ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് പുതിയ ട്രെയിന്‍; സര്‍വീസ് ഉടന്‍ ആരംഭിക്കും | Bengaluru to Ernakulam Onam Special Train 2026 from August 9 Check Stops, Timings and Start Date Malayalam news - Malayalam Tv9

Bengaluru-Ernakulam Train: ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് പുതിയ ട്രെയിന്‍; സര്‍വീസ് ഉടന്‍ ആരംഭിക്കും

Updated On: 

23 Jul 2026 | 09:01 AM

Bengaluru to Ernakulam Onam Special Train 2026: യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി പ്രയാഗ്‌രാജ് ജങ്ഷനും യശ്വന്ത്പൂരിനും ഇടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്താനും റെയില്‍വേ ലക്ഷ്യമിടുന്നു. ട്രെയിന്‍ നമ്പര്‍ 04149 ഓഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 23 വരെ സര്‍വീസ് നടത്തും. എല്ലാ ബുധനാഴ്ചകളിലുമാണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്.

1 / 5
ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. എറണാകുളത്തിനും ബെംഗളൂരുവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന പ്രത്യേക ട്രെയിനുകളാണ് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഒരു സര്‍വീസാണ് നിശ്ചയിച്ചിരിക്കുന്നത്. ഓണം പ്രമാണിച്ചുള്ള തിരക്ക് കുറയാന്‍ കൂടുതല്‍ ട്രെയിന്‍ വരുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. (Image Credit Source: Getty and PTI)

2 / 5
ഓഗസ്റ്റ് 9 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് പ്രത്യേക ട്രെയിന്‍ സര്‍വീസുണ്ടായിരിക്കുക. എല്ലാ ഞായറാഴ്ചകളിലും രാത്രി 11.10ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 06147 പിറ്റേദിവസം ഉച്ചയ്ക്ക് 12.45ന് ബെംഗളൂരുവിലെ എസ്എംവിടി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. എറണാകുളത്ത് നിന്ന് യാത്ര ആരംഭിക്കുന്നതിനാല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ യാത്രക്കാര്‍ക്ക് ട്രെയിന്‍ ഗുണം ചെയ്യുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

3 / 5
ട്രെയിന്‍ നമ്പര്‍ 06148 ന്റെ മടക്കയാത്ര ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ്. എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 4 മണിക്ക് ബെംഗളൂരുവിലെ എസ്എംവിടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം പുലര്‍ച്ചെ 5.45ന് എറണാകുളത്ത് എത്തിച്ചേരും. ഓണത്തിന് നാട്ടിലേക്ക് എത്തി, തിരിച്ചുപോകാനും യാത്രക്കാര്‍ക്ക് ഈ ട്രെയിന്‍ തന്നെ തിരഞ്ഞെടുക്കാവുന്നതാണ്.

4 / 5
യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി പ്രയാഗ്‌രാജ് ജങ്ഷനും യശ്വന്ത്പൂരിനും ഇടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്താനും റെയില്‍വേ ലക്ഷ്യമിടുന്നു. ട്രെയിന്‍ നമ്പര്‍ 04149 ഓഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 23 വരെ സര്‍വീസ് നടത്തും. എല്ലാ ബുധനാഴ്ചകളിലുമാണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. വൈകുന്നേരം 6 മണിക്ക് പ്രയാഗ്‌രാജില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച രാത്രി 9 മണിക്ക് യശ്വന്ത്പൂരില്‍ എത്തിച്ചേരും.

5 / 5
ഓഗസ്റ്റ് എട്ട് മുതല്‍ സെപ്റ്റംബര്‍ 26 വരെയാണ് ട്രെയിന്‍ 04150 ന്റെ മടക്കയാത്ര. എല്ലാ ശനിയാഴ്ചകളിലും രാവിലെ 7 മണിക്ക് യശ്വന്തപൂരില്‍ നിന്ന് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ചകളില്‍ രാവിലെ 6.30ന് പ്രയാഗ്‌രാജ് ജങ്ഷനില്‍ എത്തുന്നതാണ്. ഉത്സവകാല തിരക്കുകള്‍ കുറയ്ക്കാനായി കൂടുതല്‍ ട്രെയിനുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് റെയില്‍വേ ഇനിയും പ്രഖ്യാപിച്ചേക്കും.

Follow Us
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
ഫ്രിഡ്ജിലുള്ള ചപ്പാത്തി മാവ് കട്ടിയായോ?... സ്ഫ്റ്റാക്കാം ഇങ്ങനെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി