ഇന്ത്യയിലേക്ക് കോടികളുടെ നിക്ഷേപം; ആസ്ട്രേലിയൻ സൂപ്പറിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

AustralianSuper announces AU$500M investment: 'ഓസ്‌ട്രേലിയന്‍ സൂപ്പര്‍' പ്രഖ്യാപിച്ച 500 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ നിക്ഷേപത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയൻ സൂപ്പറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പോൾ ഷ്രോഡറാണ് നിക്ഷേപത്തെക്കുറിച്ച് മെല്‍ബണില്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ വളർച്ചയിലും പരിഷ്കരണ പാതയിലും ആഗോളതലത്തിൽ നിലനിൽക്കുന്ന ആത്മവിശ്വാസത്തിന്റെ മറ്റൊരു നേർക്കാഴ്ചയാണിതെന്ന് മോദി.

ഇന്ത്യയിലേക്ക് കോടികളുടെ നിക്ഷേപം; ആസ്ട്രേലിയൻ സൂപ്പറിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

PM Narendra Modi

Updated On: 

09 Jul 2026 | 09:49 AM

മെല്‍ബണ്‍/ന്യൂഡല്‍ഹി: ‘ഓസ്‌ട്രേലിയന്‍ സൂപ്പര്‍’ പ്രഖ്യാപിച്ച 500 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ നിക്ഷേപത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയൻ സൂപ്പറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പോൾ ഷ്രോഡറാണ് നിക്ഷേപത്തെക്കുറിച്ച് മെല്‍ബണില്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ വളർച്ചയിലും പരിഷ്കരണ പാതയിലും ആഗോളതലത്തിൽ നിലനിൽക്കുന്ന ആത്മവിശ്വാസത്തിന്റെ മറ്റൊരു നേർക്കാഴ്ചയാണിതെന്ന് മോദി എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ആഗോള നിക്ഷേപകർക്ക് നൽകുന്ന അനന്തമായ അവസരങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ ട്വീറ്റ്:

“മെൽബണിൽ ഇന്ന് രാവിലെ ഓസ്‌ട്രേലിയൻ സൂപ്പറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പോൾ ഷ്രോഡർ പ്രഖ്യാപിച്ച 500 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ നിക്ഷേപത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ വളർച്ചയിലും പരിഷ്‌കരണ പാതയിലും ആഗോളതലത്തിൽ നിലനിൽക്കുന്ന ആത്മവിശ്വാസത്തിന്റെ മറ്റൊരു നേർക്കാഴ്ചയാണിത്. നമ്മുടെ ചലനാത്മകമായ സമ്പദ്‌വ്യവസ്ഥ ആഗോള നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന അപാരമായ അവസരങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു”-മോദി കുറിച്ചു.

500 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ അധിക നിക്ഷേപം

ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലുള്ള (എൻഐഐഎഫ്‌) തങ്ങളുടെ നിക്ഷേപം 500 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ കൂടി വർധിപ്പിക്കാന്‍ ഓസ്‌ട്രേലിയൻസൂപ്പർ തീരുമാനിക്കുകയായിരുന്നു. ഇതോടെ വിവിധ ആസ്തികളിലായി ഓസ്‌ട്രേലിയൻസൂപ്പറിന് ഇന്ത്യയിലുള്ള ആകെ നിക്ഷേപം 3.3 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറായി ഉയരും.

Also Read: PM Narendra Modi: ‘ഇന്ത്യയുടെ വളർച്ച ഓസ്‌ട്രേലിയക്ക് വൻ അവസരം’; ഭാവി പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

2019-ൽ എൻഐഐഎഫിൽ നടത്തിയ 240 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ പ്രാരംഭ നിക്ഷേപത്തിന് ശേഷമാണ് ഈ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ഓസ്‌ട്രേലിയൻസൂപ്പർ അംഗങ്ങൾക്ക് ഏറ്റവും കൂടുതൽ ലാഭം നേടിക്കൊടുത്ത മികച്ച ‘ഇൻഫ്രാസ്ട്രക്ചർ’ നിക്ഷേപങ്ങളിലൊന്നാണ് ഇതെന്ന് കമ്പനി വ്യക്തമാക്കി.

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലകളിലേക്ക് മൂലധനം ആകർഷിക്കുന്നതിനായി 2015-ലാണ് എൻഐഐഎഫ് രൂപീകരിച്ചത്. ഈ നിക്ഷേപ പ്രഖ്യാപനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഓസ്‌ട്രേലിയൻസൂപ്പർ ചീഫ് എക്‌സിക്യൂട്ടീവ് പോൾ ഷ്രോഡർ ഇന്ന് നടക്കുന്ന ഓസ്‌ട്രേലിയ-ഇന്ത്യ വാർഷിക ലീഡേഴ്‌സ് സമ്മിറ്റിൽ പങ്കെടുക്കും.

എൻഐഐഎഫുമായുള്ള പങ്കാളിത്തം തങ്ങളുടെ ഏറ്റവും വിജയകരമായ ഒന്നാണെന്നും, അതുകൊണ്ടാണ് അംഗങ്ങൾക്ക് കൂടുതൽ മികച്ച വരുമാനം ഉറപ്പാക്കുന്നതിനായി വീണ്ടും നിക്ഷേപം നടത്തുന്നതിൽ ആവേശമുള്ളതെന്നും ഓസ്‌ട്രേലിയൻസൂപ്പർ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ ഷോൺ മാനുവൽ പറഞ്ഞു.

ദീർഘകാല മൂലധനവും ദീർഘവീക്ഷണമുള്ള നയങ്ങളും വിശ്വസനീയമായ സ്ഥാപനങ്ങളും ശക്തമായ പങ്കാളിത്തവും ഒത്തുചേരുമ്പോൾ എന്തെല്ലാം കൈവരിക്കാനാകുമെന്നതിന്റെ തെളിവാണ് എൻഐഐഎഫുമായുള്ള തങ്ങളുടെ അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ അനുകൂലവും സുസ്ഥിരവുമായ സാമ്പത്തിക നയങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ മൂലധനം വിജയകരമായി വിന്യസിക്കുന്നത് എളുപ്പമാക്കാൻ ഇന്ത്യൻ സർക്കാർ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഈ അടിസ്ഥാനപരമായ കരുത്ത് ഇപ്പോഴും നിലനിൽക്കുന്നതിനാലും, തങ്ങളുടെ ഫണ്ട് അംഗങ്ങൾക്ക് കൂടുതൽ മികച്ച ലാഭം നൽകാൻ സാധിക്കുമെന്ന് ഉറപ്പുള്ളതിനാലുമാണ് ഓസ്‌ട്രേലിയൻസൂപ്പർ എൻഐഐഎഫിലേക്ക് രണ്ടാമതൊരു നിക്ഷേപം കൂടി നടത്തുന്നതെന്നും മാനുവൽ കൂട്ടിച്ചേര്‍ത്തു.

English Summary

AustralianSuper announced an AU$500 million investment in India. CEO Paul Schroder made the announcement in Melbourne. PM Narendra Modi strongly welcomed this massive financial boost. He stated it reflects global confidence in India’s economy.

Follow Us
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
വീട്ടിലിരുന്ന് ബിസിനസ് ചെയ്യാം, കൈ നിറയെ സമ്പാദിക്കാം
ഒരു മത്സരത്തിൽ നിന്നും മാത്രം കോടികൾ കിട്ടും, റഫറിമാരുടെ ശമ്പളം എത്ര?
പത്തില തോരൻ: കർക്കടക മാസത്തിൽ പ്രതിരോധശേഷി കൂട്ടാൻ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ