Bengaluru Rent: 20,000 രൂപ താഴെ വാടകയില്‍ ബെംഗളൂരുവില്‍ എവിടെ വീട് കിട്ടും?

Best Areas in Bengaluru to Rent a House Below Rs 20000: ബെംഗളൂരുവിലേക്ക് വരുന്ന ഭൂരിഭാഗം ആളുകളും അന്വേഷിക്കുന്നത് കുറഞ്ഞ വാടകയില്‍ താമസിക്കാന്‍ സ്ഥലം കിട്ടുമോ എന്നാണ്. പലയിടങ്ങളിലും ഒറ്റുമറി വീടിന് പോലും 50,000 ഉം അതിന് മുകളിലും വാടക ആവശ്യപ്പെടുന്നു. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഈ തുക വളരെ ഉയര്‍ന്നതാണ്, അവര്‍ക്ക് ഒരിക്കലും ഇത്രയും വലിയ സംഖ്യ വാടക നല്‍കി താമസിക്കാനും സാധിക്കില്ല.

Bengaluru Rent: 20,000 രൂപ താഴെ വാടകയില്‍ ബെംഗളൂരുവില്‍ എവിടെ വീട് കിട്ടും?

ബെംഗളൂരു നഗരം

Published: 

15 May 2026 | 02:49 PM

ഇന്ത്യയിലെ പല പ്രമുഖ നഗരങ്ങളിലേക്കും കുടിയേറി പാര്‍ക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ജോലി, വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ആളുകള്‍ പിന്നീട് ഇവിടങ്ങളില്‍ സ്ഥിരതാമസമാക്കുന്നു. ഇത്തരത്തില്‍ രാജ്യത്തിന്റെ പല കോണുകളില്‍ നിന്നുമുള്ള ആളുകളെ ഉള്‍ക്കൊള്ളുന്ന നഗരമാണ് ബെംഗളൂരു. എന്നാല്‍ കൂടുതല്‍ ആളുകള്‍ വരുന്നതും, അനുദിനം വളരുന്നതുമെല്ലാം നഗരത്തിത്തിലെ ജീവിതച്ചെലവും ഗണ്യമായി വര്‍ധിപ്പിക്കുന്നു.

ബെംഗളൂരുവിലേക്ക് വരുന്ന ഭൂരിഭാഗം ആളുകളും അന്വേഷിക്കുന്നത് കുറഞ്ഞ വാടകയില്‍ താമസിക്കാന്‍ സ്ഥലം കിട്ടുമോ എന്നാണ്. പലയിടങ്ങളിലും ഒറ്റുമറി വീടിന് പോലും 50,000 ഉം അതിന് മുകളിലും വാടക ആവശ്യപ്പെടുന്നു. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഈ തുക വളരെ ഉയര്‍ന്നതാണ്, അവര്‍ക്ക് ഒരിക്കലും ഇത്രയും വലിയ സംഖ്യ വാടക നല്‍കി താമസിക്കാനും സാധിക്കില്ല.

പ്രതിമാസം 20,000 രൂപയില്‍ താഴെ വാടക വേണ്ടി വരുന്ന അപ്പാര്‍ട്ട്‌മെന്റ് ബെംഗളൂരുവില്‍ കണ്ടെത്തുക എന്നത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യമാണ്. നഗരത്തിലെ പ്രധാന ടെക് മേഖലകളില്‍ വാടക അനുദിനം കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കോറമംഗല, എച്ച്എസ്ആര്‍ ലേഔട്ട്, ബെല്ലന്ദൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വാടകയില്‍ സംഭവിച്ചത് വന്‍ കുതിച്ചുചാട്ടമാണ്.

വാടക വര്‍ധനവ് വിദ്യാര്‍ഥികളെയും ജോലിക്കാരെയും മറ്റിടങ്ങളിലേക്ക് താമസം മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. 20,000 രൂപയും അതിന് താഴെയും വാടക നല്‍കി താമസിക്കാന്‍ സാധിക്കുന്ന ഒരു സ്ഥലമാണോ നിങ്ങളും അന്വേഷിക്കുന്നത്? എങ്കില്‍ എവിടെയെല്ലാം അനുയോജ്യമാണെന്ന് വിശദമായി നോക്കാം.

ബെംഗളൂരുവില്‍ എവിടെ താമസിക്കാം?

20,000 രൂപയും അതിന് താഴെയുമാണ് നിങ്ങളുടെ ബജറ്റെങ്കില്‍ നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

  • ഇലക്ട്രോണിക് സിറ്റി
  • കെങ്കേരി
  • ബിടിഎം ലേഔട്ട്
  • ഹെന്നൂര്‍
  • മാറത്തഹള്ളി

Also Read: Hyderabad-Bengaluru Travel: ഹൈദരാബാദ്-ബെംഗളൂരു യാത്ര ഇനി ഈസിയാണ്; ഈ റൂട്ട് പിടിച്ചാല്‍ എല്ലാം സെറ്റ്‌

തുടങ്ങിയ മേഖലകള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഇവിടങ്ങളിലേക്കാണ് കൂടുതല്‍ ആളുകള്‍ താമസം മാറിയെത്തുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 15,000 മുതല്‍ 20,000 വരെ നല്‍കാനുണ്ടെങ്കില്‍ ഈ പ്രദേശങ്ങളില്‍ ഒരു ബിഎച്ച്‌കെയും സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകളും ലഭ്യമാണ്.

നമ്മ മെട്രോ വികസിച്ച് ഈ പ്രദേശങ്ങളിലേക്ക് എത്തുന്നതിനാല്‍ യാത്രയ്ക്ക് പ്രശ്‌നമില്ല. താങ്ങാനാകുന്ന വാടകയില്‍ താമസസ്ഥലം നോക്കുന്നവര്‍ക്ക് പരിഗണിക്കാന്‍ ഇവ തന്നെ ഏറ്റവും നല്ല മാര്‍ഗങ്ങള്‍.

ഐടി ജീവനക്കാര്‍ക്ക് അനുയോജ്യമായ പ്രദേശമാണ് ഇലക്ട്രോണിക് സിറ്റി. 18,000 രൂപയ്ക്ക് ഇവിടെ സെമി ഫര്‍ണിഷ്ഡ് 1 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകള്‍ ലഭിക്കും. കുറഞ്ഞ വാടകയും മെട്രോ കണക്ടിവിറ്റിയും ഉള്ള സ്ഥലമാണ് കെങ്കേരി, ഔട്ടര്‍ വെസ്‌റ്റേണ്‍ ബെംഗളൂരു തുടങ്ങിയ പ്രദേശങ്ങള്‍, ഇവിടെയും വാടക കുറവാണ്.

എഇസിഎസ് ലേഔട്ട്, സിവി രാമന്‍ നഗര്‍, നാഗവാരയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ചെറിയ വാടകയ്ക്ക് താമസസൗകര്യം ലഭിക്കും. വടക്കന്‍ ബെംഗളൂരുലിലെ ഹെന്നൂര്‍ റോഡ്, ജക്കൂര്‍, യെലഹങ്ക, ഹെബ്ബാല്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളിലും താങ്ങാനാകുന്ന വാടകയ്ക്ക് അപ്പാര്‍ട്ട്‌മെന്റുകള്‍ ലഭിക്കുന്നതാണ്. എന്നാല്‍ ഉയര്‍ന്നുവരുന്ന ആവശ്യകത ഭാവയില്‍ ഇവിടങ്ങളിലെ വാടകയും ഇരട്ടിയാക്കിയേക്കാം.

English Summary

Finding a rental home in Bengaluru under Rs 20000 is still possible in several affordable localities. Areas like Electronic City, Kengeri, Yelahanka, KR Puram and Hoskote offer budget friendly rental options with varying connectivity and facilities.

Follow Us
Related Stories
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി
Bengaluru Weather: ബെംഗളൂരുവില്‍ മഴയെത്തി, ശക്തമായ കാറ്റില്‍ പറന്നുപോകല്ലേ; ഇടിമിന്നലും കൂടെയുണ്ട്‌
Chennai Weather Update: അതിശക്തമായ മഴ തന്നെ, മെട്രോ നഗരത്തിലെ യാത്ര ശ്രദ്ധിച്ചു വേണേ…. കാലാവസ്ഥ മുന്നറിയിപ്പ്
Mumbai-Pune Train Service: യാത്രയ്ക്ക് ഇറങ്ങല്ലേ…ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; കനത്ത മഴ ചതിച്ചു
Bengal Mob Lynching: 12 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു; പ്രതിഷേധം ശക്തം
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?