PM Modi CMs Meeting : പശ്ചിമേഷ്യ സംഘർഷം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി, പിണറായി വിജയൻ പങ്കെടുത്തില്ല

Prime Minister Narendra Modi Chief Ministers Meeting : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ആണ് കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ കൂടിക്കാഴ്ചയിൽ പങ്കെടുക്കാതിരുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യോഗത്തിൽ പങ്കെടുത്തിരുന്നു.

PM Modi CMs Meeting : പശ്ചിമേഷ്യ സംഘർഷം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി, പിണറായി വിജയൻ പങ്കെടുത്തില്ല

Pm Cms Meeting

Updated On: 

27 Mar 2026 | 08:27 PM

ന്യൂ ഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുള്ള പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യാൻ രാജ്യത്തെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈനിലൂടെയായിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്ന കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ ഒഴികെ ബാക്കിയുള്ളവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേരളം ഉൾപ്പെടെയുള്ള ഈ അഞ്ച് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരുമായി പ്രത്യേക കൂടിക്കാഴ്ച ക്യാബിനെറ്റ് സെക്രട്ടറിയേറ്റ് സംഘടിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിമാർക്ക് പുറമെ കേന്ദ്ര ആഭ്യാന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മുഖ്യമന്ത്രിമാരുമായിട്ടുള്ള കൂടിക്കാഴ്ച മുമ്പ് സർക്കാർ സർവകക്ഷി യോഗം വിളിച്ചിരുന്നു.

ഫെബ്രുവരി 28ന് ആരംഭിച്ച പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ഇതാദ്യമായിട്ടാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കുന്നത്. കോവിഡ് കാലത്ത് സമാനമായ യോഗം പ്രധാനമന്ത്രി വിളിച്ചു ചേർത്തിരുന്നു. അതുപോലെ ടീം ഇന്ത്യയെ പോലെ സംസ്ഥാനങ്ങൾ ഒത്തൊരുമിച്ച് നിലവിലെ പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Follow Us
Related Stories
Namma Metro: നമ്മ മെട്രോ മഡവര-തുംകുരു പാതയ്ക്ക് വേഗത കൂടുന്നു; നിര്‍ണായക നീക്കവുമായി ബിഎംആര്‍സിഎല്‍
Bengaluru Pod Taxi: കുരുക്കെല്ലാം അഴിഞ്ഞു, ബെംഗളൂരുവില്‍ ഇനി പോഡ് ടാക്‌സി കാലം; റോപ്പ്‌വേകളും ഉടനെത്തും
Bakrid 2026: പൊതുസ്ഥലങ്ങളിൽ നമസ്കാരവും മൃഗബലിയും പാടില്ല, ബക്രീദിന് മുന്നോടിയായി ഡൽഹി, യുപി, ബംഗാൾ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണം
Marco Rubio India Visit: മോദിയും ട്രംപും തമ്മില്‍ ആഴത്തിലുള്ള ബന്ധം; മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍
Cockroach Janta Party: ബെം​ഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’; പോലീസ് മുന്നറിയിപ്പ്
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്