Viral Video: കാലം പോയ പോക്കേ… കല്യാണത്തിന് വിളമ്പിയത് സിഗരറ്റും ഗുട്കയും!
Cigarettes and Gutka Served at Wedding: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ. സാധാരണയായി വിവാഹങ്ങളിൽ വെൽക്കം ഡ്രിങ്ക്സോ മധുരപലഹാരങ്ങളോ ആണ് അതിഥികൾക്ക് നൽകുന്നത്. എന്നാൽ ഇവിടെ കാര്യങ്ങൾ കുറച്ച് കൂടി കടന്നുപോയി.
വിവാഹം എന്ന് പറയുമ്പോൾ തന്നെ മനസിൽ വരുന്നത് വധുവരന്മാരുടെ ഗംഭീര എൻട്രിയും അടിപൊളി ഫുഡുകളും ലൈറ്റുകളും അലങ്കാരങ്ങളും പരിപാടികളും ഒക്കെയാകും. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ.
സാധാരണയായി വിവാഹങ്ങളിൽ വെൽക്കം ഡ്രിങ്ക്സോ മധുരപലഹാരങ്ങളോ ആണ് അതിഥികൾക്ക് നൽകുന്നത്. എന്നാൽ ഇവിടെ കാര്യങ്ങൾ കുറച്ച് കൂടി കടന്നുപോയി.
വിവാഹത്തിനെത്തിയ അതിഥികൾക്ക് ട്രേകളിൽ നിരത്തി വെച്ച സിഗരറ്റും പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിഥികൾ ഇരിക്കുന്ന സ്ഥലത്തേക്ക് സിഗരറ്റും ഗുട്ക പാക്കറ്റുകളും അടങ്ങിയ ട്രേയുമായി ഒരാൾ വരികയും, അതിഥികൾ അവർക്ക് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.
ചിലർ ഒന്നിലധികം സിഗരറ്റുകൾ എടുക്കുന്നതും കൂട്ടം കൂടി നിന്ന് സിഗരറ്റ് വലിക്കുന്നതും വിഡിയോയിലുണ്ട്. അതിന് ചുറ്റും സ്ത്രീകളും കുട്ടികളും ഇരുന്ന് ഭക്ഷണവും കഴിക്കുന്നു. വിഡിയോയ്ക്ക് താഴെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. വടക്കേ ഇന്ത്യയിലെ ചില ഭാഗങ്ങളിൽ അതിഥികൾക്ക് സിഗരറ്റ് നൽകുന്ന രീതി നിലവിലുണ്ടെങ്കിലും ഗുട്ക ഇത്തരത്തിൽ വിതരണം ചെയ്യുന്നത് ഇതാദ്യമായാണ് കാണുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ALSO READ: പുരുഷന്മാർക്ക് പ്രവേശനമില്ല! ഈ ടാക്സിയുടെ പ്രത്യേകത ഡ്രൈവർമാരും യാത്രക്കാരും സ്ത്രീകൾ മാത്രം
വിഡിയോ:
Woman shares video of cigarettes and gutka served as wedding starters, only a few netizens find it amusing! pic.twitter.com/ecK8kdHxsQ
— The Tatva (@thetatvaindia) February 12, 2026
കാൻസറിന് കാരണമാകുന്ന ഇത്തരം മാരക വസ്തുക്കൾ ആഘോഷങ്ങളുടെ ഭാഗമായി പരസ്യമായി വിതരണം ചെയ്യുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും പലരും അഭിപ്രായപ്പെട്ടു. അതിഥികളെ സ്വീകരിക്കുന്നതിന് മറ്റ് രീതികൾ ഉണ്ടെന്നിരിക്കെ, ഇത്തരത്തിലുള്ള പ്രവണതകൾ തെറ്റാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചു.