AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Cancer Medicine: 137 കാൻസർ മരുന്നുകളുടെ വില കുറയും, നവംബർ 9 മുതൽ പ്രാബല്യത്തിൽ

ക്യാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന തീരുമാനം പ്രാബല്യത്തിൽ വരുന്നു. ക്യാൻസർ ചികിത്സ രോഗികൾ പ്രധാനമായും ഉപയോഗിച്ച് വരുന്ന 137 മരുന്നുകളുടെ വില കുറയും. നവംബർ 9നാണ് പുതിയ വില വിപണിയിൽ പ്രാബല്യത്തിൽ വരിക. മരുന്നുകളുടെ വിതരണത്തിലും വിൽപ്പനയിലും ഈടാക്കുന്ന ലാഭ വിഹിതം നിയന്ത്രിക്കുന്ന ട്രേഡ് മാർജിൻ റാഷണലൈസേഷൻ പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി ഉണ്ടായിരിക്കുന്നത്.

Cancer Medicine: 137 കാൻസർ മരുന്നുകളുടെ വില കുറയും, നവംബർ 9 മുതൽ പ്രാബല്യത്തിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images Creatives
Amal KV
Amal KV | Updated On: 19 Oct 2026 | 05:40 PM

ഡൽഹി: ക്യാൻസർ രോഗികൾക്ക് ആശ്വാസമാകുന്ന തീരുമാനം പ്രാബല്യത്തിൽ വരുന്നു. ക്യാൻസർ ചികിത്സ രോഗികൾ പ്രധാനമായും ഉപയോഗിച്ച് വരുന്ന 137 മരുന്നുകളുടെ വില കുറയും. നവംബർ 9നാണ് പുതിയ വില വിപണിയിൽ പ്രാബല്യത്തിൽ വരിക. മരുന്നുകളുടെ വിതരണത്തിലും വിൽപ്പനയിലും ഈടാക്കുന്ന ലാഭ വിഹിതം നിയന്ത്രിക്കുന്ന ട്രേഡ് മാർജിൻ റാഷണലൈസേഷൻ പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി ഉണ്ടായിരിക്കുന്നത്. പുതിയ തീരുമാനം യാഥാർത്ഥ്യമാകുന്നതോടെ തിരഞ്ഞെടുത്ത ക്യാൻസർ മരുന്നു കളുടെ എം ആർ പി വിലയിൽ ഏകദേശം 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

മരുന്നുകളുടെ പരമാവധി ചില്ലറ വില്പനയുടെ 30 ശതമാനം ആയി വ്യാപാരികളുടെ ലാഭവീതം പരിമിതപ്പെടുത്തുന്നതിനും തീരുമാനം ഉണ്ടായിട്ടുണ്ട്. ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിച്ച് വരുന്ന ഇമ്മ്യൂണോ തെറാപ്പി മെഡിസിനുകൾ ഉൾപ്പെടെയുള്ളവ വില നിയന്ത്രണത്തിന്റെ പരിധിയിൽ വരും. സ്ഥാനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ, വൻകുടലിൽ വരുന്ന ക്യാൻസർ, അണ്ഡാശയ അർബുദം, ഗർഭാശയ അർബുദം തുടങ്ങിയവയുടെ മരുന്നുകളും വില കുറയുന്നവയിൽ ഉൾപ്പെടുന്നുണ്ട്.

Also Read: ചെന്നൈ മെട്രോ സമയക്രമത്തിൽ മാറ്റം; കാരണമിത്…

അർബുദ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന മരുന്നുകളുടെ ഉയർന്ന ലാഭ വിഹിതവും അമിത വിലയും നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി ഈ അടുത്ത ഇടയ്ക്ക് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകുകയുണ്ടായി. സുപ്രീം കോടതിയുടെ ഈ ഇടപെടലിനെ തുടർന്നാണ് കേന്ദ്ര സർക്കാർ കാൻസർ രോഗികൾക്ക് ആശ്വാസകരമായ പുതിയ തീരുമാനം സ്വീകരിച്ചത്. ഈ നിർണായക തീരുമാനം നടപ്പിലാകുന്നതിലൂടെ രാജ്യത്ത് അർബുദ രോഗികൾക്ക് പ്രതിവർഷം ഏകദേശം 2500 കോടി രൂപയുടെ സാമ്പത്തിക ആശ്വാസം ലഭിക്കും. പേറ്റന്റ് ലഭിച്ചിട്ടുള്ള 35 മരുന്നുകൾ ഉൾപ്പെടെ ആകെ 110 ൽ അധികം പ്രമുഖ ക്യാൻസർ പ്രതിരോധ മരുന്നുകളെ ഈ തീരുമാനം നേരിട്ട് സഹായിക്കുമെന്നാണ് റിപ്പോർട്ട്.

ഇതവുരെ ആവശ്യ മരുന്നുകളുടെ പട്ടികയിൽ ഉള്ള 131 ക്യാൻസർ മരുന്നുകൾക്ക് മാത്രമായിരുന്നു നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി വില നിയന്ത്രണം കൊണ്ടുവന്നിരുന്നത്. എന്നാൽ ഈ പുതിയ തീരുമാനത്തിലൂടെ പട്ടികയ്ക്ക് പുറത്തുള്ള കൂടുതൽ മരുന്നുകൾക്ക് കൂടി വിതരണക്കാരും ആശുപത്രികളും ഈടാക്കിയിരുന്ന ഉയർന്ന ലാഭവിഹിതം ഇല്ലാതാവുകയും അതോടെ ഈ മരുന്നുകൾ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ലഭ്യമാവുകയും ചെയ്യുമെന്നാണ് പ്രീതീക്ഷയുള്ളത്. നിലവിൽ ക്യാൻസർ രോഗികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ചികിത്സയാക്കി വേണ്ടിവരുന്ന തുക. പുതിയ തീരുമാനം വരുന്നതോടെ ഇതിനൊരു ആശ്വാസമാകും.

English Summary

A decision that brings relief to cancer patients is coming into effect. The prices of 137 medicines, primarily used in cancer treatment, will be reduced. These new prices will take effect in the market on November 9. This measure is part of the ‘trade margin rationalization’ scheme, which regulates the profit margins charged on the distribution and sale of medicines.

Follow Us