AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bevco Holidays 2026: പുതിയ വർഷം ബെവ്കോയിൽ 21 അവധി, പ്രധാന ദിവസങ്ങൾ ഇത്

Bevco Holidays Kerala Full List 2026: 2025-ലെ കണക്ക് പ്രകാരം 9 പൊതു അവധികളും 12 ഡ്രൈ ഡേകളും അടക്കം 21 ദിവസമാണ് ബെവ്കോ അടഞ്ഞു കിടക്കുന്നത്. സർക്കാരിൻ്റെ ത്രിവേണി മദ്യവിൽപ്പനശാലകൾക്ക് എന്നാൽ ബെവ്കോയുടെ എല്ലാ അവധികളും ബാധകമായിരിക്കില്ല

Bevco Holidays 2026: പുതിയ വർഷം ബെവ്കോയിൽ 21 അവധി, പ്രധാന ദിവസങ്ങൾ ഇത്
Bevco Holidays 2026Image Credit source: Screen Grab
Arun Nair
Arun Nair | Published: 30 Dec 2025 | 12:30 PM

തിരുവനന്തപുരം: എല്ലാവർഷത്തെയും പോലെ ഇത്തവണയും മദ്യപാനികൾക്ക് പുതുവർഷത്തിലെ ആദ്യ മാസം അൽപ്പം നിരാശരാകേണ്ടി വരും. 2026 ജനുവരി 1-ന് ഡ്രൈഡേ അവധിയോടെയാണ് സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളുടെ ന്യൂ ഇയർ. എന്നിട്ടും തീരില്ല. ഡ്രൈഡേ അടക്കം ജനുവരിയിൽ ആകെ മൂന്ന് ദിവസമാണ് ബെവ്കോ അവധി.

പിന്നീടുള്ളത് ആഗസ്റ്റിലാണ്, ഡ്രൈ ഡേ അടക്കം നാലുദിവസം ആഗസ്റ്റിലും ഷോപ്പുകൾ പ്രവർത്തിക്കില്ല. 2025-ലെ കണക്ക് പ്രകാരം 9 പൊതു അവധികളും 12 ഡ്രൈ ഡേകളും അടക്കം 21 ദിവസമാണ് ബെവ്കോ അടഞ്ഞു കിടക്കുന്നത്. സർക്കാരിൻ്റെ ത്രിവേണി മദ്യവിൽപ്പനശാലകൾക്ക് എന്നാൽ ബെവ്കോയുടെ എല്ലാ അവധികളും ബാധകമായിരിക്കില്ല. ഏതൊക്കെയാണ് ബെവ്കോയുടെ പൊതു അവധികൾ എന്ന് നോക്കാം.

പൊതു അവധികൾ

ജനുവരി 26- റിപ്പബ്ലിക്ക് ദിനം
ജനുവരി 30- മഹാത്മാഗാന്ധി രക്തസാക്ഷിദിനം
ഏപ്രിൽ 18- ദുഖ:വെള്ളി
ജൂൺ 26 – ലോക ലഹരിവിരുദ്ധ ദിനം
ആഗസ്റ്റ് 15- സ്വാതന്ത്യദിനം
സെപ്റ്റംബർ 5- തിരുവോണം
സെപ്റ്റംബർ 7- ശ്രീനാരായണ ഗുരു ജയന്തി
സെപ്റ്റംബർ 21- ശ്രീനാരായണ ഗുരു സമാധി
ഒക്ടോബർ 2- ഗാന്ധിജയന്തി

ഡ്രൈഡേകൾ

12 ഡ്രൈഡേകൾ എല്ലാ മാസത്തിലെയും ഒന്നാ തീയ്യതിയുണ്ടാവും. ഇതിന് പുറമെ തിരഞ്ഞെടുപ്പുകൾ, പ്രാദേശികൾ ഉത്സവങ്ങൾ ചടങ്ങുകൾ എന്നിവയോടനുബന്ധിച്ചും. മദ്യശാലകൾ പ്രവർത്തിക്കില്ലെന്നത് അറിഞ്ഞിരിക്കണം. ബെവ്കോയ്ക്ക് എല്ലാ സർക്കാർ അവധികളിലും മുടക്കമുണ്ടാവില്ല. നിഷ്കർഷിച്ചിരിക്കുന്ന തീയ്യതികളിലാണിത്. കേരളത്തിലെ പ്രധാന ആഘോഷങ്ങളിൽ തിരുവോണം മാത്രമാണ് ബെവ്കോ അവധി. വിഷു, ക്രിസ്മസ് എന്നിവയിലെല്ലാം പ്രവർത്തിക്കും.