AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Viral Video: പട്രോളിങിന് ഇറങ്ങി ‘പൈറേറ്റ്’; പൊലീസുകാര്‍ക്കൊപ്പം കൂടി തെരുവുനായ

Stray Dog Joins Police Patrol: മുംബൈ പൊലീസിനെ വിടാതെ പിന്തുടരുന്ന തെരുവുനായയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പൊലീസിന്റെ പട്രോളിങില്‍ ഈ നായയും ഒപ്പം ചേരും. പൊലീസ് വാഹനമെത്തുമ്പോള്‍ നായ ഒപ്പം ഓടി അതിലേക്ക് ചാടും. പിന്നെ പൊലീസിനൊപ്പം നടക്കും.

Viral Video: പട്രോളിങിന് ഇറങ്ങി ‘പൈറേറ്റ്’; പൊലീസുകാര്‍ക്കൊപ്പം കൂടി തെരുവുനായ
Dog With Police
Jayadevan AM
Jayadevan AM | Updated On: 07 Feb 2026 | 07:49 PM

മുംബൈ: മുംബൈ പൊലീസിനെ വിടാതെ പിന്തുടരുന്ന തെരുവുനായയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പൊലീസിന്റെ പതിവ് പട്രോളിങില്‍ ഈ നായയും ഒപ്പം ചേരും. ‘പൈറേറ്റ്’ എന്ന് വിളിക്കുന്ന നായയുടെ ദൃശ്യങ്ങള്‍ ‘സ്ട്രീറ്റ് ഡോഗ്‌സ് ഓഫ് ബോംബെ’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പങ്കുവച്ചത്. പൊലീസ് വാഹനമെത്തുമ്പോള്‍ ഈ നായ ഒപ്പം ഓടി അതിലേക്ക് ചാടും. പിന്നെ പൊലീസിനൊപ്പം നടക്കും.

പൊലീസിന്റെയും നായയുടെയും ഈ സൗഹൃദം മറൈന്‍ ഡ്രൈവിലെത്തുന്നവര്‍ക്ക് രസകരമായ കാഴ്ചയാണ്. ബൈക്ക് യാത്രികരിലൊരാൾ എടുത്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ നായയെക്കുറിച്ച് പൊലീസുകാര്‍ പറയുന്നതും ശ്രദ്ധേയമാവുകയാണ്.

നായ പതിവായി തങ്ങള്‍ക്കൊപ്പം വരാറുണ്ടെന്നും, അത് അനൗപചാരികമായി പോലീസ് സേനയുടെ ഭാഗമായെന്നും ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. തെരുവ് നായ്ക്കൾ വളരെ വേഗത്തില്‍ കാര്യങ്ങള്‍ മനസിലാക്കുന്നവരാണെന്ന അടിക്കുറിപ്പോടെയാണ് ‘സ്ട്രീറ്റ് ഡോഗ്‌സ് ഓഫ് ബോംബെ’ വീഡിയോ പങ്കുവച്ചത്.

Also Read: Viral Video: യാചകന് 10 രൂപ നീട്ടി കൊച്ചു പെൺകുട്ടി, അയാൾ ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

മറൈൻ ഡ്രൈവിവിലെ ഈ താരത്തെ പരിചയപ്പെടൂ. ഇപ്പോൾ മുംബൈ പൊലീസിന്റെ സുഹൃത്താണ് ഈ തെരുവുനായ. പൊലീസ് വാനിലേക്ക് ചാടിക്കയറുന്നതും, പൊലീസുകാര്‍ക്കൊപ്പം കളിക്കുന്നതും കാണാന്‍ നല്ല രസമാണ്. ഭയം വേണ്ട. വിശ്വാസവും, സ്‌നേഹവും, പരസ്പര ബഹുമാനവും മതി. മനുഷ്യന്‍ ദയാലുവാകുമ്പോള്‍ ഇത് സംഭവിക്കും.എല്ലാ നായകന്മാരും യൂണിഫോം ധരിക്കില്ല. ചിലർ നമ്മെ സംരക്ഷിക്കുന്നവരുടെ കൂടെ നാല് കാലുകളിൽ നടക്കുന്നുവെന്നും അടിക്കുറിപ്പില്‍ പറയുന്നുണ്ട്.

നിരവധി പേരാണ് പൊലീസും നായയും തമ്മിലുള്ള സൗഹൃദത്തെ പ്രശംസിച്ച് കമന്റു ചെയ്യുന്നത്. ഈ ദൃശ്യം താന്‍ പതിവായി നേരിട്ട് കാണാറുണ്ടെന്നും വളരെ രസകരമാണെന്നുമായിരുന്നു ഒരാളുടെ കമന്റ്. നായയെ സുഹൃത്തായി കാണുന്ന മുംബൈ പൊലീസ് ബഹുമാനം അര്‍ഹിക്കുന്നുവെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. നായയുമായി ഇടപഴകുമ്പോള്‍ സൂക്ഷിക്കണമെന്ന് കമന്റ് ചെയ്തവരുമുണ്ട്.

വീഡിയോ കാണാം

Follow Us