Kerala Accidents: 5 പേർക്ക് ദാരുണാന്ത്യം; സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി വാഹനാപകടം
Kerala Accidents in various districts 5death: മൂന്ന് പേരുടെ മരണത്തിന് ഇടയായ വാഹനാപകടം വയനാട് വൈത്തിരിയിലാണ് സംഭവിച്ചത്. വയനാട് പഴയ വൈത്തിരിയിൽ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് ആണ് മൂന്ന് പേർ മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്.പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍..........
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി വാഹനാപകടത്തിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. മൂന്ന് പേരുടെ മരണത്തിന് ഇടയായ വാഹനാപകടം വയനാട് വൈത്തിരിയിലാണ് സംഭവിച്ചത്. വയനാട് പഴയ വൈത്തിരിയിൽ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് ആണ് മൂന്ന് പേർ മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്.പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നമ്പിക്കൊല്ലി സ്വദേശിയായ നാരായണനും ഭാര്യയും മകനുമാണ് മരിച്ചത്.
അപകടമുണ്ടായ സ്ഥലത്ത് വച്ച് തന്നെ നാരായണൻ മരിച്ചു. ഭാര്യ സിജിയും മകൻ അമലും മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ വച്ചുമാണ് മരിച്ചത്.മറ്റൊരു അപകടം ഉണ്ടായത് മഞ്ചേശ്വരത്താണ്. മഞ്ചേശ്വരം കുമ്പള മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടില്‍ ഇന്ന് പുലര്‍ച്ചയുണ്ടായ അപകടത്തിലാണ് ഒരാൾ മരിച്ചത്. കർണാടക ബംഗരെ സ്വദേശി മുഹമ്മദ് റാഹിലാണ് മരിച്ചത്. ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളായ അബ്ദുല്‍ ജസീര്‍, മുഹമ്മദ് റൈസ് എന്നിവര്‍ക്ക് ഗുരുതരമായ പരിക്കേറ്റ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ട്. ഉപ്പള ഭാഗത്തുനിന്നും വണ്ടിയോട്ടിക്ക് വരികയായിരുന്ന സ്‌കൂട്ടറില്‍ അതേ ദിശയില്‍ നിന്നെത്തിയ കാര്‍ ഇടിച്ച് അപകടം ഉണ്ടായത്.
ALSO READ:ആലപ്പുഴയിൽ മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം
മറ്റൊരു അപകടം ഉണ്ടായത് തൊടുപുഴയിലാണ്. അധ്യാപകനാണ് മരണപ്പെട്ടത്.തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ബിജോയ് ആണ് മരിച്ചത്.വെണ്മണിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജോയിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.ഇതിനിടെ പത്തനംതിട്ട കോന്നിയിൽ മുൻ എംഎൽഎ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം.ഇന്നു പുലര്‍ച്ചെയോടെ സത്യപ്രതിജ്ഞ ചടങ്ങിനായി പോകുന്ന വഴിയാണ് ദേവികുളം മുന്‍ എംഎല്‍എ എ കെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
ENGLISH SUMMARY
Five people died in road accidents in various places in kerala. The road accident that resulted in the death of three people took place in Vythiri, Wayanad. Three people died after a KSRTC autorickshaw hit them in Old Vythiri, Wayanad. The incident took place this morning.One person died in an accident that occurred this morning at Bantiyot on the Manjeswaram-Kumbala-Mangalore National Highway.The deceased was Mohammed Rahil, a native of Bangare, Narataka. His friends Abdul Jasir and Mohammed Rais, who were also on the scooter, are reportedly receiving treatment in the hospital with serious injuries.