AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: അച്ഛനല്ലാതാര്…സ്‌നേഹം പ്രകടിപ്പിക്കില്ലെന്ന് ആര് പറഞ്ഞു? ഇത് കണ്ടോ നിങ്ങള്‍

Heartwarming Father-Daughter Video: ഈ ലോകത്ത് ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിക്കുമ്പോള്‍ എനിക്ക് എന്റെ അച്ഛനെയാണെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ധാരാളമാണ്. അതിന് കാരണവുമുണ്ട്, തന്റെ പെണ്‍മക്കളുടെ സുഹൃത്തായി കളികൂട്ടുകാരനായുമെല്ലാം നിറഞ്ഞാടാന്‍ ആ പിതാവിന് സാധിക്കുന്നു.

Viral Video: അച്ഛനല്ലാതാര്…സ്‌നേഹം പ്രകടിപ്പിക്കില്ലെന്ന് ആര് പറഞ്ഞു? ഇത് കണ്ടോ നിങ്ങള്‍
വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം Image Credit source: Mukthar A. Haque Instagram
Shiji M K
Shiji M K | Published: 10 Feb 2026 | 01:31 PM

സ്‌നേഹം ഒരിക്കലും നേരിട്ട് പ്രകടിപ്പിക്കാത്ത ആളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ് അച്ഛന്മാര്‍. ഉള്ള് നിറയെ സ്‌നേഹമുണ്ടെങ്കിലും പുറത്തേക്ക് കാണിക്കാന്‍ പല അച്ഛന്മാര്‍ക്കും മടിയാണ്. എന്നാല്‍ മക്കള്‍ക്ക് എന്തെങ്കിലും ആവശ്യം വന്നാലോ അവരായിരിക്കും മുന്നില്‍. അച്ഛന്മാര്‍ പൊതുവേ അല്‍പം ഗൗരവക്കാരാണെങ്കിലും പലപ്പോഴും തങ്ങളുടെ പെണ്‍കുട്ടികളുടെ മുന്നില്‍ അവരത് കാണിക്കാറില്ല, അച്ഛന്‍-മകള്‍ കോമ്പോ അല്‍പം സ്‌പെഷ്യലുമാണ്.

ഈ ലോകത്ത് ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിക്കുമ്പോള്‍ എനിക്ക് എന്റെ അച്ഛനെയാണെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ധാരാളമാണ്. അതിന് കാരണവുമുണ്ട്, തന്റെ പെണ്‍മക്കളുടെ സുഹൃത്തായി കളികൂട്ടുകാരനായുമെല്ലാം നിറഞ്ഞാടാന്‍ ആ പിതാവിന് സാധിക്കുന്നു.

ധാരാളം വീഡിയോകള്‍ അച്ഛനും മക്കളും തമ്മിലുള്ള സ്‌നേഹത്തിന്റെയും ലാളനയുടെയുമെല്ലാം പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അങ്ങനെ വൈറലായിരിക്കുകയാണ് ഒരച്ഛനും അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളും. പോണ്ടിച്ചേരിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാഴ്ചക്കാരന്റെ സ്‌നേഹം മുഴുവന്‍ ഏറ്റുവാങ്ങിയാണ് വൈറലായത്.

വൈറലായ വീഡിയോ

 

View this post on Instagram

 

A post shared by Mukthar A. Haque (@mukthar_a.haque)

രണ്ട് മക്കളെയും ഒരു കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തി അച്ഛന്‍ ഫോട്ടോ എടുക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഇരുവരെയും വാരിപുണര്‍ന്ന അദ്ദേഹം ഒരു മകളെ രണ്ടുകൈ കൊണ്ടും കോരിയെടുത്ത് പതുക്കെ നടന്നുനീങ്ങുന്നത് കാഴ്ചക്കാരന്റെ കണ്ണിനെ ഈറനണിയിച്ചു.

മുക്തര്‍ എ ഹഖ് എന്നയാളാണ് വീഡിയോ പങ്കിട്ടത്. അച്ഛനമ്മമാര്‍ കൂടെയുള്ള കാലമാണ് മക്കളുടെ നല്ലകാലം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ക്യാപ്ഷന്‍ സൂചിപ്പിക്കുന്നത് പോലെ ആ അച്ഛന്റെ സ്‌നേഹം അതുപോലെ ഒപ്പിയെടുക്കാന്‍ വീഡിയോഗ്രാഫര്‍ക്ക് സാധിച്ചു. ഹൃദയസ്പര്‍ശിയായ ധാരാളം കമന്റുകളും വീഡിയോക്ക് താഴെ എത്തുന്നുണ്ട്.

Also Read: Viral Video: കണ്ണു നിറയ്ക്കുന്ന സ്നേഹം, ചേച്ചിയെ പിരിയാനാവാതെ അനുജൻ ചെയ്തത് കണ്ടോ?

അച്ഛന്‍ കൊണ്ട് വെയിലാണ് നമ്മള്‍ അനുഭവിക്കുന്ന തണല്‍, രാജാവും രാജാവിന്റെ രണ്ട് രാജകുമാരികളും, അച്ഛനില്ലാത്ത ലോകം ജീവിച്ച് തീര്‍ക്കാന്‍ കഴിയുന്നില്ല. ഒരുനിമിഷം പോലും മറവിക്ക് വിട്ടുകൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എനിക്ക്, പണവും സൗകര്യങ്ങളും വേണമെന്നില്ല സന്തോഷത്തിനും സമാധാനത്തിനും എന്നിങ്ങനെ നീളുന്നു വീഡിയോക്ക് താഴെയുള്ള കമന്റുകള്‍.

Follow Us