AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rubber Price Hike: ഇനി റബറാണ് താരം, വില റോക്കറ്റ് പോലെ കുതിയ്ക്കുന്നു… കർഷകർക്ക് ഇനി വരുന്നത് ലാഭത്തിന്റെ കാലം

Global Rubber Prices Surge Toward Rs 300: വില ഉയരുന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഉൽപാദന രംഗം പ്രതിസന്ധിയിലാണ്. കനത്ത ചൂട് കാരണം റബർ മരങ്ങളിൽ പാലും ഉൽപാദനവും ഗണ്യമായി കുറഞ്ഞതായി തോട്ടം ഉടമകൾ പറയുന്നു. വില വർധിക്കുന്നുണ്ടെങ്കിലും ഉൽപാദനം തീരെയില്ലാത്തത് കർഷകർക്ക് വെല്ലുവിളിയാണ്. വലിയ തോട്ടങ്ങളിൽ മാത്രമാണ് ഇപ്പോൾ ടാപ്പിങ് നടക്കുന്നത്. ചെറുകിട കർഷകർ പലരും ടാപ്പിങ് പുനരാരംഭിച്ചിട്ടില്ല.

Rubber Price Hike: ഇനി റബറാണ് താരം, വില റോക്കറ്റ് പോലെ കുതിയ്ക്കുന്നു… കർഷകർക്ക് ഇനി വരുന്നത് ലാഭത്തിന്റെ കാലം
Rubber Price HikeImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 07 May 2026 | 01:47 PM

കോട്ടയം: ആഗോള വിപണിയിലെ ചലനങ്ങൾക്കൊപ്പം കേരളത്തിലെ റബർ വിലയും കുതിച്ചുയരുന്നു. വില കുതിച്ചുയർന്നതോടെ കേരളത്തിലെ റബർ കർഷകർക്ക് ഇത് നല്ലകാലമാണ്. രാജ്യാന്തര വിപണിയിൽ റബർ വില കിലോഗ്രാമിന് 300 രൂപയിലേക്ക് അടുക്കുകയാണ്. ആഭ്യന്തര വിപണിയിലും കർഷകർക്ക് ആശ്വാസമായി വില വർധനവ് തുടരുകയാണ്.

നിലവിൽ റബർ വിപണിയിൽ വലിയ ചലനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും ആർ എസ് എസ് 4 ഇനത്തിന് രാജ്യാന്തര വിപണിയായ ബാങ്കോക്കിൽ കിലോഗ്രാമിന് 279 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലെ ഈ മുന്നേറ്റം കേരളത്തിലെ വിപണികളിലും പ്രതിഫലിക്കുന്നുണ്ട്.

കേരളത്തിലെ പ്രധാന വിപണികളായ കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ ആർ എസ് എസ് 4 ഗ്രേഡ് റബറിന് 252 രൂപയാണ് വില. എന്നാൽ ഓപ്പൺ മാർക്കറ്റിൽ (പൊതു വിപണിയിൽ) ഇതിലും ഉയർന്ന നിരക്കായ 254 രൂപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. റബർ പാലിന്റെ അഥവാ ലാറ്റക്സിന്റെ വില പരിശോധിക്കുകയാണെങ്കിൽ, ഓപ്പൺ മാർക്കറ്റിൽ ഇതിന് 231 രൂപയാണ് നിലവിലെ നിരക്ക്.

Also Read: PM Kisan: പിഎം കിസാൻ അടുത്ത ഗഡു എപ്പോൾ ലഭിക്കും? 2000 രൂപ കിട്ടാൻ ഇത്രയും ചെയ്താൽ മതി

അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയിലെ അഗർത്തല മാർക്കറ്റിൽ കേരളത്തെ അപേക്ഷിച്ച് വില കുറവാണ്. അവിടെ ആർ എസ് എസ് 4 ഇനത്തിന് കിലോഗ്രാമിന് 241 രൂപയാണ് ഇന്നലത്തെ വിലയായി രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

വില വർധനവിനുള്ള കാരണങ്ങൾ

രാജ്യാന്തര തലത്തിൽ റബർ വില ഉയരാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

  • ഉൽപാദനക്കുറവ്: പ്രധാന ഉൽപാദന രാജ്യങ്ങളായ തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ ഉൽപാദനത്തിൽ വൻ ഇടിവുണ്ടായി.
  • ആഗോള ദൗർലഭ്യം: ആവശ്യകത വർധിച്ചതും വിതരണത്തിൽ ഉണ്ടായ തടസ്സങ്ങളും വിപണിയിൽ റബറിന്റെ ലഭ്യത കുറച്ചു.
  • ക്രൂഡ് ഓയിൽ വില: ക്രൂഡ് ഓയിൽ വിലയിലുണ്ടായ ചാഞ്ചാട്ടം സിന്തറ്റിക് റബർ വിലയെ സ്വാധീനിക്കുന്നതിനൊപ്പം പ്രകൃതിദത്ത റബറിനും ഡിമാൻഡ് വർധിപ്പിച്ചു.

പ്രതിസന്ധിയിൽ കർഷകർ

വില ഉയരുന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഉൽപാദന രംഗം പ്രതിസന്ധിയിലാണ്. കനത്ത ചൂട് കാരണം റബർ മരങ്ങളിൽ പാലും ഉൽപാദനവും ഗണ്യമായി കുറഞ്ഞതായി തോട്ടം ഉടമകൾ പറയുന്നു. വില വർധിക്കുന്നുണ്ടെങ്കിലും ഉൽപാദനം തീരെയില്ലാത്തത് കർഷകർക്ക് വെല്ലുവിളിയാണ്. വലിയ തോട്ടങ്ങളിൽ മാത്രമാണ് ഇപ്പോൾ ടാപ്പിങ് നടക്കുന്നത്. ചെറുകിട കർഷകർ പലരും ടാപ്പിങ് പുനരാരംഭിച്ചിട്ടില്ല.

അഗർത്തല പോലുള്ള വിപണികളിൽ ഇപ്പോഴും വില 250 രൂപയ്ക്ക് താഴെയാണെന്നത് ശ്രദ്ധേയമാണ്. വരും ദിവസങ്ങളിലും രാജ്യാന്തര വിപണിയിലെ മുന്നേറ്റം തുടരുകയാണെങ്കിൽ ആഭ്യന്തര വില ഇനിയും ഉയരാൻ സാധ്യതയുണ്ട്.

English Summary

International rubber prices are nearing RS 300 per kg due to global supply shortages and falling production in Thailand and Malaysia, driving domestic rates in Kerala to cross the RS 250 mark. Despite this price hike, local farmers struggle to benefit as extreme heat has severely hindered tapping and overall output

Follow Us