AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pune Fort Murder: ഒരുതരി കുറ്റബോധമില്ല ? മാധ്യമങ്ങൾക്ക് നേരെ നടുവിരൽ ഉയർത്തിക്കാട്ടി പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സിയ ഗോയൽ – VIDEO

Siya Goyal, Accused of Pushing Fiancé to Death, Shows No Remorse: ജൂൺ 18-നാണ് മഹാരാഷ്ട്രയിലെ പൂനെക്കടത്തുള്ള ലോഹഗഡ് കോട്ടയിൽ വച്ച് സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതൻ അഗർവാളിനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. കേതൻ കാൽ വഴുതി കൊക്കയിലേക്ക് വീണു എന്നാണ് സിയ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. ഇതേ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു

Pune Fort Murder: ഒരുതരി കുറ്റബോധമില്ല ? മാധ്യമങ്ങൾക്ക് നേരെ നടുവിരൽ ഉയർത്തിക്കാട്ടി പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സിയ ഗോയൽ – VIDEO
മാധ്യമങ്ങൾക്ക് നേരെ സിയ ഗോയൽ നടുവിരൽ ഉയർത്തിക്കാട്ടുന്നുImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 03 Jul 2026 | 11:45 AM

പൂനെ: കാമുകനുമായി ചേർന്ന് പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ മാധ്യമങ്ങൾക്ക് നേരെ നടുവിലരൽ ഉയർത്തിക്കാട്ടി പ്രതി സിയ ഗോയൽ. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വാർത്താ ഏജസിയായ എ.ഐ.എൻ.എസ് എക്സിൽ പങ്കുവച്ച വീഡിയോ ഇതിനോടകം സമുഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു, ഒരു തെറ്റും ചെയ്യാത്ത ഒരാളെ ക്രുരമായി കൊലപ്പെടുത്തിയിട്ടും കുറ്റബോധത്തിൻ്റെ ഒരംശം പോലും സിയക്ക് ഇല്ലെന്ന് സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുകയാണ്.

പൂനെയിലെ മാർക്കറ്റ് യാർഡിലുള്ള വീട്ടിൽ പ്രതിയെ പൊലീസ് തെളിവെടുപ്പിനായി എത്തിച്ചിരുന്നു. ഇതിനിടെയാണ് സംഭവം. വീട്ടിൽ നിന്നും വളരെ വേഗത്തിൽ ഇറങ്ങി പൊലീസ് വഹനത്തിൽ കയറുന്നതിൻ്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മധ്യമ പ്രവർത്തകർക്ക് നേരെ സിയ നടുവിരൽ ഉയർത്തിക്കാട്ടുകയായിരുന്നു. കറുത്ത ടീ ഷർട്ട് ധരിച്ചിരുന്ന പ്രതി മുഖം സ്കാർഫ് കൊണ്ട് മൂടിയിരുന്നു. പ്രതിയുമായി പൊലീസ് വാഹനം വളരെ വേഗം തന്നെ അവിടെ നിന്നും പോവുകയും ചെയ്തു, വാഹനത്തിൻ്റ ഉള്ളിലുള്ള ദൃശ്യങ്ങൾ പകർത്താതിരിക്കാനായി ഡോറിൻ്റെ ഗ്ലാസിൽ തുണി വച്ച് മറച്ചതായും കാണാം.

സംഭവത്തിൻ്റെ വീഡിയോ

ജൂൺ 18-നാണ് മഹാരാഷ്ട്രയിലെ പൂനെക്കടത്തുള്ള ലോഹഗഡ് കോട്ടയിൽ വച്ച് സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കേതൻ അഗർവാളിനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. കേതൻ കാൽ വഴുതി കൊക്കയിലേക്ക് വീണു എന്നാണ് സിയ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. ഇതേ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിശ്രുത വരൻ മരണപ്പെട്ടിട്ടും. സിയക്ക് കാര്യമായ സങ്കടം ഉണ്ടായിരുന്നില്ല എന്നത് പൊലീസിൽ സംശയം ജനിപ്പിച്ചിരുന്നു. കുടുംബാംഗങ്ങളും സംശയം പ്രകടിപ്പിച്ചതോടെ നടത്തിയ വിശദമായ അന്വേഷത്തിലാണ് ആസൂത്രിതമായ കൊലപാതകമാണ് നടന്നത് എന്ന് വ്യക്തമായത്.

Also Read: Ram Temple Donation Theft: അയോധ്യാ രാമക്ഷേത്രത്തിലെ തട്ടിപ്പ്; പ്രതികൾ പണം ഒളിപ്പിക്കുന്ന നിർണ്ണായക സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തി

സിയയും കേതനും തമ്മിലുള്ള വിവാഹം കുടുംബം ഉറപ്പിച്ചിരുന്നു. ചെറിയ കാര്യങ്ങളിൽ പൊലും സിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് കേതൻ പലപ്പോഴായി പറഞ്ഞിരുന്നതായി കേതൻ്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ സിയ ചെറുപ്പമായതിതാൽ താനത് കാര്യമായി എടുത്തിരുന്നില്ല എന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞിരുന്നു. ഇരുവർക്കുമിടയിലുള്ള ബന്ധത്തിന് തടസ്സമാകുമെന്ന് വന്നതോടെയാണ് സിയയും ചേതനും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് ;പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ജൂൺ 14ന് സിയ കേതനുമായി കോട്ടയിൽ എത്തിയിരുന്നു. അന്നാണ് ആദ്യ ശ്രമം നടത്തിയത്. സിയ കേതനെ തള്ളിയിട്ടെങ്കിലും മലഞ്ചെരുവിലെ ഒരു കുറ്റിച്ചെടിയിൽ പിടിച്ച് കേതൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പാമ്പിനെ കണ്ടു എന്നു പറഞ്ഞ് ഒരു നാടകം തയ്യാറാക്കിയാണ് സിയ അന്ന് രക്ഷപ്പെട്ടത്. വീണ്ടും കോട്ടയിൽ പോകണം എന്ന് നിർബ്ബന്ധിച്ചതോടെയാണ് 18ന് വീണ്ടും എത്തുന്നത്. ഇത്തവണ ചേതനെയും സിയ വിളിച്ചുവരുത്തിയിരുന്നു. നേരത്തെ തയ്യാറാക്കി പദ്ധതി പ്രകാരം ഇരുവരും ചേർന്ന് കേദനെ തള്ളിയിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പ്രതികളെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

English Summary

Siya Goyal, arrested for murdering her fiancé Ketan Agarwal with her lover by pushing him off a cliff in Pune, showed zero remorse. While being escorted by police, she flashed her middle finger at the media. The duo had conspired to eliminate Ketan, viewing him as an obstacle.

 

Follow Us