AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto
Budget 2026

Budget 2026

വരാൻ പോകുന്ന സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തെ വരവ് ചിലവ് കണക്കുകളുടെ വിവരണമാണ് കേന്ദ്ര ബജറ്റ് അഥവാ യൂണിയൻ ബജറ്റ്. രാജ്യത്തെ സംസ്ഥാനങ്ങളിലും ഈ കലയളവിൽ സംസ്ഥാനത്തെ നടത്തിപ്പിനുള്ള ബജറ്റും അവതരിപ്പിക്കുന്നതാണ്. ഇതിനോടൊപ്പം അടുത്ത സാമ്പത്തിക വർഷത്തിൽ ഏതെല്ലാം പദ്ധതികൾ കേന്ദ്രം മുന്നോട്ട് വെക്കുമെന്നും അതിനെല്ലാം എത്രത്തോളം ചിലവ് വിനിയോഗിക്കുമെന്നും ബജറ്റിലൂടെ അറിയിക്കും. ഫെബ്രുവരി മാർച്ച് മാസങ്ങളിലായിട്ടാണ് സാധാരണയായി കേന്ദ്ര ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിക്കുക.

രണ്ട് തരത്തിലുള്ള ബജറ്റാണ് രാജ്യത്തുള്ളത്. ഒന്ന് ഇടക്കാല ബജറ്റ്, രണ്ടാമത്തേത് സമ്പൂർണ ബജറ്റ്. ഒരു സർക്കാരിൻ്റെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പായി അവതരിപ്പിക്കുന്ന ബജറ്റിനെയാണ് ഇടക്കാല ബജറ്റ് എന്ന പറയുന്നത്. ഈ ഇടക്കാല ബജറ്റിന് ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തി കഴിഞ്ഞിട്ടുള്ള ആദ്യ പാർലമെൻ്റ് സമ്മേളനത്തിൽ ആ വർഷത്തെ സമ്പൂർണ ബജറ്റും അവതരിപ്പിക്കുന്നതാണ്. സാധാരണയായി എല്ലാ വർഷവും അവതരിപ്പിക്കുന്ന ബജറ്റുകൾ സമ്പൂർണ ബജറ്റുകളാണ്.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ളത് മുൻ പ്രധാനമന്ത്രി മൊറാജി ദേശായിയും നിലവിൽ ധനകാര്യ മന്ത്രി നിർമല സീതാരാമനുമാണ്. ഇരുവരും ആറ് തവണ തുടർച്ചയായി കേന്ദ്ര ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ നിർമല സീതാരാമൻ സമ്പൂർണ ബജറ്റ് അവതരിപ്പിച്ചാൽ ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മൊറാജി ദേശായ് പിന്തള്ളപ്പെടും

Read More

Kerala Budget 2026: കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത; സമയം ഒരുപാട് ലാഭിക്കാം

Kattappana Theni Tunnel Road: ഇടുക്കിയുടെ വികസനത്തിന് മുതല്‍കൂട്ടാകുന്ന പ്രഖ്യാപനം കൂടിയാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായും സര്‍ക്കാര്‍ തുക മാറ്റിവെച്ചു.

Kerala Budget 2026: കേരളത്തിലും അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി; ഏപ്രില്‍ ഒന്നിന്‌ പ്രാബല്യത്തില്‍

Assured Pension Scheme in Kerala: പങ്കാളിത്ത പെന്‍ഷനില്‍ നിന്നൊരു മാറ്റം ഏറെനാളായി സര്‍ക്കാര്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നതാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ സ്‌കീം നടപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.

Kerala Budget 2026: ജീവനക്കാർക്ക് ലോട്ടറി, പന്ത്രണ്ടാം ശമ്പളകമ്മീഷൻ പ്രഖ്യാപിച്ചു; ക്ഷാമബത്ത കുടിശ്ശികയും നൽകും

12th Pay Commission Announced in Kerala Budget: ഒരു ഡിഎ ഡിആർ കുടിശ്ശിക ഈ ഫെബ്രുവരി മാസത്തെ ശമ്പളത്തിനൊപ്പം നൽകും. ജനുവരിയിൽ പ്രഖ്യാപിച്ച 2 ശതമാനം കൂടി ചേർത്ത് ആകെ 15 ശതമാനം കുടിശ്ശികയാണ് ഉള്ളത്.

Kerala Budget 2026: കൂടുതൽ ആനുകൂല്യങ്ങളുമായി മെഡിസെപ്പ് 2.0; എന്ന് മുതൽ?

Medisep 2.0 Announced in Kerala Budget 2026: പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വിരമിച്ചവർക്കുമായും സഹകരണ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വിരമിച്ചവർക്കുമായും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Kerala Budget 2026: കാരുണ്യ പദ്ധതിയില്‍ ഇല്ലേ? നിങ്ങള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ്

New Health Insurance Scheme in Kerala: പുതിയ ആരോഗ്യ ഇന്‍ഷുറന്‍സിനായി 50 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ചെറിയ തുക അടച്ച് സംസ്ഥാനത്തുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം

Kerala Budget 2026, Free Degree Education: കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഈ നീക്കത്തെ സർക്കാർ കാണുന്നു. സൗജന്യ വിദ്യാഭ്യാസം കൂടാതെ മറ്റ് പ്രധാനപ്രഖ്യാപനങ്ങളും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്.

Kerala Budget 2026: ക്യാന്‍സര്‍, എയ്ഡ്‌സ്, ക്ഷയ രോഗികളുടെ പെന്‍ഷന്‍ കൂടി; ഇനി മുതല്‍ ലഭിക്കുന്നത്

Cancer, AIDS, TB Pension in Kerala: നേരത്തെ ഉണ്ടായിരുന്ന തുക രോഗികളുടെ വിവിധ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് പര്യാപ്തമായിരുന്നില്ല. ജീവിതച്ചെലവുകള്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവ നിറവേറ്റുന്നതിനായി രോഗികള്‍ നേരിട്ടിരുന്ന വെല്ലുവിളികള്‍ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നീക്കം.

Kerala Budget 2026: ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് സന്തോഷിക്കാം, 40000 ലഭിക്കും, പലിശ ഇളവ് വേറെയും

Bonus for Electric Autos: ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമായി ധനസഹായവും പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തെ ഒരു ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിത്.

Kerala Budget 2026: റാപ്പിഡ് റെയിലിന് 100 കോടി; നാല് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും

100 Crore for Rapid Rail Project in Kerala: ഭൂമി ഏറ്റെടുക്കുന്നതിലുള്ള വെല്ലുവിളികള്‍ ഒഴിവാക്കാനും സര്‍ക്കാരിന് സാധിക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയിലുകളുമായി ആര്‍ആര്‍ടിഎസ് സ്‌റ്റേഷനുകളെ ബന്ധിപ്പിക്കാനും തീരുമാനമുണ്ട്.

Kerala Budget 2026: ക്ഷേമപെന്‍ഷന്‍ 2,000 തന്നെ മാറ്റമില്ല; 14,500 കോടി അനുവദിച്ചു

Kerala Welfare Pension Budget 2026 Announcement: പിണറായി വിജയന്റെ ആദ്യ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 600 രൂപയായിരുന്നു സംസ്ഥാനത്ത് പെന്‍ഷന്‍. എന്നാല്‍ ഘട്ടം ഘട്ടമായി തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 1,600യാണ് നിലവില്‍ സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്.

Kerala Budget 2026: ആശ വർക്കന്മാർക്കും, അംഗൻവാടി ജീവനക്കാർക്കും ആശ്വസിക്കാം; ശമ്പളം കൂട്ടി

ASHA workers Monthly Honorarium Hike in Kerala Budget 2026: അംഗൻവാടി വർക്കർമാർമാരുടെ പ്രതിമാസ ഓണറേറിയം  വർദ്ധിപ്പിച്ചിട്ടുണ്ട്. സാക്ഷരതാ പ്രേരകുമാർക്കും 1000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Budget 2026 LIVE: ബിരുദതലത്തില്‍ സൗജന്യ വിദ്യാഭ്യാസം; റോഡ് അപകടങ്ങളില്‍ സൗജന്യ ചികിത്സ

Kerala Budget 2026 Highlights: ശമ്പള പരിഷ്‌കരണം, പുതിയ പെന്‍ഷന്‍ പദ്ധതി, ക്ഷേമപെന്‍ഷന്‍ വര്‍ധന, റബറിന്റെ താങ്ങുവില വര്‍ധന, ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍, സത്രീശാക്തീകരണ പദ്ധതികള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. ക്ഷേമപെന്‍ഷന്‍ 2,500 രൂപയിലേക്ക് വര്‍ധിപ്പിക്കുമോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങള്‍.