AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Modi: പെട്രോളും ഡീസലും ലാഭിക്കണം, സ്വർണ്ണത്തോടുള്ള മോഹം ഉപേക്ഷിക്കണം: ജനങ്ങളോട് ആഹ്വാനവുമായി പ്രധാനമന്ത്രി

PM Narendra Modi's 9 Appeals to the Nation : രാജ്യത്തോട് ഒമ്പത് അഭ്യര്‍ത്ഥനകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോൾ, ഡീസൽ ഉപയോഗം പരിമിതപ്പെടുത്തുക, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുക, പൊതുഗതാഗതം ശീലമാക്കുക തുടങ്ങിയ അഭ്യര്‍ത്ഥനകളാണ് നരേന്ദ്ര മോദി നടത്തിയത്.

PM Modi: പെട്രോളും ഡീസലും ലാഭിക്കണം, സ്വർണ്ണത്തോടുള്ള മോഹം ഉപേക്ഷിക്കണം: ജനങ്ങളോട് ആഹ്വാനവുമായി പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 10 May 2026 | 10:18 PM

ഹൈദരാബാദ്, 10-05-2026: മധ്യേഷ്യയിലെ സംഘർഷങ്ങൾ ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും എണ്ണവിപണിയെ പിടിച്ചുലയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ, പൊതുഗതാഗതം ഉപയോഗിച്ചും അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കിയും സ്വർണ്ണ ഉപഭോഗം കുറച്ചും പെട്രോൾ, ഡീസൽ, വിദേശനാണ്യ ശേഖരം എന്നിവ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന വൻ പൊതുസമ്മേളനത്തിലാണ് പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കണമെന്നും ആഡംബരങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത്.

ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, വിദേശ നാണയ ശേഖരം സംരക്ഷിക്കാൻ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം പരിമിതപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സ്വന്തം വാഹനങ്ങൾക്ക് പകരം മെട്രോ ട്രെയിനുകളും ബസ്സുകളും പരമാവധി പ്രയോജനപ്പെടുത്തണം, പരിസ്ഥിതി സൗഹൃദവും ലാഭകരവുമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ജനങ്ങൾ മാറണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.

ദേശഭക്തി

ദേശഭക്തി എന്നത് അതിർത്തിയിൽ ജീവൻ ബലിയർപ്പിക്കാൻ തയ്യാറാകുന്നത് മാത്രമല്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ, ഉത്തരവാദിത്തത്തോടെ ജീവിക്കുന്നതും നമ്മുടെ ദൈനംദിന ജീവിതത്തിൽ രാജ്യത്തോടുള്ള കടമകൾ നിറവേറ്റുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സംഘർഷങ്ങൾ മൂലമുണ്ടാകുന്ന ആഗോള സാമ്പത്തിക തടസ്സങ്ങൾ, വിതരണ ശൃംഖലയിലെ വെല്ലുവിളികൾ, വിലക്കയറ്റം എന്നിവയെ നേരിടാൻ രാജ്യത്തെ സഹായിക്കുന്നതിന് കൂട്ടായ പങ്കാളിത്തത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.

Also Read: PM Narendra Modi: കൂടുതല്‍ ഫണ്ട് വേണോ? കേന്ദ്രത്തോടൊപ്പം സഹകരിക്കൂ! രേവന്ത് റെഡ്ഡിയോട് മോദി

ഓഫീസുകളിലേക്കുള്ള യാത്ര ഒഴിവാക്കി സാധ്യമായ ഇടങ്ങളിൽ ‘വർക്ക് ഫ്രം ഹോം’, ‘ഓൺലൈൻ മീറ്റിംഗുകൾ’ എന്നിവ നടപ്പിലാക്കുന്നത് ഇന്ധനം ലാഭിക്കാൻ സഹായിക്കുമെന്ന് മോദി ചൂണ്ടിക്കാട്ടി. രാജ്യത്തെ വിദേശ നാണയ ശേഖരത്തെ ബാധിക്കുന്ന പ്രധാന ഘടകമായ സ്വർണ്ണത്തോടുള്ള താല്പര്യം ജനങ്ങൾ കുറയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സ്വർണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ സാമ്പത്തിക താല്പര്യം മുൻനിർത്തി കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കാൻ ജനങ്ങൾ ശപഥം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധകാലങ്ങളിൽ ജനങ്ങൾ സ്വർണ്ണം ദാനം ചെയ്ത ചരിത്രം പ്രധാനമന്ത്രി അനുസ്മരിച്ചു. കൂടാതെ, രാജ്യത്ത് ചെമ്പിന്റെ ക്ഷാമം നേരിടുന്നതിനാൽ ഇത്തരം വസ്തുക്കള്‍ മിതമായി ഉപയോഗിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിദേശനാണ്യ ശേഖരം ലാഭിക്കുന്നതിനായി വിദേശ വിനോദയാത്രകളും വിദേശത്തെ വിവാഹ ആഘോഷങ്ങളും ഒഴിവാക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ആഡംബരങ്ങൾ ഒഴിവാക്കി ചെലവ് നിയന്ത്രിക്കാൻ മധ്യവർഗത്തോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അനാവശ്യമായ വിദേശ യാത്രകൾ ഒഴിവാക്കുന്നതിലൂടെ രാജ്യത്തെ പണം വിദേശത്തേക്ക് പോകുന്നത് തടയാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഷൂസ്, ബാഗുകൾ, അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയ ദൈനംദിന ഉപയോഗ വസ്തുക്കൾ ഉൾപ്പെടെ ഇന്ത്യയിൽ നിർമ്മിച്ചതും തദ്ദേശീയമായി നിർമ്മിച്ചതുമായ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാൻ അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിച്ചു.

കർഷകരോട് രാസവളങ്ങളുടെ ഉപയോഗം 50 ശതമാനം കുറയ്ക്കാനും കാർഷിക മേഖലയിൽ ഡീസൽ പമ്പുകൾക്ക് പകരം സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജലസേചന പമ്പുകൾ സ്വീകരിക്കാനും അദ്ദേഹം കർഷകരോട് ആവശ്യപ്പെട്ടു. ആഭ്യന്തര വിനോദസഞ്ചാരം തിരഞ്ഞെടുക്കാൻ അദ്ദേഹം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രത്തോടുള്ള 9 അഭ്യർത്ഥനകൾ

  1. പെട്രോൾ, ഡീസൽ ഉപയോഗം പരിമിതപ്പെടുത്തുക.
  2. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുക.
  3. മെട്രോയും ബസ്സുകളും (പൊതുഗതാഗതം) ശീലമാക്കുക
  4. ആഡംബരങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കുക
  5. വിദേശ യാത്രകൾ താൽക്കാലികമായി കുറയ്ക്കുക
  6. ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങില്ലെന്ന് ശപഥം ചെയ്യുക.
  7. പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുക.
  8. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം പകുതിയായി കുറയ്ക്കുക
  9. ഓൺലൈൻ മീറ്റിംഗുകൾക്കും വർക്ക് ഫ്രം ഹോമിനും മുൻഗണന നൽകുക

English Summary

PM Modi urged citizens to reduce petrol and diesel consumption. He advised shifting to electric vehicles, public transport, and working from home. He also requested a one-year pause on gold purchases to save foreign exchange. Finally, he called for reduced spending on luxuries to strengthen the national economy.

Follow Us