AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

International Yoga Day 2026: പ്രായം മനുഷ്യൻ്റെ കഴിവുകൾക്ക് തടസമാകില്ല ; കൊൽക്കത്തയിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി പ്രധാനമന്ത്രി

PM Narendra Modi about International Yoga Day 2026: മുഴുവൻ രാഷ്ട്രവും മുഴുവൻ ലോകവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായാണ് തോന്നുന്നത്. ഇതാണ് യോഗയുടെ ശക്തി യോഗ എല്ലാവരെയും ബന്ധിപ്പിക്കുകയും എല്ലാവരെയും ഒരുമിച്ചു കൊണ്ടു വരികയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം യോഗാദിന പരിപാടികളിൽ പങ്കെടുക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആശംസകളും അദ്ദേഹം ഈ അവസരത്തിൽ അറിയിച്ചു.

International Yoga Day 2026: പ്രായം മനുഷ്യൻ്റെ കഴിവുകൾക്ക് തടസമാകില്ല ; കൊൽക്കത്തയിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി പ്രധാനമന്ത്രി
യോഗാദിനാഘോഷങ്ങളിൽ പ്രധാനമന്ത്രിImage Credit source: TV9 Network
Ashli C
Ashli C | Edited By: Arun Nair | Updated On: 21 Jun 2026 | 08:37 AM

കൊൽക്കത്ത:അന്താരാഷ്ട്ര യോഗ ദിനാചരണദിനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യങ്ങൾ സംസ്കാരങ്ങൾ സമൂഹങ്ങൾ എന്നിവയുടനീളം ആളുകളെ ബന്ധിപ്പിക്കുന്ന ഒരു ശക്തിയായി യോഗ ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ പ്രശസ്തമായ റെഡ് റോഡിൽ നിന്ന് ഇന്ത്യയുടെ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയുടെ ഇന്നത്തെ ആകർഷണം ദേശീയ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന് പരിപാടിയിൽ ഒത്തുകൂടിയ ആയിരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

മുഴുവൻ രാഷ്ട്രവും മുഴുവൻ ലോകവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായാണ് തോന്നുന്നത്. ഇതാണ് യോഗയുടെ ശക്തി യോഗ എല്ലാവരെയും ബന്ധിപ്പിക്കുകയും എല്ലാവരെയും ഒരുമിച്ചു കൊണ്ടു വരികയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം യോഗാദിന പരിപാടികളിൽ പങ്കെടുക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആശംസകളും അദ്ദേഹം ഈ അവസരത്തിൽ അറിയിച്ചു.ഈ അന്താരാഷ്ട്ര യോഗ ദിനത്തിൽ മുഴുവൻ ലോകത്തിനും മുഴുവൻ മനുഷ്യ സമൂഹത്തിനും തന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യോഗ ഇന്ന് നമ്മുടെ വ്യക്തിപരമായ ജീവിതശൈലിക് മാത്രമല്ല പൊതുവായ ജീവിതത്തിനും അത്യന്താപേക്ഷിതമാണ്.

ALSO READ:അന്താരാഷ്ട്ര യോഗ ദിനം: ഇന്ത്യയിലുടനീളം 1,000 സൗജന്യ യോഗ സെഷനുകളുമായി ഇഷാ ഫൗണ്ടേഷൻ; 50,000 പേർ പങ്കാളികളാകും

ലോകത്തിന്റെ മെച്ചപ്പെട്ട ഭാവിക്ക് യോഗ അത്യാവശ്യമാണ്. അതിനാൽ തന്നെ യോഗയെ ഒരു ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുവാൻ പാടില്ല. കേവലം ഒരു പരിപാടി എന്ന രീതിയിൽ പരിമിതപ്പെടുത്തേണ്ട ഒന്നല്ല യോഗ. യോഗയെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ ആഘോഷങ്ങളോടൊപ്പം നടത്തിയ ശുചിത്വ പ്രചാരണത്തിന് പശ്ചിമബംഗാൾ നിവാസികളെ നരേന്ദ്രമോദി പ്രശംസിക്കുകയും ചെയ്തു. ഇതൊരു അഭിനന്ദനീയമായ സംരംഭമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

2026 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം

എല്ലാ പ്രായക്കാർക്കും ശാരീരിക ക്ഷമത, മാനസിക ക്ഷേമം, സജീവമായ ജീവിതം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ വർദ്ധിച്ച വരുന്ന പങ്കെടുത്തു കാണിച്ചുകൊണ്ട് ആരോഗ്യകരമായ വാർദ്ധക്യത്തിനുള്ള യോഗ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. വർദ്ധിച്ചുവരുന്ന ആയുർദൈർഘ്യം, ജീവിതശൈലി രോഗങ്ങൾ, വർദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ വെല്ലുവിളികൾ എന്നിവയുമായി രാജ്യങ്ങൾ പോരാടുമ്പോൾ ആരോഗ്യകരമായ വാർദ്ധക്യത്തെ കുറിച്ചുള്ള വിശാലമായ ആഗോള സംഭാഷണത്തെയാണ് ഈ പ്രമേയം പ്രതിഫലിപ്പിക്കുന്നത്. കൂടുതൽ കാലം ജീവിക്കുന്നതിൽ മാത്രമല്ല ആരോഗ്യകരമായി ജീവിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന്ന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

അതേസമയം അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ പ്രധാന പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചത് കൊൽക്കത്തയാണ്. നഗരത്തിൽ ഉടനീളം വലിയ തോതിലുള്ള യോഗ സെക്ഷനുകളും സംഘടിപ്പിച്ചിരുന്നു. കൂടാതെ ആഘോഷങ്ങൾക്ക് മുന്നോടിയായി മില്ലേനിയം പാർക്ക്,പ്രിൻസെപ് ഘട്ട് എന്നിവയുൾപ്പെടെ നിരവധി ലാൻഡ്‌മാർക്കുകളിൽ ഒരുക്കങ്ങൾ നടന്നു.രാജ്യത്തുടനീളം, സംസ്ഥാനങ്ങൾ കൂട്ട യോഗ പ്രകടനങ്ങളും ബോധവൽക്കരണ കാമ്പെയ്‌നുകളും നടത്തി ദിനം ആഘോഷിച്ചു.

ENGLISH SUMMARY

Prime Minister Narendra Modi inaugurated the International Day of Yoga celebrations. He said that yoga has emerged as a force that connects people across countries, cultures and societies. He was speaking while leading India’s 12th International Day of Yoga celebrations from the famous Red Road in Kolkata.

Follow Us