Narendra Modi: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം സര്‍ക്കാരിനെ നയിച്ച നേതാവ്; ചരിത്രം കുറിച്ച് മോദി

PM Modi Special Milestone: ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയെന്ന നേട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തമാക്കി.. സിക്കിമിന്റെ മുഖ്യമന്ത്രിയായി 8,930 ദിവസം സേവനമനുഷ്ഠിച്ച പവൻ കുമാർ ചാംലിംഗിന്റെ റെക്കോഡ് മോദി മറികടന്നു.

Narendra Modi: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം സര്‍ക്കാരിനെ നയിച്ച നേതാവ്; ചരിത്രം കുറിച്ച് മോദി

നരേന്ദ്ര മോദി

Updated On: 

22 Mar 2026 | 02:05 PM

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയെന്ന നേട്ടം ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം. സിക്കിമിന്റെ മുഖ്യമന്ത്രിയായി 8,930 ദിവസം സേവനമനുഷ്ഠിച്ച പവൻ കുമാർ ചാംലിംഗിന്റെ റെക്കോഡാണ് മോദി മറികടന്നത്. ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളില്‍ സര്‍ക്കാരിന്റെ തലപ്പത്ത് 8,931 ദിവസങ്ങള്‍ മോദി പൂര്‍ത്തിയാക്കി.

ലീഡര്‍ഷിപ്പ് റോളില്‍ മോദി 25-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മോദി സ്വന്തമാക്കിയ ഈ നാഴികക്കല്ല് അപൂര്‍വമാണ്. ഭാവിയില്‍ ഈ നേട്ടം ആരെങ്കിലും മറിക്കടക്കുമോയെന്ന് പോലും സംശയമാണ്. 2001 ഒക്ടോബര്‍ ഏഴിനാണ് അദ്ദേഹം ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത്.

2014 മെയ് 21 വരെ ആ സ്ഥാനത്ത് തുടർന്നു. ഗുജറാത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന നേട്ടം മോദി നേരത്തെ സ്വന്തമാക്കിയിരുന്നു. 13 വര്‍ഷത്തിലേറെ മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചതിന് ശേഷം അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു.

Also Read: PM Modi: ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ആക്രമണങ്ങളില്‍ അപലപിച്ചു

സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം. 2014, 2019, 2024 വർഷങ്ങളിൽ തുടർച്ചയായി മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വിജയം നേടി. 2014 മെയ് 26 ന് ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി അദ്ദേഹം അധികാരമേറ്റു. ലോക്‌സഭയിൽ പൂർണ്ണ ഭൂരിപക്ഷം നേടുന്ന ആദ്യത്തെ കോൺഗ്രസ് ഇതര നേതാവായും മോദി മാറി. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ എത്തിയ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയും മോദിയാണ്.

സോഷ്യല്‍ മീഡിയയില്‍

ഈ വര്‍ഷം മറ്റ് ചില നേട്ടങ്ങളും മോദി സ്വന്തമാക്കിയിരുന്നു. ഈ മാസം ആദ്യം, മോദിയുടെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 30 മില്യണ്‍ കടന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ മോദിയുടെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു ഈ നേട്ടം. ഫെബ്രുവരിയിൽ, ഇൻസ്റ്റാഗ്രാമിൽ മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 100 മില്യണ്‍ കടന്നിരുന്നു. എക്‌സിൽ, മോദിക്ക് 106.4 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്.

Follow Us
Related Stories
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി
Bengaluru Weather: ബെംഗളൂരുവില്‍ മഴയെത്തി, ശക്തമായ കാറ്റില്‍ പറന്നുപോകല്ലേ; ഇടിമിന്നലും കൂടെയുണ്ട്‌
Chennai Weather Update: അതിശക്തമായ മഴ തന്നെ, മെട്രോ നഗരത്തിലെ യാത്ര ശ്രദ്ധിച്ചു വേണേ…. കാലാവസ്ഥ മുന്നറിയിപ്പ്
Mumbai-Pune Train Service: യാത്രയ്ക്ക് ഇറങ്ങല്ലേ…ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; കനത്ത മഴ ചതിച്ചു
Bengal Mob Lynching: 12 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു; പ്രതിഷേധം ശക്തം
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല