AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Modi-Sanae Takaichi Meeting: ജാപ്പനീസ് പ്രധാനമന്ത്രി ഇന്ത്യയില്‍, സ്വാഗതം ചെയ്ത് മോദി; എന്‍എന്‍ജി കരാറില്‍ ഒപ്പുവെക്കും

India Japan Annual Summit PM Modi and Sanae Takaichi to Discuss AI Energy Security and LNG Deal: എല്‍എന്‍ജി സംഭരണം ഏകോപിപ്പിക്കുന്നതിനും ഊര്‍ജ്ജ സുരക്ഷയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുമായി, ഇരുരാജ്യങ്ങളും തമ്മില്‍ സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് വിവരം. ജൂണ്‍ 1 മുതല്‍ 3 വരെയാണ് തകായിച്ചിയുടെ ഇന്ത്യ സന്ദര്‍ശനം.

PM Modi-Sanae Takaichi Meeting: ജാപ്പനീസ് പ്രധാനമന്ത്രി ഇന്ത്യയില്‍, സ്വാഗതം ചെയ്ത് മോദി; എന്‍എന്‍ജി കരാറില്‍ ഒപ്പുവെക്കും
നരേന്ദ്ര മോദി, സനേ തകായിച്ചി Image Credit source: PTI
Shiji M K
Shiji M K | Updated On: 02 Jul 2026 | 07:02 AM

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ഇന്ത്യയില്‍. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തകായിച്ചിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. നരേന്ദ്ര മോദിയും തകായിച്ചിയും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇതിനിടെ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) വിതരണ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.

എല്‍എന്‍ജി സംഭരണം ഏകോപിപ്പിക്കുന്നതിനും ഊര്‍ജ്ജ സുരക്ഷയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുമായി, ഇരുരാജ്യങ്ങളും തമ്മില്‍ സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് വിവരം. ജൂണ്‍ 1 മുതല്‍ 3 വരെയാണ് തകായിച്ചിയുടെ ഇന്ത്യ സന്ദര്‍ശനം.

സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ഇന്ത്യയിലേക്ക് ആദ്യമായി എത്തുന്ന തകായിച്ചിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇന്ത്യ-ജപ്പാന്‍ ബന്ധം തന്ത്രപരവും കൂടുതല്‍ ആഴത്തിലുള്ളതുമാകാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

പ്രധാനമന്ത്രി സനേ തകായിച്ചിയെ ഇന്ത്യയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. സംയുക്ത ശ്രമങ്ങളിലൂടെ ഇന്തോ-പസഫിക് മേഖലയിലും അതിനപ്പുറത്തും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ കൈവരിക്കാന്‍ ഞങ്ങള്‍ ശ്രമങ്ങള്‍ നടത്തും, പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ പോസ്റ്റ്‌

മോദിയുമായുള്ള ചര്‍ച്ചകളില്‍ സാമ്പത്തിക, ഊര്‍ജ്ജ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് തകായിച്ചിയും പ്രതികരിച്ചു. ആഗോള സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ തന്ത്രപരമായ സഹകരണം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും അവര്‍.

മോദി-തകായിച്ചി കൂടിക്കാഴ്ച അജണ്ട

പ്രധാനമന്ത്രിയും തകായിച്ചിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സാമ്പത്തിക സുരക്ഷ, വിതരണ ശൃംഖല ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വലിയ ശ്രദ്ധ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഊര്‍ജ്ജ മേഖലയിലെ പ്രതിരോധശേഷി, നിര്‍ണായക ധാതുക്കള്‍, കൃത്രിമബുദ്ധി മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവ ചര്‍ച്ചകളുടെ ഭാഗമാകും.

പന്ത്രണ്ടോളം സര്‍ക്കാര്‍ തല കരാറുകളും സ്വകാര്യ കമ്പനികള്‍ തമ്മില്‍ 120 ഓളം ധാരണാപത്രങ്ങളും ഈ വേളയില്‍ പ്രഖ്യാപിച്ചേക്കും. നിര്‍ണായക ധാതു പര്യവേഷണം, മൊബിലിറ്റി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോഗ്യാസ്, അപ്‌സ്ട്രീം എണ്ണ, വാതക വികസനം തുടങ്ങിയ മേഖലകളിലെ സഹകരണത്തെ കുറിച്ചും മോദിയും തകായിച്ചിയും ചര്‍ച്ച ചെയ്‌തേക്കും.

Also Read: WhatsApp’s New Username Feature: വാട്‌സ്ആപ്പിൻ്റെ പുതിയ അപ്‌ഡേറ്റ് നിരോധിക്കും? പരിശോധനയ്ക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ

നൂറിലധികം ജാപ്പനീസ് ബിസിനസ് തലവന്മാരാണ് ഇന്ത്യ-ജപ്പാന്‍ സംയുക്ത സാമ്പത്തിക ഫോറത്തിന്റെ ഭാഗമാകുന്നത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഏകദേശം 10 ട്രില്യണ്‍ യെന്‍ സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ നടത്താന്‍ ജപ്പാന്‍ ലക്ഷ്യമിടുന്നു എന്നതിന്റെ സൂചനയും പുറത്തുവരുന്നുണ്ട്. സുസുക്കി മോട്ടോര്‍, ഇറ്റോച്ചു, ടൊയോട്ട സുഷോ തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള എക്‌സിക്യൂട്ടീവുകള്‍ തകായിച്ചിയോടൊപ്പം പ്രതിനിധി സംഘത്തിലുണ്ട്.

ഇന്ത്യ-ജപ്പാന്‍ സാമ്പത്തിക സഹകരണം

സാമ്പത്തിക വിഷയത്തിലൂന്നി നടക്കുന്ന ചര്‍ച്ചകള്‍ ഇന്ത്യയക്ക് വലിയ കരുത്തേകുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധര്‍. അര്‍ധചാലകങ്ങള്‍, ബാറ്ററികള്‍, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുവിഭാഗവും ചര്‍ച്ചയില്‍ പ്രാധാന്യം നല്‍കും.

ഔഷധ നിര്‍മാണം, നൂതന ഉത്പാദനം, ശുദ്ധമായ ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷയുണ്ട്. കൃത്രിമബുദ്ധി, ഔഷധ നിര്‍മാണം, ബാറ്ററി സാങ്കേതികവിദ്യ, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളില്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചേക്കും.

ബയോഗ്യാസില്‍ സഹകരണം

ഒഡീഷയിലെ ഗ്രീന്‍ അമോണിയ പദ്ധതി, ബയോഗ്യാസില്‍ സഹകരണം, പവന്‍ ഏഷ്യ സംരംഭത്തിലൂടെ പ്രാദേശിക ഊര്‍ജ്ജ പ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്നിവ ഉള്‍പ്പെടെ പ്രധാന നിക്ഷേപങ്ങളെ കുറിച്ചും മോദിയും തകായിച്ചിയും ചര്‍ച്ച ചെയ്യും.

English Summary

Prime Minister Narendra Modi will hold the annual summit with Japanese Prime Minister Sanae Takaichi today. The leaders are expected to discuss energy security, critical minerals, artificial intelligence, and strategic cooperation, while also signing a key LNG agreement aimed at strengthening bilateral energy ties.

Follow Us