AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Attappadi Madhu Lynching : ഒന്നാം പ്രതിയെ വെറുതെ വിട്ടു, അട്ടപ്പാടി മധുവിൻ്റെ കൊലപാതകത്തിൽ വിധി

Attappadi Madhu Lynching Case: കേസിൽ രണ്ട് പേരെ വെറുതേ വിട്ട നടപടി കൂടി റദ്ദാക്കി ഹൈക്കോടതി. കേസിലെ പുന പരിശോധ ഹർജിച്ച് പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി. കേസിലെ ഒന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തിലാണ് കോടതി വെറുതേ വിട്ടത്. ബാക്കിയുള്ള പ്രതികളുടെ അപ്പീലും കോടതി തള്ളി. വിചാരണ കോടതി റദ്ദാക്കിയ 11-ാം പ്രതിയുടെ ശിക്ഷയുടെ വിധിയും കോടതി ശരിവെച്ചു. കേസിൽ ഉച്ചകഴിഞ്ഞ് കോടതി വീണ്ടും ചേരും.

Attappadi Madhu Lynching : ഒന്നാം പ്രതിയെ വെറുതെ വിട്ടു, അട്ടപ്പാടി മധുവിൻ്റെ കൊലപാതകത്തിൽ വിധി
Kerala Hc Attappadi Madhu VerdictImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 25 May 2026 | 11:26 AM

പാലക്കാട് / കൊച്ചി : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിൻ്റെ ആൾക്കൂട്ട കൊലപാതകത്തിൽ ഒന്നാം പ്രതിയെ വെറുതേ വിട്ടു. കേസിൽ രണ്ട് പേരെ വെറുതേ വിട്ട നടപടി കൂടി റദ്ദാക്കി ഹൈക്കോടതി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള് സമർപ്പിച്ച അപ്പീലുകളും ശിക്ഷ ആവശ്യപ്പെട്ട് മധുവിൻ്റെ കുടുംബം നല്കിയ പ്രത്യേക ഹർജികളും പരിഗണിക്കുന്നതിനിടെയാണ് വിധി. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ മോഷണം സംശയിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.

മധു ആക്രമിക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും കേരളത്തിലുടനീളം വൻ പ്രതിഷേധത്തിന് കാരണമാകുകയും ആൾക്കൂട്ട അക്രമം, ആദിവാസി അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദേശീയ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.
വിചാരണക്കോടതി 13 പ്രതികളെ ശിക്ഷിച്ചു. കേസിൽ ആദ്യം വാദം കേട്ട മണ്ണാർക്കാട് എസ്സി/എസ്ടി പ്രത്യേക കോടതി നേരത്തെ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവും പിഴയും വിധിച്ചിരുന്നു. പതിനാറാം പ്രതിക്ക് ആദ്യം മൂന്ന് മാസം തടവും 500 രൂപ പിഴയും ലഭിച്ചിരുന്നു. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുള് കരീം എന്നിവരെ വിചാരണക്കോടതി വെറുതെ വിടുകയും ചെയ്തു.

ALSO READ:മലയാളി പെൺകുട്ടി ബാംഗ്ലൂരിൽ താമസ സ്ഥലത്ത് ബലാത്സംഗത്തിനിരയായി; പ്രതി ഒളിവിൽ

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണക്കോടതി വിധിച്ച ശിക്ഷ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.പ്രതികളെ മോചിപ്പിക്കുന്നത് തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും കുടുംബം വാദിച്ചു. ശിക്ഷിക്കപ്പെട്ടവർ, ജയിലിൽ കഴിയുന്ന പ്രതികൾ, കുറ്റവിമുക്തരാക്കപ്പെട്ടവർ എന്നിവരുൾപ്പെടെ 16 പ്രതികളും അപ്പീൽ പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

English Summary

First Accuse of Attappadi Madhu lynching case Hussain acquitted. HC Denied the Review Petition filed by other 13 Accuses. Court will again sit on Afternoon

Follow Us