AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Railway Update: ബെംഗളൂരു-തിരുവനന്തപുരം യാത്രക്കാർക്ക് ആശ്വാസം; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി

Southern Railway Extends Three Special Trains: എസ്എംവിടി ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും (കൊച്ചുവേളി) ഇടയിൽ സർവീസ് നടത്തുന്ന 06523/06524, 06547/06548, 06555/06556 എന്നീ ട്രെയിനുകളുടെ കാലാവധിയാണ് നീട്ടിയത്. ഇത് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ വലിയ ആശ്വാസമാകും. പുതുക്കിയ സമയക്രമവും തീയതികളും താഴെ പറയുന്നപ്രകാരമാണ്.

Railway Update: ബെംഗളൂരു-തിരുവനന്തപുരം യാത്രക്കാർക്ക് ആശ്വാസം; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 18 Jun 2026 | 07:09 PM

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ജൂലൈ അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഈ മാസം അവസാനത്തോടെ സർവീസ് പൂർത്തിയാകേണ്ടിയിരുന്ന ട്രെയിനുകളാണ് യാത്രക്കാരുടെ വർദ്ധിച്ച ആവശ്യകത കണക്കിലെടുത്ത് നീട്ടി നൽകിയത്.

എസ്എംവിടി ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും (കൊച്ചുവേളി) ഇടയിൽ സർവീസ് നടത്തുന്ന 06523/06524, 06547/06548, 06555/06556 എന്നീ ട്രെയിനുകളുടെ കാലാവധിയാണ് നീട്ടിയത്. ഇത് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്ന ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ വലിയ ആശ്വാസമാകും. പുതുക്കിയ സമയക്രമവും തീയതികളും താഴെ പറയുന്നപ്രകാരമാണ്.

  • ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06523/06524) – തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ
    06523 (ബെംഗളൂരു – തിരുവനന്തപുരം): ജൂൺ 29, ജൂലൈ 13, 20, 27 (തിങ്കളാഴ്ചകളിൽ) വൈകീട്ട് 07:25ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 01:15ന് തിരുവനന്തപുരത്ത് എത്തും.
  • 06524 (തിരുവനന്തപുരം – ബെംഗളൂരു): ജൂൺ 30, ജൂലൈ 14, 21, 28 (ചൊവ്വാഴ്ചകളിൽ) ഉച്ചതിരിഞ്ഞ് 03:15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08:30ന് ബെംഗളൂരുവിലെത്തും.
  • ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06547/06548) – ബുധൻ, വ്യാഴം ദിവസങ്ങളിൽ
  • 06547 (ബെംഗളൂരു – തിരുവനന്തപുരം): ജൂലൈ 01, 15, 22, 29 (ബുധനാഴ്ചകളിൽ) വൈകുന്നേരം 7:25ന് പുറപ്പെട്ട് പിറ്റേന്ന് ഉчкаയ്ക്ക് 1:15ന് എത്തിച്ചേരും.

Also Read: Bengaluru-Chennai Travel: ബെംഗളൂരുവില്‍ നിന്ന് 5 മണിക്കൂറില്‍ ചെന്നൈയിലെത്താം; ഈ റോഡ് കണ്ടിട്ടുണ്ടോ?

  • 06548 (തിരുവനന്തപുരം – ബെംഗളൂരു): ജൂലൈ 02, 16, 23, 30 (വ്യാഴാഴ്ചകളിൽ) ഉച്ചകഴിഞ്ഞ് 3:15ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 8:30ന് ബെംഗളൂരുവിൽ എത്തും.
  •  ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06555/06556) – വെള്ളി, ഞായർ ദിവസങ്ങളിൽ
    06555 (ബെംഗളൂരു – തിരുവനന്തപുരം): ജൂലൈ 10, 17, 24 (വെള്ളിയാഴ്ചകളിൽ) രാത്രി 10 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്ത് എത്തും.
  • 06556 (തിരുവനന്തപുരം – ബെംഗളൂരു): ജൂലൈ 12, 19, 26 (ഞായറാഴ്ചകളിൽ) ഉച്ചകഴിഞ്ഞ് 2:15ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 8:15ന് ബെംഗളൂരുവിലെത്തും.

റെയിൽവേ അറിയിപ്പ്

ഈ സ്പെഷ്യൽ ട്രെയിനുകൾക്ക് നിലവിൽ യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ഈ സർവീസുകൾ സഹായിക്കുമെന്നും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

English Summary

Southern Railway has extended the services of three special trains operating between SMVT Bengaluru and Thiruvananthapuram North until the end of July 2026 to accommodate the heavy passenger rush. This extension of the weekly and bi-weekly special services comes as a major relief for regular commuters, including IT professionals and students traveling between the two cities.

Follow Us