AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: പുരുഷന്മാർക്ക് പ്രവേശനമില്ല! ഈ ടാക്സിയുടെ പ്രത്യേകത ഡ്രൈവർമാരും യാത്രക്കാരും സ്ത്രീകൾ മാത്രം

Fery Ride Indian Cab For Women: സ്ത്രീകളുടെ സുരക്ഷ തുലാസിലായ ഇന്നത്തെ കാലത്ത്, അവർക്ക് പൂർണ്ണ ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാൻ ഒരു പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഈ ആപ്പിലൂടെ. ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഡ്രൈവർമാർ എല്ലാവരും വനിതകളാണ് എന്നതാണ്. 

Viral Video: പുരുഷന്മാർക്ക് പ്രവേശനമില്ല! ഈ ടാക്സിയുടെ പ്രത്യേകത ഡ്രൈവർമാരും യാത്രക്കാരും സ്ത്രീകൾ മാത്രം
Viral VideoImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 12 Feb 2026 | 09:48 AM

ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് തനിയെ യാത്ര ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടുള്ള ഒന്നാണ്. ബസ്സിലായാലും ട്രെയിനിലായാലും, പ്രത്യേകിച്ച് ടാക്സികളിലായാലും ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ സുരക്ഷയെക്കുറിച്ചുള്ള ആകുലതകൾ ഓരോ സ്ത്രീയെയും അലട്ടാറുണ്ട്. ഈ ഉത്കണ്ഠകൾക്ക് വിരാമമിട്ടുകൊണ്ടാണ് ‘ഫെറി റൈഡ്സ്’ (Fery Rides) എന്ന പുതിയ ടാക്സി സർവീസ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഫെറി റൈഡ്സ് എന്ന ആപ്പും അതിലെ സവിശേഷതകളുമാണ് സ്ത്രീകളിൽ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്.

സ്ത്രീകളുടെ സുരക്ഷ തുലാസിലായ ഇന്നത്തെ കാലത്ത്, അവർക്ക് പൂർണ്ണ ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാൻ ഒരു പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഈ ആപ്പിലൂടെ. ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഡ്രൈവർമാർ എല്ലാവരും വനിതകളാണ് എന്നതാണ്. ഈ ടാക്സി ആപ്പിൽ യാത്രക്കാരും ഡ്രൈവർമാരും സ്ത്രീകൾ മാത്രമാണ് എന്നത് വനിതകൾക്കിടയിൽ സന്തോഷവും ആകുലതകളും ഇല്ലാതാക്കുന്നു. ഇത് വേവലാതികൾ ഒഴിവാക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് സർവീസ് നടത്തുന്നത്.

ALSO READ: പ്രണയം ട്രാക്ക് തെറ്റി…; മെട്രോ സ്റ്റേഷനിൽ മകനെ കാമുകിക്കൊപ്പം പൊക്കി അമ്മ, ക്ലൈമാക്സ് ഇങ്ങനെ

അപരിചിതനായ ഒരു പുരുഷ ഡ്രൈവർക്കൊപ്പം രാത്രികാലങ്ങളിലോ വിജനമായ വഴികളിലൂടെയോ സ്ത്രീകൾക്ക് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ഭയം ഇനി തെല്ലും വേണ്ട. സുരക്ഷയ്‌ക്കൊപ്പം തന്നെ നിരവധി സ്ത്രീകൾക്ക് ഒരു തൊഴിൽ ഉറപ്പാക്കാനും ഈ സംരംഭത്തിലൂടെ സാധിക്കുന്നു എന്നതാണഅ മറ്റൊരു പ്രത്യേകത. അടുത്തിടെ വൈറലായ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ഫെറി എന്ന ഈ ആപ്പിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്.

ഫെറി റൈഡ്‌സിലെ വനിതാ ഡ്രൈവർമാരുടെ പ്രവർത്തനവും അവർ യാത്രക്കാർക്ക് നൽകുന്ന കരുതലും വ്യക്തമാക്കുന്ന വീഡിയോകൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. സ്ത്രീകൾക്ക് മാത്രമേ ഈ ആപ്പിലൂടെ റൈഡുകൾ ബുക്ക് ചെയ്യാൻ കഴിയൂ. സുരക്ഷയ്ക്കായി വാഹനത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 2023-ൽ ഗുരുഗ്രാമിൽ സ്ഥാപിതമായ ഫെറി എന്ന ഈ പ്ലാറ്റ്ഫോം, ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ-ഇലക്ട്രിക്, സ്ത്രീകൾ നയിക്കുന്ന മൊബിലിറ്റി സർവീസാണ്.

പെൺകുട്ടികളേ, ഇത് നിങ്ങളെ സന്തോഷിപ്പിക്കും എന്ന ക്യാപ്ഷനോട് കൂടിയാണ് ഇൻസ്റ്റാ​ഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ഇതൊരു അത്ഭുതമാണ്, ഞങ്ങൾക്ക് കാത്തിരുന്ന മാറ്റമാണിത്” എന്നാണ് വീഡിയോയ്ക്ക് താഴെ പലരും പറയുന്ന കമന്റുകൾ. നഗരങ്ങളിലെ തിരക്കിനിടയിലും രാത്രിയായാലും ധൈര്യമായി ഈ ടാക്സി വിളിക്കാം എന്ന വിശ്വാസം സ്ത്രീകളിൽ വളർത്താൻ ഈ സംരംഭത്തിന് സാധിച്ചു എന്നും പലരും പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by Star Girl ✨ (@stargirl_on_the_go)

Follow Us