AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sabari Rail Project: റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം… അങ്ങനെ എരുമേലി ആകെമൊത്തം കളറാകും, ശബരി പദ്ധതിയുടെ ​ഗുണം വേറെ ആർക്കെല്ലാം?

Angamaly-Erumely Sabari Rail Route Maps and Station Details: എരുമേലിയിൽ നിന്ന് പാത പുനലൂർ വഴി ബാലരാമപുരത്തേക്ക് നീട്ടുന്നതിനുള്ള സർവേയ്ക്കായി 2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ കണക്ടിവിറ്റി വരുന്നതോടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾക്കും തമിഴ്‌നാട്ടിലെ തേനി, കമ്പം മേഖലകൾക്കും വലിയ യാത്രാസൗകര്യം കൈവരും.

Sabari Rail Project: റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം… അങ്ങനെ എരുമേലി ആകെമൊത്തം കളറാകും, ശബരി പദ്ധതിയുടെ ​ഗുണം വേറെ ആർക്കെല്ലാം?
Sabari rail projectImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 08 Feb 2026 | 12:49 PM

കോട്ടയം: ദശകങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് അങ്കമാലി – എരുമേലി ശബരി റെയിൽപാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ റവന്യു അധികൃതർക്ക് നിർദേശം നൽകി. പദ്ധതിയുടെ പകുതി ചെലവ് (1900 കോടി രൂപ) കിഫ്ബി വഴി വഹിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ നിർണ്ണായക തീരുമാനത്തോടെയാണ് പാതയ്ക്ക് ജീവൻ വെച്ചിരിക്കുന്നത്.

 

പാത കടന്നുപോകുന്നത് ഇങ്ങനെ

 

അങ്കമാലി ഫോർ കാലടി സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ശബരിപാത മൂന്ന് ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ആകെ 14 സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്.

  • എറണാകുളം (7 സ്റ്റേഷനുകൾ) – കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം.
  • ഇടുക്കി (2 സ്റ്റേഷനുകൾ): ഇടുക്കി ജില്ലയുടെ ഭാഗങ്ങളിലൂടെയും പാത കടന്നുപോകും.
  • കോട്ടയം (5 സ്റ്റേഷനുകൾ): ഭരണങ്ങാനം, എരുമേലി ഉൾപ്പെടെയുള്ള അഞ്ച് സ്റ്റേഷനുകൾ കോട്ടയം ജില്ലയിലുണ്ടാകും.

 

എരുമേലി ഇനി നെക്സ്റ്റ് ജെൻ സിറ്റി

 

ശബരി റെയിൽപാതയും നിർദ്ദിഷ്ട ചെറുവള്ളി വിമാനത്താവളവും യാഥാർത്ഥ്യമാകുന്നതോടെ എരുമേലി കേരളത്തിന്റെ പ്രധാന വികസന കേന്ദ്രമായി മാറും. വിമാനത്താവളത്തിൽ നിന്ന് വെറും 5–8 കിലോമീറ്ററിനുള്ളിൽ റെയിൽവേ സ്റ്റേഷൻ വരുന്നത് വിനോദസഞ്ചാര-തീർത്ഥാടന മേഖലകളിൽ വലിയ മാറ്റമുണ്ടാക്കും. നിലവിൽ തിരുവനന്തപുരം നഗരത്തിൽ മാത്രമാണ് വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഇത്രയടുത്ത് സ്ഥിതി ചെയ്യുന്ന സൗകര്യമുള്ളത്.

Also read – ആനയോട്ടമല്ല ആനവണ്ടി ഓടിച്ചു പഠിക്കൽ… കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ ഗുരുവായൂരിൽ

എരുമേലിയിൽ നിന്ന് പാത പുനലൂർ വഴി ബാലരാമപുരത്തേക്ക് നീട്ടുന്നതിനുള്ള സർവേയ്ക്കായി 2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ കണക്ടിവിറ്റി വരുന്നതോടെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾക്കും തമിഴ്‌നാട്ടിലെ തേനി, കമ്പം മേഖലകൾക്കും വലിയ യാത്രാസൗകര്യം കൈവരും.

Follow Us