Kannur Theft News: കണ്ണൂരിൽ ഭണ്ഡാരങ്ങൾ തകർത്തു കുട്ടി കള്ളന്മാരുടെ കവർച്ച; സിനിമ കാണാൻ പണം ചെലവഴിച്ചു
Kannur Children Theft News: വളരെ ആസൂത്രിതമായാണ് ഇവർ കവർച്ച നടത്തിയത്. മൂവരിൽ ഒരുത്തന്റെ സഹോദരന്റെ ബൈക്കിൽ എത്തിയാണ് സംഘം കവർച്ച നടത്തിയത്. എന്നാൽ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളെല്ലാം കുട്ടികൾ ക്ഷേത്രത്തിൽ എത്തുന്നതും കവർച്ച നടത്തുന്നതും ആയിട്ടുള്ള എല്ലാ ദൃശ്യങ്ങളും വ്യക്തമായിട്ടുണ്ട്...........
കണ്ണൂർ: കൂത്തുപറമ്പിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തി കുട്ടികൾ.മെരുവമ്പായി കൂറുംബ കാവിൽ ഭണ്ഡാരങ്ങൾ തകർത്ത് കവർച്ചനടത്തിയ കേസിലാണ് കുട്ടിക്കള്ളന്മാർ പിടിയിലായത്. സംഭവത്തിനു പിന്നാലെ അന്വേഷണം നടത്തിപ്പോയ പോലീസിന്റെ കയ്യിൽ കിട്ടുന്നത് പ്രായപൂർത്തിയാവാത്ത മൂന്ന് വിരുതന്മാരെയാണ്.ജുവനൈൽ കോടതിയിൽ ഹാജരാവാൻ പോലീസ് ഇവർക്ക് നോട്ടീസ് നൽകും.
കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ഭണ്ഡാരം കുത്തി തുറന്നുവെന്ന സംഭവം മനസ്സിലാകുന്നത് അടുത്ത ദിവസം രാവിലെയാണ്. ക്ഷേത്രത്തിലെ മൂന്ന് പണ്ടാരങ്ങൾ തകർത്താണ് കുട്ടിക്കള്ളന്മാർ പണം മോഷ്ടിച്ചത്. കേസിൽ മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ALSO READ:തുണിക്കട കുത്തിത്തുറന്ന് വമ്പൻ വിലയുടെ തുണികൾ മോഷ്ടിച്ചു; മൂന്ന് പേർ പിടിയിൽ
വളരെ ആസൂത്രിതമായാണ് ഇവർ കവർച്ച നടത്തിയത്. മൂവരിൽ ഒരുത്തന്റെ സഹോദരന്റെ ബൈക്കിൽ എത്തിയാണ് സംഘം കവർച്ച നടത്തിയത്. എന്നാൽ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളെല്ലാം കുട്ടികൾ ക്ഷേത്രത്തിൽ എത്തുന്നതും കവർച്ച നടത്തുന്നതും ആയിട്ടുള്ള എല്ലാ ദൃശ്യങ്ങളും വ്യക്തമായിട്ടുണ്ട്.ഈ ദൃശ്യങ്ങളും സ്കൂട്ടറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികൾ വലയിലായത്.
വളരെ ആസൂത്രിതമായാണ് കുട്ടികൾ എല്ലാം തന്നെ പ്ലാൻ ചെയ്തത്. വീട്ടുകാർ അറിയാതെ വീട്ടിൽ നിന്ന് ഇറങ്ങിയശേഷം ഇവർ മോഷണം നടത്തി തുടർന്ന് നേരം പുലരുന്നത് വരെ നിർമ്മാണത്തിൽ ഇരിക്കുന്ന ഒരു വീട്ടിൽ തങ്ങുകയായിരുന്നു. ശേഷം പുലർച്ചെ വീടുകളിൽ തിരിച്ചെത്തുകയും ചെയ്തു. കവർച്ചയിലൂടെ നേടിയ 5000ത്തോളം രൂപ സിനിമ കാണാനും മറ്റുമാണ് ഇവർ ഉപയോഗിച്ചുതന്നും പോലീസ് പറഞ്ഞു. അതേസമയം നേരത്തെ രണ്ടു തവണ കാവിൽ കവർച്ച നടന്നിരുന്നു അത് നടത്തിയത് ഇവരെല്ലെന്നും പോലീസ് വ്യക്തമാക്കി.
തുണിക്കട കുത്തി തുറന്ന തുണികൾ മോഷ്ടിച്ചു; മൂന്ന് പേർ പിടിയിൽ
ആലപ്പുഴയിൽ കട കുത്തിപ്പൊളിച്ച് മോഷണം. തുണിക്കടയാണ് മൂന്നംഗസംഘം ചേർന്ന് കവർച്ച നടത്തിയത്. കൂടാതെ വലിയ തുകയുടെ തുണികളും മോഷണം നടത്തി. ആലപ്പുഴ ജില്ലയിലെ നൂറനാട് ചാരുംമൂട് ജംഗ്ഷനിലെ സമീപത്തുള്ള കടയിലാണ് സംഭവം.സംഭവത്തിൽ കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ പ്രസാദിന്റെ മകൻ കിച്ചു എന്ന് വിളിക്കുന്ന പ്രവീൺ, കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ രാജശേഖരന്റെ മകൻ ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ആനന്ദന്റെ മകൻ ബിജു (54) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
ENGLISH SUMMARY
Children broke into the treasury of a temple in Koothuparampil and committed theft in kannur koothuparamb. The child thieves were arrested in a case of breaking into the treasury of a temple in Meruvambai, Kurumba. After the incident, the police, who conducted an investigation, found three minors in their possession. The police will issue a notice to them to appear in the juvenile court says reports.