AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

WITT Summit 2026: യുദ്ധസാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യ പുരോഗതിയിലൂടെ കുതിച്ചു; രാജ്യം സമാധാനത്തിനൊപ്പം; ടിവി 9 ഉച്ചകോടിയില്‍ പ്രധാനമന്ത്രി

PM Modi's keynote address in What India Thinks Today Summit 2026: ടിവി 9 നെറ്റ്‌വര്‍ക്കിന്റെ 'വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ സമ്മിറ്റ് 2026'-ല്‍ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മിറ്റിന്റെ നാലാം പതിപ്പാണ് പുരോഗമിക്കുന്നത്. ഇന്നും, നാളെയുമാണ് സമ്മിറ്റ് നടക്കുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. രാജ്യത്തെ നിര്‍ണായക വിഷയങ്ങള്‍, അവസരങ്ങള്‍ തുടങ്ങിയവ ഉയര്‍ന്ന തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമാണ് ഈ ഉച്ചകോടി.

WITT Summit 2026: യുദ്ധസാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യ പുരോഗതിയിലൂടെ കുതിച്ചു; രാജ്യം സമാധാനത്തിനൊപ്പം; ടിവി 9 ഉച്ചകോടിയില്‍ പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി
Jayadevan AM
Jayadevan AM | Updated On: 23 Mar 2026 | 09:23 PM

ന്യൂഡല്‍ഹി: ടിവി 9 നെറ്റ്‌വര്‍ക്കിന്റെ ‘വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ സമ്മിറ്റ് 2026’-ല്‍ (WITT Summit 2026) മുഖ്യാതിഥിയായി പങ്കെടുത്ത്‌ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശയ കൈമാറ്റത്തിന് ടിവി9 നെറ്റ്‌വർക്ക് വളരെ പ്രധാനപ്പെട്ട ഒരു വേദി സൃഷ്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഇന്ത്യയെയും ലോകത്തെയും കുറിച്ച് ചർച്ച ചെയ്യുന്നത് വളരെ പ്രസക്തമാണെന്നും മോദി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണം

പ്രധാനമന്ത്രിയുടെ വാക്കുകള്‍

ഇന്ത്യ ഇന്ന് അതിവേഗം മുന്നേറുന്ന രാജ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഘര്‍ഷങ്ങള്‍ക്കിടയിലും, ഇന്ത്യയുടെ നയവും തന്ത്രവും ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഇന്ത്യ എല്ലാ രാഷ്ട്രങ്ങളുടെയും പങ്കാളിയാണ്. നമ്മൾ ആരുടെ പക്ഷത്താണെന്നാണ് ചിലരുടെ ചോദ്യം. ഇന്ത്യ സമാധാനത്തിനൊപ്പമാണ് നില്‍ക്കുന്നത്. ലോകത്ത് എവിടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും അത് എല്ലാവരെയും ബാധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയ സ്വാർത്ഥതാത്പര്യത്താൽ നയിക്കപ്പെടുന്ന ചില വ്യക്തികൾ ഈ സാഹചര്യത്തെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി മുതലെടുക്കാൻ ശ്രമിക്കുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് എല്ലാവരും ഐക്യത്തോടെ നിന്നപ്പോള്‍, മികച്ച ഫലമുണ്ടായി. നിലവിലെ സാഹചര്യങ്ങളെയും അതേ മനോഭാവത്തോടെ നേരിടണമെന്ന് മോദി പറഞ്ഞു.

യുദ്ധത്തിന്റെ ആഘാതമുണ്ടായിട്ടും, വികസനത്തിന്റെ വേഗത ഇന്ത്യ കുറച്ചില്ല. കഴിഞ്ഞ 23 ദിവസത്തിനിടെ നിരവധി പ്രധാന തീരുമാനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. യുദ്ധത്തിന്റെ സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യ പുരോഗതിയില്‍ മുന്നോട്ടുപോയെന്നും മോദി വ്യക്തമാക്കി.

ഇന്ത്യ എല്ലാ മേഖലകളെയും പരിവർത്തനം ചെയ്തു. ഇന്ന്, രാജ്യത്ത് 160-ലധികം വിമാനത്താവളങ്ങളുണ്ട്. ഇന്ത്യ അതിവേഗ പാതയിലാണ്. പ്രതിജ്ഞകൾ നേട്ടങ്ങളാക്കി മാറ്റപ്പെടുന്നു. ഇത് ഒരു ‘പുതിയ ഇന്ത്യ’യാണെന്ന സന്ദേശം ലോകത്തിനും ലഭിക്കുന്നു. വികസനത്തിനായുള്ള പരിശ്രമത്തിൽ ഇന്ത്യ ഒന്നും പാഴാക്കില്ലെന്നും മോദി ചൂണ്ടിക്കാട്ടി.

സമ്മിറ്റിന്റെ നാലാം പതിപ്പാണ് രാജ്യതലസ്ഥാനത്ത് പുരോഗമിക്കുന്നത്. ഇന്നും, നാളെയുമാണ് സമ്മിറ്റ് നടക്കുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ‘വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേ ഉച്ചകോടി’യിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

എംഡിയും സിഇഒയുമായ ബരുൺ ദാസ് സംസാരിക്കുന്നു

ഉച്ചകോടിയിൽ പങ്കെടുത്തതിന് ടിവി9 നെറ്റ്‌വർക്കിന് വേണ്ടി എംഡിയും സിഇഒയുമായ ബരുൺ ദാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. ലോകം മുഴുവൻ ഊർജ്ജ പ്രതിസന്ധി നേരിടുന്നു. ലോകമെമ്പാടും യുദ്ധത്തിന്റെ ആഘാതം അനുഭവപ്പെട്ടു. പ്രധാനമന്ത്രി യതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും വഴി ചൂണ്ടിക്കാണിച്ചെന്ന് ബരുൺ ദാസ് വ്യക്തമാക്കി.

പുതിയലോകക്രമത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മോദിയെപ്പോലെ മറ്റൊരു നേതാവില്ല. നിലവിലുള്ള പ്രതിസന്ധികൾക്കിടയിലും ഇന്ത്യ വികസനത്തിന്റെ പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തേക്കാൾ വലിയ ഒരു പ്രതിസന്ധിയാണ് ലോകം നേരിടുന്നത്. സംഭാഷണം, സമാധാനം, പരിഹാരങ്ങൾ എന്നിവയുടെ മന്ത്രമാണ് പ്രധാനമന്ത്രി മോദി ലോകത്തിന് നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉച്ചകോടിയിൽ, മൈ ഹോം ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ രാമു റാവു ജൂപ്പള്ളി സ്വാഗത പ്രസംഗം നടത്തി. ലോകം നിലവിൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോൾ, ഇന്ത്യ ഉറച്ചുനിൽക്കുകയും വളർച്ചയുടെ പുതിയൊരു കഥയ്ക്ക് തുടക്കമിടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉച്ചകോടിയുടെ പ്രാധാന്യം

രാജ്യത്തെ നിര്‍ണായക വിഷയങ്ങള്‍, അവസരങ്ങള്‍ തുടങ്ങിയവ ഉയര്‍ന്ന തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമായി ഈ ഉച്ചകോടി മാറിക്കഴിഞ്ഞു. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, സാങ്കേതിക രംഗങ്ങളിലൂടെ കടന്നുപോകുന്ന ഈ ഉച്ചകോടി സര്‍വതലസ്പര്‍ശിയാണ്.

‘ഇന്ത്യയും ലോകവും എന്ന പ്രമേയത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ചയിലെ അനുകൂല സാഹചര്യങ്ങള്‍, വെല്ലുവിളികള്‍ തുടങ്ങിയവയെക്കുറിച്ച് കൂടുതല്‍ മനസിലാക്കുക കൂടിയാണ് ഉച്ചകോടിയുടെ ലക്ഷ്യം. വികസിത ഇന്ത്യയെക്കുറിച്ചുള്ള ഒരു രൂപരേഖ തയ്യാറാക്കുകയും ഉച്ചകോടി ലക്ഷ്യമിടുന്നു.

Also Read: WITT Summit 2026 : രാഷ്ട്രീയം മുതൽ കായികം വരെ; ‘ഇന്ത്യ & ദി വേൾഡ്’ പ്രമേയത്തിനായി മികച്ച പങ്കാളികളെ ഒന്നിപ്പിക്കുന്ന രണ്ടാം ദിവസം

മാറിവരുന്ന ആഗോള സാഹചര്യങ്ങളില്‍ ഇന്ത്യ എങ്ങനെ സ്ഥാനം പിടിക്കുന്നുവെന്നതിനെക്കുറിച്ചാണ് കഴിഞ്ഞ ഉച്ചകോടി ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇത്തവണ കൂടുതല്‍ വിപുലമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047-ഓടെ ഇന്ത്യ എങ്ങനെയുള്ള രാഷ്ട്രമായി മാറുമെന്ന ചോദ്യമാണ് ഇത്തവണത്തെ ചര്‍ച്ചാവിഷയം.

പ്രധാനമന്ത്രിക്ക് പുറമെ വിവിധ പ്രമുഖര്‍ ഉച്ചകോടിയുടെ ഭാഗമാകും. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, ജ്യോതിരാദിത്യ സിന്ധ്യ, അശ്വിനി വൈഷ്ണവ് എന്നിവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചര്‍ച്ചകളില്‍ പങ്കുചേരും.

Follow Us