Narendra Modi: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നിന്ന് ഇന്ത്യക്കാരെ സംരക്ഷിക്കണം; യോഗം വിളിച്ച് പ്രധാനമന്ത്രി
PM Modi Calls for Protecting Citizens from Iran War Impact: ഭക്ഷണം, ഊര്‍ജം, ഇന്ധന സുരക്ഷ എന്നിവയുള്‍പ്പെടെ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും സമിതി ചര്‍ച്ച നടത്തി. സംഘര്‍ഷം ലോകത്തെ മുഴുവന്‍ ബാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ പൗരന്മാര്‍ക്ക് സംരക്ഷണം ഒരുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം.
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ സുരക്ഷാ സമിതിയുടെ (സിസിഎസ്) യോഗം വിളിച്ചുചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാനില്‍ നടക്കുന്ന യുദ്ധം കണക്കിലെടുത്ത് അവശ്യ വസ്തുക്കളുടെ വിതരണവും ഊര്‍ജ സുരക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സംഘര്‍ഷത്തിന്റെ ആഘാതത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷക്കിനാവാശ്യമായ എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഭക്ഷണം, ഊര്‍ജം, ഇന്ധന സുരക്ഷ എന്നിവയുള്‍പ്പെടെ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും സമിതി ചര്‍ച്ച നടത്തി. സംഘര്‍ഷം ലോകത്തെ മുഴുവന്‍ ബാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ പൗരന്മാര്‍ക്ക് സംരക്ഷണം ഒരുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം.
വൈദ്യുതിക്ഷാമം ഉണ്ടാകാതിരിക്കാനായി വൈദ്യുതി നിലയങ്ങളില്‍ ആവശ്യത്തിന് കല്‍ക്കരി ഉറപ്പാക്കുന്നതിന് സിസിഎസ് തീരുമാനിച്ചു. പെട്രോകെമിക്കല്‍സ്, കെമിക്കല്‍, ഫാര്‍മ തുടങ്ങിയ വ്യാവസായിക മേഖലകളിലെ ഊര്‍ജ സ്രോതസുകള്‍ വൈവിധ്യവത്കരിക്കുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്തു.
Chaired a meeting of the CCS to review the mitigating measures in the wake of the ongoing conflict in West Asia.
We had extensive discussions on short, medium and long term measures, including ensuring continued availability of fertilisers for farmers, diversifying import… pic.twitter.com/a0SQoGf39e
— Narendra Modi (@narendramodi) March 22, 2026
പശ്ചിമേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സിസ്എസ് യോഗം വിളിച്ചുചേര്‍ത്തു. കര്‍ഷകര്‍ക്ക് വളം ഉറപ്പാക്കുക, പ്രധാന മേഖലകള്‍ക്കുള്ള ഊര്‍ജ ഇറക്കുമതി സ്രോതസുകള്‍ വൈവിധ്യവത്കരിക്കുക, പുതിയ സ്ഥലങ്ങളിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുക തുടങ്ങി ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല നടപടികളെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച നടത്തി, പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
Also Read: Narendra Modi: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം സര്‍ക്കാരിനെ നയിച്ച നേതാവ്; ചരിത്രം കുറിച്ച് മോദി
കൃഷി, വളം, ഭക്ഷ്യസുരക്ഷ, പെട്രോളിയം, വൈദ്യുതി, എംഎസ്എംഇകള്‍, കയറ്റുമതിക്കാര്‍, ഷിപ്പിംഗ്, വ്യാപാരം, ധനകാര്യം, വിതരണ ശൃംഖലകള്‍ തുടങ്ങിയ മേഖലകളിലും പ്രതീക്ഷിക്കുന്ന ആഘാതവും അത് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്തു. രാജ്യത്തെ മൊത്തത്തിലുള്ള മാക്രോ-സാമ്പത്തിക സാഹചര്യവും സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്തുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരായിരുന്നു പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സിസിഎസ് യോഗത്തില്‍ പങ്കെടുത്ത മന്ത്രിമാര്‍.