AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Union Budget 2026: നികുതിയില്‍ ഇളവില്ല…കേന്ദ്ര ബജറ്റ് ജനങ്ങളുടെ ഉള്ളറിഞ്ഞോ?

കേരളത്തെ സംബന്ധിച്ച്, അതിവേഗ റെയില്‍, എയിംസ് എന്നിവയിലായിരുന്നു കൂടുതല്‍ പ്രതീക്ഷയുണ്ടായിരുന്നത്. എന്നാല്‍ കേരളത്തെ മാറ്റിനിര്‍ത്തി മറ്റ് ഏഴിടങ്ങളില്‍ ധനമന്ത്രി അതിവേഗ റെയില്‍ പ്രഖ്യാപിച്ചു.

Union Budget 2026: നികുതിയില്‍ ഇളവില്ല…കേന്ദ്ര ബജറ്റ് ജനങ്ങളുടെ ഉള്ളറിഞ്ഞോ?
ബജറ്റ് അവതരണം Image Credit source: PTI
Shiji M K
Shiji M K | Updated On: 01 Feb 2026 | 01:38 PM

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് പ്രഖ്യാപനം അവസാനിച്ചു. കാര്യമായ പ്രഖ്യാപനങ്ങളൊന്നും തന്നെ നടത്താതെയാണ് ഇത്തവണത്തെ ബജറ്റ് കഴിഞ്ഞുപോയിരിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.

കേരളത്തെ സംബന്ധിച്ച്, അതിവേഗ റെയില്‍, എയിംസ് എന്നിവയിലായിരുന്നു കൂടുതല്‍ പ്രതീക്ഷയുണ്ടായിരുന്നത്. എന്നാല്‍ കേരളത്തെ മാറ്റിനിര്‍ത്തി മറ്റ് ഏഴിടങ്ങളില്‍ ധനമന്ത്രി അതിവേഗ റെയില്‍ പ്രഖ്യാപിച്ചു. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവിടങ്ങളിലായിരിക്കും അതിവേഗ റെയില്‍ ഇടനാഴികള്‍. അതിവേഗ റെയില്‍പാതയ്ക്ക് പുറമെ കേരളത്തിനെ എയിംസിന്റെ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടില്ല.

മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടിയിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും, ഏഴ് ശതമാനം വളര്‍ച്ച കൈവരിച്ചുവെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. മൂന്ന് നയങ്ങളില്‍ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍, ജനപങ്കാളിത്തം, എല്ലാവര്‍ക്കും വികസനം എന്നിവയാണവ.

ബജറ്റിലെ നേട്ടങ്ങള്‍

  1. 17 അവശ്യ കാന്‍സര്‍ മരുന്നുകളുടെ നികുതിയില്‍ ഇളവ് വരുത്തി, പ്രമേഹ മരുന്നിന്റെ വിലയും കുറയും
  2. ഇന്ത്യന്‍ മത്സ്യബന്ധന കപ്പലുകള്‍ക്ക് ഡ്യൂട്ടി ഫ്രീ മീന്‍പിടിത്തം
  3. കാര്‍ഗോ ക്ലിയറന്‍സ് ഡിജിറ്റല്‍ വിന്‍ഡോയിലൂടെ തടസമില്ലാതെ നടത്താം
  4. മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്കും നികുതി കുറയ്ക്കും
  5. വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും
  6. വാഹനാപകട നഷ്ടപരിഹാര തുകക്ക് നികുതിയില്ല
  7. കര്‍ഷകര്‍ക്ക് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനടക്കം സഹായം
  8. വനിതാ സംരംഭകര്‍ക്കായി ഷീ മാര്‍ട്ട് പദ്ധതി
  9. തേങ്ങ കര്‍ഷകര്‍ക്ക് പ്രോത്സാഹനം, ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഗുണമാകും
  10. കടലാമ പരിചരണത്തിന് കേരളത്തിലും കര്‍ണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കും
  11. കേരളത്തെ ധാതു ഇടനാഴി പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചു
  12. ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് ശിക്ഷ പിഴ
  13. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് രണ്ടാക്കി
  14. 2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി നിയമം
  15. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനായി 40000 കോടി

തുടങ്ങിയ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ധനമന്ത്രി നടത്തിയിരിക്കുന്നത്. ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല. ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതി പരിധി വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവുമുണ്ട്.

Follow Us