AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Nehru Trophy Boat Race: ജലപൂരത്തിനൊരുങ്ങി പുന്നമടക്കായൽ! 72ാം മത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

Nehru Trophy Boat Race Today:ഉച്ചയ്ക്ക് രണ്ടുമണിമുതൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരം നടക്കും മുഖ്യമന്ത്രി വി ഡി സതീശൻ ജലമേള ഉദ്ഘാടനം ചെയ്യുമെന്നും റിപ്പോർട്ട്.. 71 വള്ളങ്ങളാണ് ഇക്കുറി മത്സരത്തിനിറങ്ങുന്നത്.ആദ്യം ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് . ഉച്കഴിഞ്ഞ് രണ്ടമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക......

Nehru Trophy Boat Race: ജലപൂരത്തിനൊരുങ്ങി പുന്നമടക്കായൽ! 72ാം മത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
VallamkaliImage Credit source: Social Media
Ashli C
Ashli C | Updated On: 22 Aug 2026 | 09:13 AM

ആലപ്പുഴ: ജല പൂരത്തിന് ഒരുങ്ങി പുന്നമടക്കായൽ. 72മത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിമുതൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരം നടക്കും മുഖ്യമന്ത്രി വി ഡി സതീശൻ ജലമേള ഉദ്ഘാടനം ചെയ്യുമെന്നും റിപ്പോർട്ട്.. 71 വള്ളങ്ങളാണ് ഇക്കുറി മത്സരത്തിനിറങ്ങുന്നത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങൾ ഉണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.

ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും

ഇന്ന് രാവിലെ 11മണിക്ക് മത്സരങ്ങൾ ആരംഭിക്കും.ആദ്യം ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് . ഉച്കഴിഞ്ഞ് രണ്ടമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക.
ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്‌സുകളാണുള്ളത്.

ALSO READ:300 രൂപയുടെ സദ്യ കിട്ടാൻ 3000 മുതൽ 5000 രൂപ വരെ! ആറന്മുള വള്ളസദ്യയുടെ പേരിൽ വമ്പൻ തട്ടിപ്പ്

ആദ്യ നാല് ഹീറ്റ്‌സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്‌സുകളിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക.മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്.

അതേസമയം വള്ളംകളി കാണുന്നതിനും പാസ് ആവശ്യമാണ് പാസ് ഉള്ളവർക്ക് മാത്രമാണ് ഗാലറിയിലേക്ക് പ്രവേശനം അനുവദിക്കുക ഇതിനായി റോഡിൽ പ്രത്യേക ബാരിക്കേഡുകൾ വെച്ച് പരിശോധന നടത്തുന്നുണ്ട്. ക്യു ആർ കോഡ് പതിപ്പിച്ച ടിക്കറ്റുകൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത് പാസ് ഇല്ലാതെ കയറുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും എന്ന കാര്യം ഓർക്കുക വ്യാജപാസകളുമായി എത്തുന്നവർക്കും പണി കിട്ടും. ബന്ധപ്പെട്ട അധികൃതത്തിൽ നിന്നും മാത്രം പാസ് വാങ്ങിക്കുക.

അതേസമയം വള്ളംകളി പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല ജില്ലയിലെ എല്ലാ കെഎസ്ഇബി ഓഫീസുകൾക്കും അവധിയായിരിക്കും ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതായിരിക്കില്ല.

ENGLISH SUMMARY

Punnamadakayal is gearing up for the Jala Pooram. The 72nd Nehru Trophy Boat Race will be held today. The Chundan boat race will be held from 2 pm. It is reported that Chief Minister VD Satheesan will inaugurate the water festival. 71 boats are participating in the competition this time. There are a total of 22 boats in the Chundan category alone.

Follow Us