AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം

ഇറാനും ഇസ്രായേലും തമ്മില്‍ തുടരുന്ന വൈരത്തിൻ്റെ തുടര്‍ച്ചയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍. ഇറാനെ ആണവായുധ നിര്‍മാണത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഇസ്രായേല്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ സൈനിക നടപടി ആരംഭിച്ചത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസും ഇറാനും തമ്മിലുള്ള അടുത്ത ഘട്ട ചര്‍ച്ച ആരംഭിക്കാനിരിക്കെയായിരുന്നു ഇസ്രായേലിന്റെ ആക്രമണം. അതിനാല്‍ ഇപ്പോള്‍ ചര്‍ച്ചയില്ലെന്ന് ഇറാന്‍ വ്യക്തമാക്കുകയും ചെയ്തു.

ആണവായുധം നിര്‍മിക്കാന്‍ ആവശ്യമായ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ ശേഷി പരിമിതപ്പെടുത്തുന്ന കരാറില്‍ നിന്നും 2018ല്‍ യുഎസ് പിന്മാറിയിരുന്നു. ഇതിന് ശേഷം അതിവേഗമാണ് ഇറാന്റെ ആണവ പദ്ധതി മുന്നോട്ട് പോകുന്നത്. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ യുഎസിന്റെ അറിവോടെയാണെന്ന് ഇറാന്‍ ആരോപിക്കുന്നു.

ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ആണവ പദ്ധതി ഇല്ലാതാക്കുന്നതിനേക്കാള്‍ ഉപരി ഇസ്രായേലിന്റെ ലക്ഷ്യമെന്നും വിലയിരുത്തലുണ്ട്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഇസ്രായേലിന് സാധിച്ചാലും ആണവ പദ്ധതിയില്‍ നിന്നും രാജ്യം പിന്നോട്ട് പോകില്ലെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read More
All News Web Stories Photos Videos Short Videos

Iran-US Israel Conflict : ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും; ട്രംപ്

Donald Trump Threat To Iran : ഇറാൻ്റെ നാഗരികത ഇല്ലാതാക്കുമെന്നും ഒരിക്കലും തിരകെ കൊണ്ടുവരികയില്ലെന്നുമാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് തുറന്ന് നൽകാൻ ആവശ്യപ്പട്ടുകൊണ്ടാണ് അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഈ ഭീഷിണി

Iran-Israel Conflict: ഇന്ത്യക്കാരുടെ ആശങ്കയേറുന്നു; യുദ്ധമുണ്ടായാൽ ഇറാന് പിന്തുണയെന്ന് സർവ്വേ ഫലം

Iran-Israel Conflict Updates : യുദ്ധത്തിന്മേലുള്ള രാഷ്ട്രീയ നിലപാട്, അത് തുടർന്ന് സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങൾ, സാമ്പത്തികം തൊഴിൽ മേഖലകളിലെ പ്രതിസന്ധി, എൽപിജി ഇന്ധനം പ്രതിസന്ധി, സുരക്ഷ പ്രതിസന്ധി, ഗൾഫ് മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലുള്ള അഭിപ്രായം സി വോട്ടറിലൂടെ ചോദിച്ചിരിക്കുന്നത്.

Viral Video: പവർ പ്ലാൻ്റ് ബോംബിട്ട് തകർക്കുമെന്ന് ട്രംപ്, മുന്നിൽ ആ യുവതി ഇരുന്നു, ഒപ്പം സംഗീതവും

വയലിൻ പോലെ തന്നെയുള്ളൊരു സംഗീതോപകരണമാണ് ചെല്ലോ. വലുപ്പ് കൂടുതലുള്ളതിനാൽ നിലത്ത് വെച്ചാണ് ഇത് വായിക്കുന്നത്. ഇത്തരത്തിൽ യുദ്ധ മേഖലകളിൽ പലരും ചെല്ലോ വായിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക വൈറലാകാറുണ്ട്. സൈനിക നടപടികൾ അവസാനിപ്പിക്കാനുള്ള ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയെന്ന് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു

PM Modi CMs Meeting : പശ്ചിമേഷ്യ സംഘർഷം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി, പിണറായി വിജയൻ പങ്കെടുത്തില്ല

Prime Minister Narendra Modi Chief Ministers Meeting : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ആണ് കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ കൂടിക്കാഴ്ചയിൽ പങ്കെടുക്കാതിരുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യോഗത്തിൽ പങ്കെടുത്തിരുന്നു.

പശ്ചിമേഷ്യൻ ആശങ്കയിൽ പതറാതെ ഇന്ത്യ; ഊർജ്ജ സുരക്ഷയിൽ രാജ്യം കരുത്തുറ്റ നിലയിൽ

25 ദിവസമല്ല, എട്ട് ആഴ്ചയ്ത്തേക്ക് വരെയുള്ള ഇന്ധനം ഇന്ത്യയുടെ പക്കലുണ്ട്. ഇന്ത്യയിലേക്കുള്ള ഇന്ധനം ഹോർമുസ് കടലിടുക്ക് വഴി മാത്രമല്ല എത്തുന്നത്

Iran US Conflict: ഖത്തറിലെ യുഎസ് വാര്‍ത്താവിനിമയ കേന്ദ്രം ഇറാന്‍ തകര്‍ത്തു; സ്ഥിരീകരിച്ച് ഉപഗ്രഹ ചിത്രങ്ങള്‍

Iran Destroys US Dome System In Qatar: ദോഹയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതാണ് ഈ താവളം. ഇവിടെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഫോര്‍വേഡ് ആസ്ഥാനവും പ്രാദേശിക സൈനിക പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നടക്കുന്നു. 2016 ല്‍ 15 ദശലക്ഷം യുഎസ് ഡോളര്‍ ചെലവഴിച്ചാണ് ഇത് നിര്‍മിച്ചത്.

Israel-Iran Conflict: ‘ഡാഡിയുടെ അടുത്തേക്ക് ഓടുകയല്ലാതെ ഇസ്രായേലിന് വേറെ വഴിയില്ല’; ട്രംപിനെ ട്രോളി ഇറാന്‍

Abbas Araghchi criticizes Donald Trump: ഇറാന്റെ മിസൈലുകള്‍ പതിച്ച് തകര്‍ന്ന് വീഴാതിരിക്കാന്‍ ഇസ്രായേല്‍ ഭരണകൂടത്തിന് അച്ഛന്റെ (ഡാഡിയുടെ) അടുത്തേക്ക് ഓടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇസ്രായേല്‍ ഇനിയും തെറ്റുകളിലേക്ക് നീങ്ങിയാല്‍ ഇറാന്‍ അതിന്റെ യഥാര്‍ഥ കഴിവുകള്‍ പുറത്തെടുക്കാന്‍ മടിക്കില്ലെന്ന് അരാഘ്ചി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Israel-Iran Conflict: യുഎസ് ആക്രമണത്തില്‍ ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു; സ്ഥിരീകരിച്ച് ഇറാന്‍

Iran Confirms Nuclear Facilities Damages: നമ്മുടെ ആണവ സ്ഥാപനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മാത്രമാണ് ബഗായ് പറഞ്ഞത്. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ വളരെ നിര്‍ണയകമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

Israel-Iran Conflict: യുഎസ് ആക്രമണത്തിന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാനായില്ല; റിപ്പോര്‍ട്ട്

Fordo Latest Satellite Image: ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ പുറത്ത് വന്നതിന് ശേഷം ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക ആക്രമണങ്ങളില്‍ ഒന്നിനെ താഴ്ത്തികെട്ടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Israel-Iran Conflict: അവര്‍ കരാര്‍ ലംഘനം നടത്തിയില്ലെങ്കില്‍ ഇറാനും ചെയ്യില്ലെന്ന് പ്രസിഡന്റ്; ഇസ്രായേലിനോട് അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്

Trump Says Iran and Israel Violated Ceasefire Agreement: ഇസ്രായേല്‍ ബോംബുകള്‍ ഇടരുത്. അങ്ങനെ ചെയ്യുന്നത് വലിയ കരാര്‍ ലംഘനമാകും. പൈലറ്റുമാരെയെല്ലാം തിരികെ വിളിക്കൂ, എന്നാണ് തന്റെ സോഷ്യല്‍ മീഡിയ മാധ്യമമായ ട്രൂത്തില്‍ ട്രംപ് കുറിച്ചത്.

Israel Iran Conflict: ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇസ്രായേല്‍, തിരിച്ചടിക്കാന്‍ ഉത്തരവ്; സംഘര്‍ഷം തീരുന്നില്ല?

Israel Iran Ceasefire Violation: വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം ഇസ്രായേലിനെതിരെ മിസൈലുകൾ വിക്ഷേപിച്ചിട്ടില്ലെന്ന് സായുധ സേന ജനറൽ സ്റ്റാഫ്. ടെഹ്‌റാനില്‍ ആക്രമണം നടത്താന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി

Israel Iran Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഇന്ത്യയിലെ എല്‍പിജി വിതരണത്തെ ബാധിക്കുമോ?

Israel Iran Conflict Impacts On LPG Distribution: അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് പെട്രോള്‍, ഡീസല്‍ തുടങ്ങിയവയാക്കുന്നു. പ്രകൃതിവാതകം സിഎന്‍ജി ആക്കി വാഹനങ്ങളിലും വീടുകളില്‍ പാചകത്തിനും ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ ഇവയ്‌ക്കെല്ലാം വില വര്‍ധിക്കുന്നത് രാജ്യത്തെ ഓരോ വീടുകളെയുമാണ് ബാധിക്കുക.