AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru-Chennai Travel: ബെംഗളൂരുവില്‍ നിന്ന് 5 മണിക്കൂറില്‍ ചെന്നൈയിലെത്താം; ഈ റോഡ് കണ്ടിട്ടുണ്ടോ?

Reach Chennai From Bengaluru in Around 5 Hours Using This Alternative Road Route: എക്‌സ്പ്രസ് വേ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും വരെ കാത്തിരിക്കാനാകില്ലല്ലേ. ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ട ഇഷ്ടം പോലെ സാഹചര്യങ്ങള്‍ ഓരോരുത്തരിലേക്കും എത്തിച്ചേരും. ഈ യാത്രയ്ക്കായി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച റോഡുകള്‍ പരിചയപ്പെടാം.

Bengaluru-Chennai Travel: ബെംഗളൂരുവില്‍ നിന്ന് 5 മണിക്കൂറില്‍ ചെന്നൈയിലെത്താം; ഈ റോഡ് കണ്ടിട്ടുണ്ടോ?
പ്രതീകാത്മക ചിത്രംImage Credit source: James Osmond/The Image Bank/Getty Images
Shiji M K
Shiji M K | Updated On: 17 Jun 2026 | 11:22 AM

ബെംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രയില്‍ ആളുകളെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്നത് ഗതാഗതക്കുരുക്ക് തന്നെയാണ്. മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കില്‍ കിടന്നുള്ള യാത്ര അല്‍പം വിരസം തന്നെ. ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കാന്‍ എക്‌സ്പ്രസ് വേയുടെ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും വിവിധ കാരണങ്ങളാല്‍ ജോലികള്‍ വൈകുകയാണ്. തമിഴ്‌നാട്ടിലാണ് നിലവില്‍ പാതയ്ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത്.

എന്നാല്‍ എക്‌സ്പ്രസ് വേ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യും വരെ കാത്തിരിക്കാനാകില്ലല്ലേ. ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ട ഇഷ്ടം പോലെ സാഹചര്യങ്ങള്‍ ഓരോരുത്തരിലേക്കും എത്തിച്ചേരും. ഈ യാത്രയ്ക്കായി നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച റോഡുകള്‍ പരിചയപ്പെടാം.

ബെംഗളൂരു-ചെന്നൈ യാത്ര

ഇന്ദിരാ നഗറില്‍ നിന്ന് യാത്ര ആരംഭിക്കുകയാണെന്ന് കരുതൂ. കെആര്‍ പുരം മുതല്‍ ഹോസ്‌കോട്ടേ വരെയുള്ള യാത്ര അല്‍പം ബുദ്ധിമുട്ടേറിയതാകും. കാരണം, ജോലിക്കും മറ്റും പോകുന്നവരുടെ തിരക്കാണ് എപ്പോഴും ഈ മേഖലയില്‍, അതിനാല്‍ വലിയ വേഗത്തില്‍ ഇതുവഴി യാത്ര ചെയ്യാന്‍ സാധിക്കില്ല.

ബൈറെഡ്ഡിപളൈ വഴി തച്ചൂര്‍ എക്‌സ്പ്രസ് വേയില്‍ എത്തിച്ചേരാം. ഇവിടെ നിങ്ങള്‍ക്ക് വലിയ തിരക്കില്ലാതെ യാത്ര ചെയ്യാനാകും. ശേഷം ഉതുക്കോട്ടൈ-തിരുവള്ളൂര്‍-ഔട്ടര്‍ റിങ് റോഡ് വഴി പോകാം. ശേഷം വണ്ടലൂരിലേക്ക് കടന്നു വേണം നിങ്ങള്‍ ചെന്നൈയിലേക്ക് യാത്ര ചെയ്യാന്‍.

ബെംഗളൂരു-എക്‌സ്പ്രസ് വേയുടെ നേട്ടം

ബെംഗളൂരു മുതല്‍ ചെന്നൈ വരെ നീളുന്ന എക്‌സ്പ്രസ് വേയുടെ നീര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇരുനഗരങ്ങള്‍ക്കും ഇടയിലുള്ള ഗതാഗതം വളരെ വേഗത്തിലാകുക മാത്രമല്ല, മറിച്ച് ലോജിസ്റ്റിക് കേന്ദ്രങ്ങളിലേക്കുള്ള കണക്ടിവിറ്റി കൂടി വര്‍ധിപ്പിക്കുന്നതാണ്. പാത ഈ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനവും ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നത്.

Also Read: Bengaluru – Chennai Expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ ഉടനില്ല, പ്രശ്നം തമിഴ്നാട്ടിലെ കുരുക്ക്!

ഹോസ്‌കോട്ടേ, മാലൂര്‍, ബംഗാര്‍പേട്ട്, നരസപുര ഇന്‍ഡസ്ട്രിയല്‍ ഏരിയ, എയറോസ്‌പേസ് ഡിഫന്‍സ് പാര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന വ്യാവസാിയ ലോജിസ്റ്റിക് കേന്ദ്രങ്ങളിലേക്കുള്ള കണക്ടിവിറ്റി ഈ പദ്ധതി വര്‍ധിപ്പിക്കും. ദൊബ്ബാസ്‌പേട്ടിലെ നിര്‍ദിഷ്ട മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കിലേക്കുള്ള പ്രവേശനം ബെംഗളൂരു റിങ് റോഡ് വഴി എളുപ്പത്തില്‍ സാധ്യമാകുകയും ചെയ്യും.

ബെംഗളൂരു-എക്‌സ്പ്രസ് വേ

നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ. ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴി എന്നൊരു പേര് കൂടി ഈ പാതയ്ക്കുണ്ട്. കര്‍ണാടകയിലെ നാഷണല്‍ ഹൈവേ നാലിനും നാഷണല്‍ ഹൈവേ 207നും ഇടയിലുള്ള ഹോസ്‌കോട്ടേയില്‍ നിന്നാണ് പദ്ധതി ആരംഭിക്കുന്നത്.

കര്‍ണാടകയില്‍ എക്‌സ്പ്രസ് വേ 71 കിലോമീറ്ററുണ്ട്. ഹോസ്‌കോട്ടേ മുതല്‍ മാലൂര്‍ വരെ 26.4 കിലോമീറ്റര്‍, മാലൂര്‍ മുതല്‍ ബംഗാര്‍പേട്ട് വരെ 27.1 കിലോമീറ്റര്‍, ബംഗാര്‍പേട്ട് മുതല്‍ ബേതമംഗല വരെ 17.5 കിലോമീറ്റര്‍ എന്നിങ്ങനെ മൂന്നാക്കി തിരിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

English Summary

Travellers heading from Bengaluru to Chennai need not worry about delays in the Bengaluru-Chennai Expressway project. An alternative road route can help motorists complete the journey in around five hours while offering a smoother travel experience.

Follow Us