AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

C Joseph Vijay: സി ജോസഫ് വിജയ് എന്ന നാൻ, മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

C Joseph Vijay Sworn in Tamil Nadu Chief Minister: വിജയിയോടൊപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്ന എന്ന പ്രത്യേകതയും ഇത്തവണയുണ്. നിലവിൽ പുറത്തിറക്കിയ ലിസ്റ്റിൽ കോൺഗ്രസ് മന്ത്രിമാരുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. വിശ്വാസവോട്ടിന് ശേഷമായിരിക്കും കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിക്കുന്നത്.

C Joseph Vijay: സി ജോസഫ് വിജയ് എന്ന നാൻ, മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
Vijay Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 10 May 2026 | 10:58 AM

ചെന്നൈ: തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ സി ജോസഫ് വിജയ്  സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് നെഹ്റു സ്റ്റേഡിയത്തിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയ സത്യവാചകം വിജയ് ചൊല്ലി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിന്റെ ഭാഗമായി. വിജയുടെ കുടുംബവും ടിവികെ പ്രവർത്തകരും സിനിമാപ്രവർത്തകരും അടക്കം വലിയ നിരയാണ് സത്യപ്രതിജ്ഞ ചടങ്ങിൽ എത്തിച്ചേർന്നത്.

മകൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് വിജയിയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. എന്റെ മകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ടെന്ന് പിതാവ് എസ്.എ ചന്ദ്രശേഖർ പറഞ്ഞു. മാതൃദിനത്തിൽ മകൻ അധികാരമേൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് മാതാവ് ശോഭയും പറഞ്ഞു. നടി തൃഷയും സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി.

വിജയിയോടൊപ്പം 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്ന എന്ന പ്രത്യേകതയും ഇത്തവണയുണ്. നിലവിൽ പുറത്തിറക്കിയ ലിസ്റ്റിൽ കോൺഗ്രസ് മന്ത്രിമാരുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. വിശ്വാസവോട്ടിന് ശേഷമായിരിക്കും കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിക്കുന്നത്.

ALSO READ: തമിഴകത്തിൻ്റെ നായകനായി വിജയ്; സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ, വീഡിയോകൾ വൈറൽ

ചരിത്രം വഴിമാറി, തമിഴ്നാട്ടിൽ ഇനി പുതുയുഗം

തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സി ജോസഫ് വിജയം അധികാരമേൽക്കുമ്പോൾ തമിഴ്നാട് രാഷ്ട്രീയത്തിന്റെ ചരിത്രമാണ് മാറുന്നത്. കെ കാമരാജിന്റെ ഭരണകാലത്തിന് ശേഷം ദ്രാവിഡ പാർട്ടികളിൽ നിന്നാല്ലാതെ ഒരാൾ തമിഴ്നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് ഇതാദ്യമായാണ്. അണ്ണാദുരൈ, കരുണാനിധി, എംജിആർ, ജയലളിത, സ്റ്റാലിൻ തുടങ്ങിയ ദ്രാവിഡ നേതാക്കളുടെ പതിറ്റാണ്ടുകൾ നീണ്ട ഭരണത്തുടർച്ചയ്ക്കാണ് മാറ്റം വരുന്നത്.

പതിറ്റാണ്ടുകൾക്ക് ശേഷം, കോൺഗ്രസും തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കോൺഗ്രസ് സർക്കാരിനെ വീഴ്ത്തിയാണ് ഡിഎംകെ അധികാരത്തിൽ എത്തിയത്. ശേഷം, ഡിഎംകെയുടെ സഖ്യകക്ഷിയായെങ്കിലും മന്ത്രിസഭയിൽ കോൺഗ്രസിന് പ്രാതിനിധ്യമുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ അഞ്ച് എംഎൽഎമാരുടെ പിന്തുണയോടെ കോൺഗ്രസ് വിജയിയുടെ പാർട്ടിയുമായി സഖ്യം രൂപീകരിച്ചു.

ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന 9 മന്ത്രിമാരിൽ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. 29 കാരിയായ സെല്‍വി എസ് കീർത്തന എറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ്. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎയായ കീർത്തന ശിവകാശിയില്‍ നിന്നുള്ള എംഎൽഎയാണ്. പൊളിറ്റിക്കൽ കൺസൾട്ടന്‍റ് ആയിരുന്നു.

സത്യപ്രതിജ്ഞ വിഡിയോ

English Summary:

C Joseph Vijay officially sworn in as the Chief Minister of Tamil Nadu on Sunday, marking a historic political shift in the state. oath-taking ceremony was held at the Jawaharlal Nehru Indoor Stadium in Chennai, where Governor Rajendra Vishwanath Arlekar administered the oath. His party, Tamilaga Vettri Kazhagam (TVK), ended decades of dominance by the DMK and AIADMK in Tamil Nadu politics.

Follow Us