AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

International Day of Yoga 2026: “യോഗ മതമോ തത്ത്വചിന്തയോ അല്ല, ആന്തരിക സൗഖ്യത്തിനായുള്ള ശാസ്ത്രമാണ്”; അന്താരാഷ്ട്ര യോഗ ദിനത്തിൽ സദ്ഗുരു

Isha Foundation Celebrates International Day of Yoga 2026: യോഗ ദിനത്തോടനുബന്ധിച്ച് ഇഷാ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കോയമ്പത്തൂരിലെ ആദിയോഗിയിൽ പ്രത്യേക യോഗ സെഷനുകൾ സംഘടിപ്പിച്ചു. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കാണ്‌ യോഗ സെഷനുകള്‍ സംഘടിപ്പിച്ചത്. ബംഗളൂരുവിലെ സദ്ഗുരു സന്നിധിയിൽ വെച്ച് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും, എന്‍സിസി കേഡറ്റുകള്‍ക്കും യോഗ സെഷനുകള്‍ നടത്തി.

International Day of Yoga 2026: “യോഗ മതമോ തത്ത്വചിന്തയോ അല്ല, ആന്തരിക സൗഖ്യത്തിനായുള്ള ശാസ്ത്രമാണ്”; അന്താരാഷ്ട്ര യോഗ ദിനത്തിൽ സദ്ഗുരു
Sadhguru’s Message on International Day of Yoga 2026Image Credit source: x.com/SadhguruJV
Jayadevan AM
Jayadevan AM | Updated On: 21 Jun 2026 | 03:13 PM

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇഷാ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കോയമ്പത്തൂരിലെ ആദിയോഗിയിൽ പ്രത്യേക യോഗ സെഷനുകൾ സംഘടിപ്പിച്ചു. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കാണ്‌ യോഗ സെഷനുകള്‍ സംഘടിപ്പിച്ചത്. ബംഗളൂരുവിലെ സദ്ഗുരു സന്നിധിയിൽ വെച്ച് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും, എന്‍സിസി കേഡറ്റുകള്‍ക്കും യോഗ സെഷനുകള്‍ പ്രത്യേകമായി നടത്തി. ഇതിനുപുറമേ, ഇന്ത്യയിലുടനീളമായി ഏകദേശം ആയിരത്തോളം സൗജന്യ യോഗ-ധ്യാന സെഷനുകൾ കൂടി ഇഷാ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

കോർപ്പറേറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പ്രതിരോധ സംഘടനകൾ തുടങ്ങിയവിടങ്ങളില്‍ നിന്നായി ഏകദേശം 50,000 പേർ പങ്കെടുത്തു.

യോഗ മതമോ തത്ത്വചിന്തയോ അല്ല

നാം ‘യോഗ’ എന്ന് വിളിക്കുന്നത് ഒരു തത്ത്വചിന്തയോ, പ്രത്യയശാസ്ത്രമോ, വിശ്വാസപ്രമാണമോ അല്ലെങ്കിൽ ഒരു മതമോ അല്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് ഈ അന്താരാഷ്ട്ര യോഗ ദിനമെന്ന് സദ്ഗുരു പറഞ്ഞു. യോഗ എന്നത് മനുഷ്യൻ്റെ ആന്തരിക സൗഖ്യത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയുമാണ്. നിങ്ങളുടെ മതം, വംശം, ജാതി, വിശ്വാസം, ലിംഗഭേദം എന്നിവ എന്താണെങ്കിലും, നിങ്ങളെ നിങ്ങളുടെ ഏറ്റവും മികച്ച അവസ്ഥയിലേക്ക് എത്തിക്കാൻ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സദ്ഗുരുവിന്റെ വാക്കുകള്‍:

യോഗ എന്നത് വെറുമൊരു വ്യായാമം മാത്രമല്ലെന്നും, അത് മനുഷ്യർക്ക് അവരുടെ പരമാവധി കഴിവുകൾ കണ്ടെത്താൻ സാധിക്കുന്ന ഒരു പ്രക്രിയയും വ്യവസ്ഥയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗയെ സമഗ്രമായ ഒരു ആരോഗ്യ ശാസ്ത്രമായും ആന്തരിക മാറ്റത്തിനുള്ള ഉപാധിയായും അനുഭവവേദ്യമാക്കുകയായിരുന്നു സെഷനുകളുടെ ലക്ഷ്യം.

Also Read: International Day of Yoga 2026: അന്താരാഷ്ട്ര യോഗ ദിനം: ഇന്ത്യയിലുടനീളം 1,000 സൗജന്യ യോഗ സെഷനുകളുമായി ഇഷാ ഫൗണ്ടേഷൻ; 50,000 പേർ പങ്കാളികളാകും

ഇഷാ ഫൗണ്ടേഷന്റെ കീഴിൽ പ്രത്യേകവും വിദഗ്ധവുമായ പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവർത്തകരും അധ്യാപകരുമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. ദൈനംദിന ജീവിതത്തിൽ ആർക്കും വളരെ എളുപ്പത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നതും, എന്നാൽ ശാരീരികാരോഗ്യം, മാനസിക ഉന്മേഷം, മൊത്തത്തിലുള്ള ജീവിതനിലവാരം എന്നിവ വർധിപ്പിക്കാൻ ഉതകുന്നതുമായ യോഗാഭ്യാസങ്ങളാണ് പഠിപ്പിക്കുന്നത്.

ഈ യോഗ സെഷനുകൾക്കൊപ്പം തന്നെ, ആർക്കും വളരെ ലളിതമായി ധ്യാനം തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ സഹായിക്കുന്ന സദ്ഗുരുവിന്റെ ‘മിറക്കിൾ ഓഫ് മൈൻഡ്’ എന്ന പ്രത്യേക ഗൈഡഡ് ധ്യാനവും പരിചയപ്പെടുത്തുന്നുണ്ട്. വെറും ഏഴ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ധ്യാനം സൗജന്യമാണ്.

English Summary

On International Day of Yoga 2026, Sadhguru stated that yoga is a science for inner well-being rather than a religion. He emphasized that these practical technologies help every individual unlock their inner genius and achieve peak performance. To mark the occasion, Isha Foundation organized special yoga sessions for the CRPF, BSF, and NCC cadets. Additionally, they conducted nearly 1,000 free sessions across India, reaching an estimated 50,000 participants.

Follow Us