AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bevco Holidays 2026 January : ബെവ്കോ ഡ്രൈഡേ അല്ല, ജനുവരിയിൽ ഒരാഴ്ച 2 അവധികൾ വേറെ

Bevco Holidays 2026 Kerala : ജനുവരി, ഏപ്രിൽ, ജൂൺ, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് പൊതു അവധികൾ വരുന്നത്. ഇതിൽ തന്നെ ജനുവരിയിൽ 2 അവധികളും, സെപ്റ്റംബറിൽ 3 അവധികളുമാണുള്ളത്.

Bevco Holidays 2026 January : ബെവ്കോ ഡ്രൈഡേ അല്ല, ജനുവരിയിൽ ഒരാഴ്ച 2 അവധികൾ വേറെ
Bevco Holiday 2026 | Credits: Social Media
Arun Nair
Arun Nair | Updated On: 02 Jan 2026 | 01:51 PM

പുതിയ വർഷം അവധിയോടെയാണ് സംസ്ഥാനത്തെ ബെവ്കോ ഷോപ്പുകൾ തുറന്നത്. എന്നാൽ ജനുവരിയിൽ ഇനിയും അവധികൾ ബെവ്കോ ഷോപ്പുകൾക്കുണ്ട്. അവ ഏതൊക്കെയാണ് ഏത് ദിവസങ്ങളിലാണ് എന്നത് പരിശോധിക്കാം. ജനുവരി 26-നാണ് ആദ്യത്തെ അവധി. ഇത് റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ചാണ്. തിങ്കളാഴ്ച ദിവസമാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനം. നാല് ദിവസം കഴിഞ്ഞും വീണ്ടും ബെവ്കോ അവധിയായിരിക്കും. അതാണ് ജനുവരി 30- മഹാത്മാഗാന്ധി രക്തസാക്ഷി ദിനമാണ് ജനുവരി 30, വെള്ളിയാഴ്ച ദിവസമാണിത്. അതായത് ജനുവരിയിലെ അവസാന ആഴ്ചയിൽ രണ്ട് ദിവസങ്ങളിലും ബെവ്കോ തുറക്കില്ല. വർഷങ്ങളായി ബെവ്കോയുടെ അവധി ദിവസങ്ങളിൽ ഒന്നാണിത്.

ബെവ്കോ അവധി ഇല്ലാത്ത മാസങ്ങൾ

21 അവധികളാണ് ഒരു വർഷം ബെവ്കോയിലുള്ളത്. ഇതിൽ 9 എണ്ണം പൊതു അവധികളും 12 എണ്ണം ഡ്രൈഡേകളുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ജനുവരി, ഏപ്രിൽ, ജൂൺ, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് പൊതു അവധികൾ വരുന്നത്. ഇതിൽ തന്നെ ജനുവരിയിൽ 2 അവധികളും, സെപ്റ്റംബറിൽ 3 അവധികളുമാണുള്ളത്. ഒരു വർഷം ഏറ്റവുമധികം അവധിയുള്ള മാസം സെപ്റ്റംബറാണ് 3 അവധികളാണ് ഡ്രൈഡയുടെ പുറമെ അന്നുള്ളത്.

ALSO READ: പുതിയ വർഷം ബെവ്കോയിൽ 21 അവധി, പ്രധാന ദിവസങ്ങൾ ഇത്

പുതുവത്സരത്തിൽ അല്ലെങ്കിലും റെക്കോർഡ്

പുതുവത്സരത്തിൽ അല്ലെങ്കിലും പുതിവത്സര തലേന്ന് സംസ്ഥാനത്തെ ബെവ്കോ ഷോപ്പുകൾക്ക് റെക്കോർഡ് മദ്യ വിൽപ്പനയായിരുന്നു. വീണ്ടും കണക്കുകൾക്ക് പുതിയ ബെഞ്ച് മാർക്കിട്ടിരിക്കുകയാണ് ബെവ്കോ. 105.78 കോടിയാണ് സംസ്ഥാനത്തെ ഔട്ട്ലെറ്റുകൾ വഴി വിറ്റ മദ്യം. കൊച്ചി കടവന്ത്രയിലുള്ള ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും അധികം വിൽപ്പന.1,00,16,610 രൂപയുടെ മദ്യമാണ് പുതുവർഷത്തലേന്ന് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം കൊച്ചി രവിപുരത്തുള്ള ഔട്ട്ലെറ്റ് തന്നെയാണ്. 95,08,670 രൂപയ്ക്കാണ് രവി പുരത്ത് മദ്യം വിറ്റത്.

നിരാകരണം : പൊതുവായ സർക്കാർ അവധികളാണ് ലേഖനത്തിൽ പങ്കുവെക്കുന്നത്. ടിവി-9 മലയാളം ഒരിക്കലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല