Bangalore Assault: മലയാളി പെൺകുട്ടി ബാംഗ്ലൂരിൽ താമസ സ്ഥലത്ത് ബലാത്സംഗത്തിനിരയായി; പ്രതി ഒളിവിൽ
Bangalore Malayali girl Assault: ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടിക്ക് അച്ഛനില്ല. ബാംഗ്ലൂരിലെ തന്റെ പഠന ചെലവ് കണ്ടെത്തുന്നതിന് വേണ്ടി കൊയിലാണ്ടി സ്വദേശികളുടെ മടിവാളയിലുള്ള ഒരു കഫെയിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു.എന്നാൽ നഷ്ടത്തിലായ കടയുടെ വില്പനയിൽ ഇടപെട്ട ബത്തേരി സ്വദേശി ഹൈനസ്.....
ബംഗളൂരു : ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ താമസ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്തതായി പരാതി. ഒരു സ്വകാര്യ സർവകലാശാലയിൽ ബിരുധ വിദ്യാർത്ഥിനിയാണ് ആക്രമണത്തിന് ഇരയായത്. സുഹൃത്തിന്റെ താമസ സ്ഥലത്ത് വച്ചാണ് ക്രൂരത നേരിട്ടത് എന്ന് റിപ്പോർട്ട്. എന്നാൽ പരാതി നൽകിയിട്ടും ആദ്യം പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും പിന്നീട് ബത്തേരി സ്വദേശിക്കെതിരെ സമ്മർദ്ദങ്ങൾക്കൊടുവിൽ ബംഗളൂരു പോലീസ് കേസെടുത്തതായും സൂചന.
പാർട്ടിക്കിടെയാണ് ക്രൂരത നടന്നത്
ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടിക്ക് അച്ഛനില്ല. ബാംഗ്ലൂരിലെ തന്റെ പഠന ചെലവ് കണ്ടെത്തുന്നതിന് വേണ്ടി കൊയിലാണ്ടി സ്വദേശികളുടെ മടിവാളയിലുള്ള ഒരു കഫെയിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു.എന്നാൽ നഷ്ടത്തിലായ കടയുടെ വില്പനയിൽ ഇടപെട്ട ബത്തേരി സ്വദേശി ഹൈനസ് നൽകിയ പാർട്ടിക്കിടെയാണ് ക്രൂരത നടന്നത്.
പോലീസുകാർ കേസെടുക്കുന്നതിനു പകരം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തി
മറ്റു സുഹൃത്തുക്കളെ തന്ത്രപൂർവ്വം ഒഴിവാക്കിയ ശേഷം പെൺകുട്ടിയെ ബലമായി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ തന്നെ പീഡിപ്പിച്ചു എന്ന് പരാതിയുമായി എത്തിയപ്പോൾ മടിവാള സ്റ്റേഷനിലെ പോലീസുകാർ കേസെടുക്കുന്നതിനു പകരം ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയതായും റിപ്പോർട്ട്.
ALSO READ:കോഴിക്കോട് അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പരാതി
കൂടാതെ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം പെൺകുട്ടിയുടെ സുഹൃത്തുക്കളെ പ്രതിയും സംഘവും താമസിക്കുന്ന സ്ഥലത്തെത്തി ആക്രമിച്ചതായും പരാതി. ഒടുവിൽ പരാതി ഡിസിപിയുടെ പക്കൽ എത്തിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ മാസം പന്ത്രണ്ടാം തീയതി നടന്ന ബലാത്സംഗത്തിൽ വൈദ്യ പരിശോധന പോലും നടത്തിയത് ആറു ദിവസത്തിനുശേഷമാണെന്നും ആരോപണമുയരുന്നു. മാത്രമല്ല പ്രതികളെ ഇനിയും പോലീസിന് പിടികൂടാൻ ആയിട്ടില്ല പ്രതി ഒളിവിൽ ആണെന്നാണ് സൂചന.
അംഗണവാടി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം
കോഴിക്കോട് പെരുവയലിൽ അംഗണവാടി ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പഞ്ചായത്ത് അംഗത്തിന് എതിരെ പരാതി നൽകി. കോഴിക്കോട് പെരുവയൽ പഞ്ചായത്തംഗം എം എം പ്രസാദിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പ്രസാദിനെതിരെ കുന്നമംഗലം പോലീസ് കേസെടുത്തു. കേസിന് ആസ്പദമായ സംഭവം നടക്കുന്നത് മെയ് ഏഴിനാണ്. ലൈംഗിക ഉദ്ദേശത്തോടുകൂടി പെരുവയൽ പഞ്ചായത്തിലെ പഞ്ചായത്ത് അംഗമായ പ്രസാദ് തന്റെ കയ്യിൽ കയറി പിടിച്ചു എന്നാണ് യുവതിയുടെ പരാതി.ആരോപണം ഉയർന്നതിന് പിന്നാലെ സിപിഎമ്മിൽ നിന്നും പ്രസാദിനെ പുറത്താക്കിയതായാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.
ENGLISH SUMMARY
A Malayali student has been raped at her residence in Bengaluru. The victim was a graduate student at a private university. The brutality was reportedly committed at her friend’s residence. However, despite the complaint, the police initially refused to register a case and later, after pressure, the Bengaluru police registered a case against a Bathery native.