AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Narendra Modi: ആണവോര്‍ജം മുതല്‍ പ്രതിരോധം വരെ; 18 കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

India Australia Sign Landmark 18 Agreements: ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുറേനിയം ശേഖരമുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നിലവില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആണവോര്‍ജ കരാര്‍ രാജ്യത്തിന്റെ ആണവോര്‍ജ്ജ വികസന പദ്ധതിക്ക് വലിയ ഉണര്‍വേകാന്‍ പോകുന്നുവെന്നാണ് വിദഗ്ധരുടെ പക്ഷം. 2047 ആകുമ്പോഴേക്കും ആണവോര്‍ജ ഉത്പാദനം 100 ജിഗാവാട്ടായി ഉയര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ഈ കരാര്‍.

Narendra Modi: ആണവോര്‍ജം മുതല്‍ പ്രതിരോധം വരെ; 18 കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും
നരേന്ദ്ര മോദി, ആന്റണി അല്‍ബനീസ് Image Credit source: PTI
Shiji M K
Shiji M K | Published: 10 Jul 2026 | 06:22 AM

മെല്‍ബണ്‍: ഓസ്‌ട്രേലിയയുമായി സുപ്രധാനമായ 18 കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. ആണവോര്‍ജം, പ്രതിരോധം, സമുദ്ര സുരക്ഷ ഉള്‍പ്പെടെ നിര്‍ണായകമായ 18 കരാറുകളാണ് സംഭവിച്ചിരിക്കുന്നത്. വര്‍ധിച്ചുവരുന്ന സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ സ്വതന്ത്രവും സമാധാനപരവുമായ ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും പ്രതിജ്ഞയെടുത്തു.

സിവില്‍ ആണവോര്‍ജം, പ്രതിരോധം, സമുദ്ര സുരക്ഷ, നിര്‍ണായക ധാതുക്കള്‍, സൈബര്‍ സുരക്ഷ, വ്യാപാരം എന്നിവ ഉള്‍പ്പടെ 18 സുപ്രധാന കരാറുകളിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പുവെച്ചത്. ഇന്തോ-പസഫിക്കില്‍ വര്‍ധിച്ചുവരുന്ന ജിയോസ്ട്രാറ്റജിക് അനിശ്ചിതത്വത്തിനിടയില്‍ സൈനിക ഇടപെടല്‍ ഗണ്യമായി വര്‍ധിപ്പിക്കുക, പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുക, സമുദ്ര സുരക്ഷ സഹകരണം വികസിപ്പിക്കുക എന്നിവയുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും സംയുക്ത പ്രഖ്യാപനം നടത്തി.

ഇന്ത്യ-ഓസ്‌ട്രേലിയ ആണവ കരാറിന്റെ പ്രാധാന്യം

ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുറേനിയം ശേഖരമുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നിലവില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആണവോര്‍ജ കരാര്‍ രാജ്യത്തിന്റെ ആണവോര്‍ജ്ജ വികസന പദ്ധതിക്ക് വലിയ ഉണര്‍വേകാന്‍ പോകുന്നുവെന്നാണ് വിദഗ്ധരുടെ പക്ഷം. 2047 ആകുമ്പോഴേക്കും ആണവോര്‍ജ ഉത്പാദനം 100 ജിഗാവാട്ടായി ഉയര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ഈ കരാര്‍.

2014ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഈ കരാറില്‍ ആദ്യമായി ഒപ്പുവെക്കുന്നത്. എന്നാല്‍ കുറേവര്‍ഷങ്ങളോളം ചലനമായി കരാര്‍ അവശേഷിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് ഓസ്‌ട്രേലിയന്‍ യുറേനിയം വാണിജ്യപരമായി വിതരണം ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനുള്ള നടപടിക്രമങ്ങള്‍ ഇരുരാജ്യങ്ങളും അന്തിമമാക്കിയിട്ടുണ്ട്.

Also Read: ഇന്ത്യയിലേക്ക് കോടികളുടെ നിക്ഷേപം; ആസ്ട്രേലിയൻ സൂപ്പറിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ആണവോര്‍ജ മേഖലയില്‍ നമ്മള്‍ ഒരു സുപ്രധാന കരാറില്‍ ഒപ്പുവെച്ചിരിക്കുന്നു. ഇത് ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യുറേനിയം വിതരണത്തിന് വഴി തുറക്കുകയും നമ്മുടെ ഊര്‍ജ്ജ ലക്ഷ്യങ്ങള്‍ക്ക് പ്രചോദനമേകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ഇന്ത്യ-ഓസ്‌ട്രേലിയ ആണവ സഹകരണ കരാര്‍ പ്രകാരം, ഐഎഇഎ സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സമാധാനപരമായ ആവശ്യങ്ങള്‍ക്കായി മഓസ്‌ട്രേലിയന്‍ യുറേനിയം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കും, ഇതിനുള്ള നടപടിക്രമങ്ങള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും അന്തിമമാക്കിയെന്ന് വിദേശകാര്യ മന്ത്രാലയവും പ്രസ്താവനയിലൂടെ അറിയിച്ചു.

ബിസിനസുകളെ ക്ഷണിച്ച് പ്രധാനമന്ത്രി

ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രകാരം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടാന്‍ പോകുകയാണ്. വ്യോമയാനം, സാമ്പത്തിക സേവനങ്ങള്‍, നിര്‍ണായക ധാതുക്കള്‍, സാങ്കേതികവിദ്യ, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകളിലെ വളര്‍യ്ക്ക് ആവശ്യമായ അവസരങ്ങള്‍ ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതോടൊപ്പം ഓസ്‌ട്രേലിയന്‍ കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപിക്കാനും അദ്ദേഹം ക്ഷണിച്ചിരിക്കുകയാണ്.

English Summary

Prime Minister Narendra Modi and Australia strengthened bilateral ties by signing 18 key agreements across strategic sectors. The pacts cover nuclear energy, defence, trade, technology and other areas of cooperation. The agreements are aimed at enhancing the India-Australia strategic partnership and expanding collaboration on regional and global issues.

Follow Us