AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Narendra Modi: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ആദ്യം ഇന്തോനേഷ്യയിലേക്ക്‌

Why PM Narendra Modi Three Nation Tour Matters: ജൂലൈ 6 മുതല്‍ എട്ട് വരെ പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍ ഉണ്ടാകും. പ്രസിഡന്റ് പ്രബോവോ സുബിയാനുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. 2018 മെയ് മാസത്തില്‍ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയതിന് ശേഷം ഇത് നാലാം തവണയാണ് മോദി ഇന്തോനേഷ്യയില്‍ എത്തുന്നത്.

Narendra Modi: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ആദ്യം ഇന്തോനേഷ്യയിലേക്ക്‌
പ്രധാനമന്ത്രി നരേന്ദ്ര മോദി Image Credit source: PTI
Shiji M K
Shiji M K | Published: 06 Jul 2026 | 06:16 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ജൂലൈ 6 മുതല്‍ 11 വരെ നീണ്ടുനില്‍ക്കുന്നതാണ് സന്ദര്‍ശനം. ന്യൂഡല്‍ഹിയില്‍ നിന്ന് യാത്ര തിരിക്കുന്ന അദ്ദേഹം ആദ്യം ഇന്തോനേഷ്യയിലെത്തും. തുടര്‍ന്നാണ് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക. മൂന്ന് രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

ആദ്യം ഇന്തോനേഷ്യയിലേക്ക്

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്തോനേഷ്യയിലേക്കാണ് പോകുന്നത്. ജൂലൈ 6 മുതല്‍ എട്ട് വരെ പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍ ഉണ്ടാകും. പ്രസിഡന്റ് പ്രബോവോ സുബിയാനുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. 2018 മെയ് മാസത്തില്‍ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയതിന് ശേഷം ഇത് നാലാം തവണയാണ് മോദി ഇന്തോനേഷ്യയില്‍ എത്തുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിലെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രബോവോയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ജക്കാര്‍ത്തതയില്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച പ്രംബനന്‍ ക്ഷേത്ര സമുച്ചയം സന്ദര്‍ശിക്കാന്‍ മോദി യോഗകാര്‍ത്തയിലേക്ക് പോകും. ഇതിന് മുമ്പ് ഇന്ത്യന്‍ പ്രവാസികളുമായി അദ്ദേഹം സംവദിക്കുന്നതാണ്.

ശേഷം ഓസ്‌ട്രേലിയയില്‍

ഇന്തോനേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നേരെ എത്തുക ഓസ്‌ട്രേലിയയിലേക്കാണ്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന്റെ ക്ഷണപ്രകാരം ജൂലൈ 8 മുതല്‍ 10 വരെയാണ് മോദിയുടെ സന്ദര്‍ശനം. സന്ദര്‍ശന വേളയില്‍ ഇരുനേതാക്കളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഗവര്‍ണര്‍ ജനറല്‍ സാം മോസ്റ്റിനെയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ഇന്ത്യ-ഓസ്‌ട്രേലിയ സിഇഒസ് ഫോറത്തിലും മോദി പങ്കെടുക്കുന്നതാണ്. അവിടെ വെച്ച് ഇരുരാജ്യങ്ങളിലെയും പ്രമുഖ ബിസിനസ് നേതാക്കളെ അദ്ദേഹം അഭിസംബോധന ചെയ്യും. കൂടാതെ ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന്റെ പ്രധാന നാഴികക്കല്ലായി സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന പ്രവാസികളെ കാണാനും പ്രധാനമന്ത്രി മറക്കില്ല.

Also Read: Narendra Modi Visit : ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് നരേന്ദ്രമോദി, ഈ രാജ്യത്തേക്കിത് ആദ്യം

ന്യൂസിലന്‍ഡിലേക്ക് തിരിക്കും

ഓസ്‌ട്രേലിയ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ന്യൂസിലന്‍ഡിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണിന്റെ ക്ഷണപ്രകാരം ജൂലൈ 10 മുതല്‍ 11 വരെയാണ് പ്രധാനമന്ത്രിയുടെ ന്യൂസിലന്‍ഡ് സന്ദര്‍ശനം. നാല് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇതാദ്യമായാണ് ന്യൂസിലന്‍ഡില്‍ എത്തുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരം, വാണിജ്യം, പ്രതിരോധം എന്നീ മേഖലകളില്‍ കൈവരിച്ച പുരോഗതിയെ കുറിച്ച് മോദിയും ലക്‌സണും തമ്മില്‍ ചര്‍ച്ചകള്‍ നടത്തും. പ്രമുഖ ബിസിനസ്, കായിക താരങ്ങളെ കാണാനും ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യാനും പ്രധാനമന്ത്രി ഈ അവസരം പ്രയോജനപ്പെടുത്തുമെന്നാണ് വിവരം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ന്യൂസിലന്‍ഡ് ഭരണകൂടവും വലിയ സന്തോഷത്തിലാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലന്‍ഡില്‍ എത്തുമെന്നും ആദ്യ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ലക്‌സണല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ഏപ്രിലില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച ന്യൂസിലന്‍ഡ്-ഇന്ത്യ വ്യാപാര കരാറിലൂടെ ഇരുവിഭാഗവും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാകാന്‍ പോകുകയാണ്, ഇത് ന്യൂസിലന്‍ഡില്‍ കൂടുതല്‍ തൊഴിലവസരങ്ങളും കയറ്റുമതിയും സാമ്പത്തിക വളര്‍ച്ചയും ഉണ്ടാക്കുമെന്നും ലക്‌സണ്‍ അഭിപ്രായപ്പെട്ടു.

English Summary

Prime Minister Narendra Modi has begun a three-nation tour, starting with Indonesia before visiting New Zealand and Australia. The visit will focus on strengthening bilateral ties, enhancing strategic partnerships, boosting trade and investment, and holding high-level meetings on regional and global issues.

Follow Us