AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi-Macron Meet: സുപ്രധാന കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യയും ഫ്രാന്‍സും; 2026 ‘നവീകരണ’ വര്‍ഷമെന്ന് മോദി

India–France Year of Innovation: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പങ്കാളിത്തം ജനങ്ങള്‍ തമ്മിലുള്ള പങ്കാളിത്തമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി. 2026-നെ ഇരുരാജ്യങ്ങളുടെയും നവീകരണ വര്‍ഷമായി അടയാളപ്പെടുത്തുമെന്നും നരേന്ദ്ര മോദി.

PM Modi-Macron Meet: സുപ്രധാന കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യയും ഫ്രാന്‍സും; 2026 ‘നവീകരണ’ വര്‍ഷമെന്ന് മോദി
നരേന്ദ്ര മോദിയും ഇമ്മാനുവൽ മാക്രോണുംImage Credit source: x.com/narendramodi
Jayadevan AM
Jayadevan AM | Published: 18 Feb 2026 | 07:01 AM

മുംബൈ: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പങ്കാളിത്തം ജനങ്ങള്‍ തമ്മിലുള്ള പങ്കാളിത്തമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 2026-നെ ഇരുരാജ്യങ്ങളുടെയും നവീകരണ വര്‍ഷമായി അടയാളപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മാക്രോണുമായി സുപ്രധാന കൂടിക്കാഴ്ചയാണ് നടന്നതെന്നും മോദി പറഞ്ഞു.

ആഗോള സ്ഥിരതയ്ക്കും പുരോഗതിക്കും ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം സഹായിക്കുന്നു. വ്യവസായം, പ്രതിരോധം, ഊർജ്ജം, ബഹിരാകാശം, സാങ്കേതികവിദ്യകൾ എന്നിവയിലെ സഹകരണത്തെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. സ്റ്റാർട്ടപ്പുകൾക്കും എസ്എംഇകൾക്കും ഇടയിൽ ശക്തമായ ശൃംഖലകൾ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അങ്ങോട്ടുമിങ്ങോട്ടും സൗകര്യങ്ങൾ ഒരുക്കാനും, പുതിയ സംയുക്ത ഇന്നൊവേഷൻ സെന്ററുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധത്തിൽ 2026 ഒരു വഴിത്തിരിവാണ്. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധത്തിന് അഭൂതപൂർവമായ കരുത്ത് പകരും. ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള ഒരു കരാറിലും ഒപ്പുവച്ചു. അതുവഴി നിക്ഷേപം ശക്തിപ്പെടുമെന്നും മോദി ചൂണ്ടിക്കാട്ടി.

Also Read: Emmanuel Macron India Visit: മാക്രോണിന് മുംബൈ ഇഷ്ടപ്പെട്ടു! പ്രസിഡന്റിനെ കണ്ട് മോദി

ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ എഐ ഇൻ ഹെൽത്ത്, ഇൻഡോ-ഫ്രഞ്ച് സെന്റർ ഫോർ ഡിജിറ്റൽ സയൻസ് ആൻഡ് ടെക്നോളജി, നാഷണൽ സെന്റർ ഫോർ എക്സലൻസ് ഫോർ സ്കില്ലിംഗ് ഇൻ എയറോനോട്ടിക്സ് എന്നിവയുടെ തുടക്കം ഭാവിയിലേക്കുള്ള ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ ഉദാഹരണങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് മാക്രോണ്‍ ഇന്ത്യയിലെത്തിയത്. മുംബൈയില്‍ വച്ചാണ് മാക്രോണും മോദിയും കൂടിക്കാഴ്ച നടത്തിയത്. ലോകം അനിശ്ചിതത്വത്തിന്റെ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അത്തരമൊരു അന്തരീക്ഷത്തിൽ, ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം ആഗോള സ്ഥിരതയ്ക്ക് കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.