PM Modi: ‘ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026’ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

India AI Impact Summit 2026: ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി 2026 ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന നിരവധി ലോക നേതാക്കളുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. രാവിലെ 10:25 ന് ചടങ്ങിനെ അഭിസംബോധന ചെയ്യും.

PM Modi: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

നരേന്ദ്ര മോദി

Published: 

19 Feb 2026 | 06:54 AM

ന്യൂഡൽഹി: ‘ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടി 2026’ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിലെ നേതാക്കളെ മോദി ഭാരത് മണ്ഡപത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കുന്ന നിരവധി ലോക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. രാവിലെ 9.15-ഓടെ മോദി നേതാക്കള്‍ക്കൊപ്പം ഫോട്ടോ എടുക്കും.രാവിലെ 9.40-ഓടെ പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കും. രാവിലെ 10:25 ന് മോദി ചടങ്ങിനെ അഭിസംബോധന ചെയ്യും.

ഫ്രാൻസ് പ്രസിഡന്റ്, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ, ലോകമെമ്പാടുമുള്ള വിവിധ പ്രമുഖ വ്യവസായ നേതാക്കൾ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകും. തുടർന്ന് രാവിലെ 11 മണിയോടെ മറ്റ് നേതാക്കളോടൊപ്പം ‘ഇന്ത്യ എഐ ഇംപാക്ട് എക്സ്പോ 2026’ സന്ദർശിക്കും.

വിവിധ രാജ്യങ്ങളിലെ പവലിയനുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ നടക്കുന്ന ലീഡേഴ്‌സ് പ്ലീനറിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ‘എല്ലാവർക്കും ക്ഷേമം, എല്ലാവരുടെയും സന്തോഷം’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. രാഷ്ട്രത്തലവന്മാര്‍, മന്ത്രിമാര്‍, സിഇഒമാര്‍, വ്യവസായികള്‍ തുടങ്ങി നിരവധി പേര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

Also Read: PM Modi-Macron Meet: സുപ്രധാന കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യയും ഫ്രാന്‍സും; 2026 ‘നവീകരണ’ വര്‍ഷമെന്ന് മോദി

ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 20 വരെ ഡൽഹിയിലാണ് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026 നടക്കുന്നത്. ലോക നേതാക്കളുമായും സിഇഒമാരുമായും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

സ്പെയിൻ, ഫിൻലാൻഡ്, സെർബിയ, ക്രൊയേഷ്യ, എസ്റ്റോണിയ, കസാക്കിസ്ഥാൻ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി മോദി കൂടിക്കാഴ്ചകൾ നടത്തി. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, സൺ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകനായ വിനോദ് ഖോസ്ല എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തി.

Loading...
Unable to load recommendations.
Follow Us
Related Stories
Starlink: ‘ഇന്ത്യയിൽ അതിവേഗ ഇൻ്റർനെറ്റ് നൽകാൻ ഞങ്ങൾ തയ്യാർ’; റിലയൻസിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക്
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?