AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Aranmula Valla Sadhya Fraud: 300 രൂപയുടെ സദ്യ കിട്ടാൻ 3000 മുതൽ 5000 രൂപ വരെ! ആറന്മുള വള്ളസദ്യയുടെ പേരിൽ വമ്പൻ തട്ടിപ്പ്

Aranmula Valla Sadhya Fraud Case:ഇത് നൽകി സദ്യ കഴിക്കാനായി ആറന്മുള ക്ഷേത്രത്തിൽ എത്തുമ്പോഴാണ് പലരും കബളിപ്പിക്കപ്പെടുന്ന കാര്യം തിരിച്ചറിയുന്നത് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സ്ത്രീകളാണ് തട്ടിപ്പിനിരയായവരില്‍ കൂടുതല്‍. വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികൾ അധികൃതർ ആവശ്യപ്പെട്ടു............

Aranmula Valla Sadhya Fraud: 300 രൂപയുടെ സദ്യ കിട്ടാൻ 3000 മുതൽ 5000 രൂപ വരെ! ആറന്മുള വള്ളസദ്യയുടെ പേരിൽ വമ്പൻ തട്ടിപ്പ്
Aranmula Valla Sadhya Image Credit source: Social Media
Ashli C
Ashli C | Updated On: 21 Aug 2026 | 06:36 PM

ആറന്മുള: പ്രസിദ്ധമായ ആറന്മുള വള്ളസദ്യയുടെ പേരിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നു എന്ന് പരാതി. തിരുവിതാംകൂർ ദേവസ്വം ജീവനക്കാരൻ എന്ന വ്യാജേനയാണ് യുവാവ് വള്ളസദ്യയുടെ മറവിൽ തട്ടിപ്പ് നടത്തിയത്. സദ്യക്ക് ബുക്ക് ചെയ്യാൻ എന്ന് പറഞ്ഞ് വൻ തുക വാങ്ങിയതായാണ് റിപ്പോർട്ട്. ആറന്മുള വള്ള സദ്യ കഴിക്കുവാൻ പുറത്തുനിന്നുള്ള ആളുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. 300 രൂപയാണ് സദ്യക്ക് വില ഈടാക്കുന്നത്.

എന്നാല്‍, തിരുവിതാംകൂർ ദേവസ്വം ജീവനക്കാരൻ എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വലിയ തുകയാണ് യുവാവ് ഓരോ വ്യക്തികളിൽ നിന്നും ഈടാക്കിയത് എന്നാണ് സൂചന.3000 രൂപ മുതൽ 5000 രൂപ വരെ വാങ്ങിയാണ് യുവാവ് തട്ടിപ്പ് നടത്തുന്നത്. ഇത് നൽകി സദ്യ കഴിക്കാനായി ആറന്മുള ക്ഷേത്രത്തിൽ എത്തുമ്പോഴാണ് പലരും കബളിപ്പിക്കപ്പെടുന്ന കാര്യം തിരിച്ചറിയുന്നത് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സ്ത്രീകളാണ് തട്ടിപ്പിനിരയായവരില്‍ കൂടുതല്‍.

ALSO READ:ഗണേഷ് കുമാർ വ്യക്തിശുദ്ധി ഇല്ലാത്ത പരനാറി, ഉമ്മൻചാണ്ടിയെ ചതിച്ച് മന്ത്രിസ്ഥാനം നേടി; വെള്ളാപ്പള്ളി നടേശൻ

അതേസമയം ഇതിനോടകം തന്നെ പള്ളിയോട സേവാ സംഘം വഴി രണ്ടു പരാതികൾ ആറന്മുള സ്റ്റേഷനിൽ ലഭിച്ചതായാണ് റിപ്പോർട്ട്. വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പള്ളിയോട സേവാസംഘം ഭാരവാഹികൾ അധികൃതർ ആവശ്യപ്പെട്ടു.

പള്ളിയോട സേവാ സംഘം നൽകുന്ന സ്പെഷ്യൽ പാസുകൾ 10 ദിവസം മുൻപേ തീർന്നിരുന്നു. ഈ വർഷം ഇനി സ്പെഷ്യൽ പാസുകൾ ഇല്ലെന്ന് ഇരിക്കെയാണ് അതിന് മറച്ചുവെച്ചുകൊണ്ട് തട്ടിപ്പ് നടത്തിയത്. സെപ്റ്റംബർ 16 വരെയാണ് ആറന്മുള പാർത്ഥസാര ക്ഷേത്രത്തിൽ വള്ളസദ്യ ഉണ്ടായിരിക്കുക.

ENGLISH SUMMARY

There is a complaint that fraud is being done in the name of the famous Aranmula Valla Sadhya. A young man, pretending to be an employee of the Travancore Devaswom, committed fraud under the guise of a boat sadhya. It is reported that he charged a huge amount on the pretext of booking for the sadhya. People from outside have to book in advance to eat the Aranmula Valla Sadhya. The price for the sadhya is Rs. 300.

Follow Us