പരീക്ഷയ്ക്ക് കോളജിൽ പോകവേ റോഡിലെ വെള്ളവരയിൽ തെന്നി ബൈക്ക് കെഎസ്ആർടിസി ബസിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
college student dies in a bike accident in Pala: പരീക്ഷയ്ക്കായി കോളജിലേക്ക് പോകവേ വിദ്യാർഥി സഞ്ചരിച്ച ബൈക്ക് റോഡിലെ വെള്ളവരയിൽ തെന്നി എതിരെ വന്ന കെഎസ്ആർടിസി. ബസിൽ ഇടിച്ചു. അപകടത്തിൽ റോഡിലേക്ക് വീണ വിദ്യാർഥിയുടെ മുകളിലൂടെ ബസ് കയറിയിറങ്ങി. ഈരാറ്റുപേട്ട - തൊടുപുഴ റോഡിൽ വലിയമംഗലം തടിമില്ലിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
പാലാ: പരീക്ഷയ്ക്കായി കോളജിലേക്ക് പോയ വിദ്യാർഥിക്ക് റോഡപകടത്തിൽ ദാരുണാന്ത്യം. മുണ്ടക്കയം കൊക്കയാർ കമലഭവനിൽ കൃഷ്ണന്റെ മകൻ കെ. ശിവ (24) ആണ് മരിച്ചത്. തൊടുപുഴ അൽ അസർ കോളജിലെ വിദ്യാർഥിയായിരുന്നു. ശിവ സഞ്ചരിച്ച ബൈക്കും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ വലിയമംഗലം തടിമില്ലിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പരീക്ഷയ്ക്കായി കോളജിലേക്ക് പോകവേ, ശിവ സഞ്ചരിച്ച ബൈക്ക് റോഡിലെ വെള്ളവരയിൽ തെന്നി എതിരെവന്ന കെഎസ്ആർടിസി. ബസിൽ ഇടിക്കുകയായിരുന്നു.
മഴ പെയ്തിരുന്നതിനാലാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായത് എന്ന് കരുതപ്പെടുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിന്റെ തലയിലൂടെ ബസ് കയറിയിറങ്ങി. പിന്നീട് ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയെത്തിയാണ് റോഡിലെ രക്തം കഴുകിനീക്കിയത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
ALSO READ: നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈലിനെ എയർപോർട്ട് റോഡിലും ബാറിലും എത്തിച്ചു തെളിവെടുപ്പ് നടത്തി
ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊലപ്പെടുത്തി, പ്രതി സ്വയം കഴുത്തറുത്തു
തൃശൂർ: ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവ് സ്വയം കഴുത്തറുത്തു. തെക്കിനിയേടത്ത് വിജേഷ് ആണ് സ്വന്തം കഴുത്തറുത്തത്. ഗുരുതരാവസ്ഥയിലുള്ള ഇയാൾ നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച പുലർച്ചെയാണ് വിജേഷ് ഭാര്യയേയും നാലര വയസുള്ള മകനേയും കഴുത്തറുത്ത് കൊന്നത്.
വിസ്മയ (24), മകൻ ദക്ഷ് എന്നിവരെയാണ് വിജേഷ് ക്രൂരമായി കൊലപ്പെടുത്തിയത്. വലപ്പാട് ബീച്ചിൽ ജിഡിഎംഎൽപി സ്കൂളിന് സമീപം പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളി തുറന്നപ്പോൾ വിസ്മയയ ഗുരുതര പരിക്കോടെ പുറത്തേക്ക് ഓടിയിറങ്ങി. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം മുറിയുടെ വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പോലീസാണ് വിജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചത്. എന്നാൽ മകൻ ദക്ഷ് അപ്പോഴേക്കും മരിച്ചിരുന്നു. വിസ്മയയുടെയും ദക്ഷിന്റെയും മൃതദേഹങ്ങൾ ഏങ്ങണ്ടിയൂർ എം.ഐ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചെറിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
English Summary
A student heading to college for an examination met a tragic end in a road accident. The deceased is K. Shiva (24), son of Krishnan, from Kamala Bhavan in Kokkayar, Mundakayam. He was a student at Al-Azhar College, Thodupuzha. The accident occurred when the motorcycle he was riding collided with a KSRTC bus. The incident took place around 1:00 PM on Thursday near the timber mill at Valiyamangalam, on the Erattupetta–Thodupuzha road.