AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: ബലൂണുമായി ലിഫ്റ്റിൽ കേറി, പിന്നാലെ പൊട്ടിത്തെറി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Gas filled balloons catch fire inside lift: ലിഫ്റ്റിനുള്ളിൽ ബലൂണുകളുമായി കയറിയ യുവാവിനും ലിഫ്റ്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Viral Video: ബലൂണുമായി ലിഫ്റ്റിൽ കേറി, പിന്നാലെ പൊട്ടിത്തെറി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Viral Video Image Credit source: X
Nithya Vinu
Nithya Vinu | Updated On: 05 Feb 2026 | 12:56 PM

‌മുംബൈയിലെ അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിനുള്ളിൽ ഹൈഡ്രജൻ ബലൂണുകൾ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. മുംബൈയിലെ ​ഗോരേഗാവ് വെസ്റ്റിൽ പെട്രോൾ പമ്പിന് എതിർ വശത്തുള്ള അൻമോൾ ടവറിലാണ് സംഭവം. ലിഫ്റ്റിനുള്ളിൽ ബലൂണുകളുമായി കയറിയ യുവാവിനും ലിഫ്റ്റിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ആദ്യം യുവതിയാണ് ലിഫ്റ്റിൽ കയറിയത്. പിന്നാലെ ഒരു വലിയ പോളിത്തീൻ ബാഗിൽ നിറച്ച പത്തോളം ഹൈഡ്രജൻ ബലൂണുകളുമായി യുവാവും മറ്റൊരു യുവാവും കയറി. ഉടൻ തന്നെ ബാഗിലുണ്ടായിരുന്ന ബലൂണുകൾ പെട്ടെന്ന് തീപിടിക്കുകയും ലിഫ്റ്റിനുള്ളിൽ ചെറിയൊരു സ്‌ഫോടനത്തിന് സമാനമായ രീതിയിൽ അഗ്നിഗോളങ്ങൾ ഉയരുകയുമായിരുന്നു. ലിഫ്റ്റിലെ സിസിടിവി ക്യാമറയെപ്പോലും മറയ്ക്കുന്ന രീതിയിലാണ് തീ ഉയർന്നത്.

ALSO READ: ബെംഗളൂരുവിൽ പുള്ളിപ്പുലി ഇറങ്ങി; പ്രദേശത്തെ നടുക്കി വൈറൽ വീഡിയോ

വിഡിയോ:

 

ലിഫ്റ്റിന്റെ വാതിൽ തുറന്നുതന്നെ ഇരുന്നതിനാൽ ഉള്ളിലുള്ളവർക്ക് പെട്ടെന്ന് തന്നെ പുറത്തു കടക്കാനായി. ആളുകൾ അകത്ത് കയറിയിട്ടും ലിഫ്റ്റിന്റെ വാതിൽ അടയാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. അപകടത്തിന് പിന്നാലെ ഇത്തരം വസ്തുക്കളുമായി ലിഫ്റ്റുകളില്‍ കയറരുതെന്ന് ഹൗസിങ് സൊസൈറ്റികള്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Follow Us