AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി

Tiranga March: ഒക്ടോബർ 16 വൈകുന്നേരം 5 മണിക്ക് ദേശീയ പതാകയായ 'ത്രിവർണ്ണ പതാക'യുമായി (തിരംഗ) സെൻട്രൽ പാർക്കിൽ ഒത്തുചേരാൻ അഭിജീത് ദിപ്കെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സിജെപി ആഹ്വാനം ചെയ്ത ഈ തിരംഗ മാർച്ചിൽ പൊതുജനങ്ങൾ പങ്കെടുക്കരുതെന്ന് ഡൽഹി പോലീസ് അഭ്യർത്ഥിച്ചു.

പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
Tiranga March Delhi Police Abhijit DeepkeImage Credit source: Vipin Kumar/HT via Getty Images, Sunil Ghosh/HT via Getty Images
Prasanth Kumar
Prasanth Kumar | Published: 16 Oct 2026 | 10:34 AM

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (CJP) ഒക്ടോബർ 16-ന് നടത്തുമെന്ന് പ്രഖ്യാപിച്ച തിരംഗ മാർച്ചിന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഡൽഹി പോലീസും പോലീസ് നടപടികളെ വിമർശിച്ച് സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയും രംഗത്തെത്തി. ഒക്ടോബർ 16 വൈകുന്നേരം 5 മണിക്ക് ദേശീയ പതാകയായ ‘ത്രിവർണ്ണ പതാക’യുമായി (തിരംഗ) സെൻട്രൽ പാർക്കിൽ ഒത്തുചേരാൻ അഭിജീത് ദിപ്കെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സിജെപി ആഹ്വാനം ചെയ്ത ഈ തിരംഗ മാർച്ചിൽ പൊതുജനങ്ങൾ പങ്കെടുക്കരുതെന്ന് ഡൽഹി പോലീസ് അഭ്യർത്ഥിച്ചു. പകരം, കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ അനുയോജ്യമായ ഒരിടത്ത്, ദേശീയ പതാക ഉയർത്താനും ദേശീയ ഗാനം ആലപിക്കാനും 11 പേരടങ്ങുന്ന ഒരു സംഘത്തിന് സൗകര്യം ഒരുക്കിനൽകാമെന്നും പോലീസ് അറിയിച്ചു.

അ‌നുമതി വേണ്ട 11 നേതാക്കളുടെ പേര് നൽകാൻ പോലീസ് നിർദ്ദേശിച്ചു. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് പ്രതിഷേധം നടത്തുന്നതിൽ നിന്ന് കോക്രോച്ച് ജനതാ പാർട്ടിയെ തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് പോലീസ് ഈ പുതിയ നിർദേശം മുന്നോട്ട് വച്ചത്. ‘നിയന്ത്രണ’ത്തെയും കോടതി നടപടികളെയും മുൻനിർത്തി, കൊണാട്ട് പ്ലേസിലും പരിസരപ്രദേശങ്ങളിലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ നിലവിലുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

Also Read: കോഴിക്കോട്-ബെംഗളൂരു ബസ് ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് മരണം, 14 പേർക്ക് പരിക്ക്

BNSS സെക്ഷൻ 163-ലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്, അ‌തിനാൽ പൊതുജനങ്ങൾ ഈ പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് പോലീസ് അഭ്യർത്ഥിച്ചു. “നിലവിലെ സുരക്ഷാ സാഹചര്യവും ക്രമസമാധാന നിലയും” കണക്കിലെടുത്ത്, ഭരണപരമായ കാരണങ്ങളാൽ ഒക്ടോബർ 16, 17 തീയതികളിൽ സെൻട്രൽ പാർക്ക് അടച്ചിടുമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (NDMC) അറിയിച്ചതായും പോലീസ് വ്യക്തമാക്കി.

“നാളെയും മറ്റന്നാളും പാർക്ക് അടച്ചിട്ടിരിക്കുകയാണെന്നും, ആ പ്രദേശത്ത് യാതൊരുവിധ ഒത്തുചേരലുകളും അനുവദിക്കരുതെന്നും NDMC ഡൽഹി പോലീസിനെ അറിയിച്ചിട്ടുണ്ട്,” എന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നേഹ യാദവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടാതെ, കൊണാട്ട് പ്ലേസിലെയും പരിസരപ്രദേശങ്ങളിലെയും വ്യാപാരികളുടെയും മാർക്കറ്റ് അസോസിയേഷനുകളുടെയും പരാതികളും പോലീസ് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ പോലീസിന്റെ ഈ നിയന്ത്രണങ്ങൾക്ക് എതിരേ സിജെപി നേതാക്കൾ രംഗത്തെത്തി. “ദേശീയപതാക ആർക്കൊക്കെ ഉയർത്താം, ആർക്കൊക്കെ ഉയർത്താൻ പാടില്ല എന്ന് ഡൽഹി പോലീസ് എങ്ങനെ തീരുമാനിക്കും? എല്ലാ പൗരന്മാരും അത് ചെയ്യണം. ഇനി ദേശീയപതാക ഉയർത്താൻ പോലും ആളുകൾ ഡൽഹി പോലീസിന്റെ അനുമതി തേടേണ്ടി വരുമോ?” എന്ന് അഭിജിത് ദീപ്‌കെ ചോദിച്ചു.

“ഇവിടെയെത്തുന്ന ഗുണ്ടകൾക്കെതിരെ ഡൽഹി പോലീസ് നടപടിയെടുക്കുന്നില്ല. ആർക്കെതിരെയാണ് ഡൽഹി പോലീസ് നടപടിയെടുക്കുന്നത്? ഡൽഹി പോലീസ് സൗരവിനെയും അശുതോഷിനെയും അറസ്റ്റ് ചെയ്യുന്നു. അവർ എന്ത് ചെയ്തു? അവരുടെ കുറ്റം എന്താണ്? അവർ ദേശീയപതാക ഉയർത്തി.” പ്രതിഷേധങ്ങളെ സർക്കാർ എന്തുകൊണ്ട് ഭയക്കുന്നുവെന്നും അഭിജിത് ദീപ്‌കെ ചോദിച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്ക് പിന്നാലെ എപ്പോഴും പോലീസുണ്ടെന്നും പ്രതിഷേധ വേദികൾ പോലീസ് അടച്ചുപൂട്ടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English Summary

The Delhi Police has announced restrictions on the ‘Tiranga March’ organized by the Cockroach Janata Party (CJP) for October 16, drawing criticism from CJP founder Abhijit Dipke. Abhijit Dipke had urged the public to gather at Central Park on the evening of October 16, carrying the national flag-the ‘Tiranga’ (Tricolor). However, the Delhi Police has requested that the public refrain from participating in this march.

Follow Us