതിനോടകം രാജ്യത്തിൻ്റെ സൈന്യത്തിനുണ്ടെന്നും ആഗോള രാഷ്ട്രങ്ങൾ പോലും മനസ്സിലാക്കിയ സമയമായിരുന്നു. ഇന്ത്യയുടെ S-400 ഉം. എഐ ഡ്രോണുകൾ, റാഫേൽ ജെറ്റുകൾ, SCALP മിസൈലുകൾ, HAMMER ബോംബുകൾ എന്നിവയെല്ലാം പാകിസ്ഥാൻ നേരിട്ടനുഭവിച്ച അറിഞ്ഞതായിരുന്നു സ്ഥിതി. കഴിഞ്ഞ 11 വർഷത്തിൽ ഇന്ത്യയുടെ സൈനീക ശക്തി 46429 കോടിയിൽ നിന്നും 1.54 ലക്ഷം കോടിയിലേക്ക് എത്തി.

English Summary

How india Successfully Executed Operation Sindoor, What Impact that Military Action made in Pakistan Read how three armed forces Jointly Finish this Operation

Follow Us