Narendra Modi: ആംഗസ് ടെയ്‌ലറുമായി ചര്‍ച്ച നടത്തി മോദി; ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിന് പൂര്‍ണ പിന്തുണ
PM Narendra Modi Discusses India Australia Ties with Opposition Leader Angus Taylor: പ്രധാനമന്ത്രിയും ആംഗസ് ടെയ്‌ലറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. മോദിയുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സുപ്രധാന മേഖലകളില്‍ സഹകരണം വ്യാപിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച.

ആംഗസ് ടെയ്‌ലര്‍, നരേന്ദ്ര മോദി
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹവുമായി ഉഭയകക്ഷി ബന്ധത്തെ കുറിച്ചും വരാനിരിക്കുന്ന അവസരങ്ങളെ കുറിച്ചും സംസാരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ മോദി 18 സുപ്രധാന കരാറുകളിലാണ് പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി ഒപ്പുവെച്ചത്, ഇക്കാര്യവും ആംഗസുമായി പ്രധാനമന്ത്രി സംസാരിച്ചു.
ഓസ്‌ട്രേലിയന്‍ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലറുമായി സംസാരിച്ചു. ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തില്‍ സംഭവിക്കുന്ന കരുത്തുറ്റ മാറ്റങ്ങളെ കുറിച്ചും വരാനിരിക്കുന്ന നിരവധി അവസരങ്ങളെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. ഓസ്‌ട്രേലിയയിലുടനീളം ഈ ബന്ധത്തിന് ലഭിക്കുന്ന ഊഷ്മളവും വിശാലവുമായ പിന്തുണ ഞാന്‍ വളരെയധികം വിലമതിക്കുന്നു, എന്നാണ് ടെയ്‌ലറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്.
പ്രധാനമന്ത്രിയും ആംഗസ് ടെയ്‌ലറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. മോദിയുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സുപ്രധാന മേഖലകളില്‍ സഹകരണം വ്യാപിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച.
ആണവോര്‍ജം, സമുദ്ര സുരക്ഷ, നിര്‍ണായക ധാതുക്കള്‍ എന്നിവ ഉള്‍പ്പെടെ 18 കരാറുകളിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പുവെച്ചത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി നരേന്ദ്ര മോദി ചര്‍ച്ചകള്‍ നടത്തിയിരുന്നു. സമാധാനപരമായ ഇന്തോ-പസഫിക് ബന്ധം ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം ഇരുകൂട്ടരും സംസാരിച്ചു.
പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്
Met Mr. Angus Taylor, Leader of the Opposition of Australia. We had an engaging conversation on the growing strength of India-Australia ties and the many opportunities ahead. I deeply value the warmth and broad support that our partnership enjoys across Australia.@AngusTaylorMP pic.twitter.com/UIROdovURD
— Narendra Modi (@narendramodi) July 10, 2026
ഇന്ത്യ-ഓസ്‌ട്രേലിയ കരാറുകള്‍
സുപ്രധാനമായ 18 കരാറുകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആന്റണി അല്‍ബനീസും തമ്മില്‍ ഒപ്പുവെച്ചത്. പ്രതിരോധ-സുരക്ഷ സഹകരണത്തെ കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം, സമുദ്ര സുരക്ഷ സഹകരണ റോഡ്മാപ്പ്, ഊര്‍ജ്ജ സുരക്ഷ, സൈബര്‍ സുരക്ഷ നിര്‍ണായക സാങ്കേതികവിദ്യകള്‍, വിതരണ ശൃംഖലകള്‍ ഉള്‍പ്പെടെ നിര്‍ണായകമായ പല കരാറുകളും സംഭവിച്ചിട്ടുണ്ട്.
Also Read: Narendra Modi: ആണവോര്‍ജം മുതല്‍ പ്രതിരോധം വരെ; 18 കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും
ഈ കരാറുകള്‍ ഏറ്റവും പ്രധാനം ഓസ്‌ട്രേയില-ഇന്ത്യ ആണവോര്‍ജ്ജ കരാറാണ്. ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. 2014ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആണവോര്‍ജ്ജ കരാറില്‍ ഒപ്പുവെച്ചിരുന്നുവെങ്കിലും, അത് നടപ്പായില്ല, നിയമതടസങ്ങളായിരുന്നു കാരണം.
എന്നാല്‍ നിലവില്‍, 2047 ആകുമ്പോഴേക്കും ആണവോര്‍ജ്ജ ഉത്പാദനം 100 ജിഗാവാട്ടായി ഉയര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയ്ക്ക് യുറേനിയം സ്വീകരിക്കാന്‍ സാധിക്കും.
ഇതിന് പുറമെ, ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര-നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള കരാറിലും പ്രധാനമന്ത്രിമാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും കൂടുതല്‍ ത്വരിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഓസ്‌ട്രേലിയന്‍ കമ്പനികളെ അദ്ദേഹം ക്ഷണിച്ചിരിക്കുകയാണ്.
English Summary
Prime Minister Narendra Modi met Australian Opposition Leader Angus Taylor as part of his Australia visit. The leaders discussed ways to further strengthen the India-Australia strategic partnership and deepen cooperation across key sectors. The meeting underscored the growing importance of bilateral ties between the two countries.